Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിമാരെ കാണാൻ വന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുമോ? കരിങ്കൊടി കാട്ടാനെന്ന സംശയം; മന്ത്രി ജയലക്ഷ്മിക്കു നിവേദനം നൽകാനെത്തിയ ആദിവാസി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു

മന്ത്രിമാരെ കാണാൻ വന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുമോ? കരിങ്കൊടി കാട്ടാനെന്ന സംശയം; മന്ത്രി ജയലക്ഷ്മിക്കു നിവേദനം നൽകാനെത്തിയ ആദിവാസി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: പൊലീസിന് കരിങ്കൊടിപ്പേടി പിടികൂടിയോ? ഭൂരഹിതരായ ആദിവാസികളുടെ നില്പ് സമരം സർക്കാർ കണ്ടഭാവം നടിക്കാത്ത സാഹചര്യത്തിൽ ആദിവാസി ക്ഷേമ വകുപ്പു മന്ത്രി പി കെ ജയലക്ഷ്മി പങ്കെടുക്കുന്ന ചടങ്ങിൽ നിവേദനം നൽകാനെത്തിയ ആദിവാസി സ്ത്രീയെ, പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയതാണെന്ന ധാരണയിലാണ് കുന്നത്തൂർപാടിയിലെ രാധ പുതുക്കുടിയെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ വച്ച് പൊലീസ് പിടികൂടിയത്.

ഒടുവിൽ ഇവരുടെ ആഗമനോദ്ദേശം ചോദ്യം ചെയ്യലിൽ വെളിവായതോടെ, ചടങ്ങിനു ശേഷം പൊലീസ് തന്നെ രാധയെ മന്ത്രിയുടെ സവിതത്തിലെത്തിച്ചു നിവേദനം കൈമാറാൻ അനുവദിച്ചു. കേരളോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ സമരത്തിനൊടുവിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ആറളം ഫാമിലെ കുടിയേറ്റക്കാരായ ആദിവാസികൾ രണ്ടുമാസമായി നില്പ് സമരം നടത്തുന്നത്. സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ചു സ്വാതന്ത്ര്യ ദിനത്തിൽ കണ്ണൂരിൽ മന്ത്രി മഞ്ഞളാംകുഴി അലിയെ ദലിത് സംഘടനാ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. മന്ത്രി ജയലക്ഷ്മിക്കെതിരെയും കരിങ്കൊടി പ്രകടനമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ കനത്ത പൊലീസ് കാവൽ ആയിരുന്നു. മന്ത്രി എത്തുന്നതിനു തൊട്ടുമുമ്പാണു രാധയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവിലൻ എന്ന ആദിവാസി ഗോത്രത്തിൽ പെട്ടയാളാണ് രാധ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP