Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കേരളത്തിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാൻ മലപ്പുറം കോട്ടയ്ക്കലിൽ പരീക്ഷിച്ച 'മാക്കോലി സഖ്യം' കൊണ്ട് കഴിയില്ല; കേരളത്തെ കട്ടുമുടിച്ച ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി

കേരളത്തിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാൻ മലപ്പുറം കോട്ടയ്ക്കലിൽ പരീക്ഷിച്ച 'മാക്കോലി സഖ്യം' കൊണ്ട് കഴിയില്ല; കേരളത്തെ കട്ടുമുടിച്ച ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൻ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാൻ മലപ്പുറത്ത് കോട്ടക്കലിൽ പരീക്ഷിച്ച മാർക്സിസ്റ്റ്, കോൺഗ്രസ്സ്, ലീഗ് അവിശുദ്ധ കൂട്ടുകെട്ടായ 'മാക്കോലി സഖ്യം' കൊണ്ട് കഴിയില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. കേരളത്തെ കട്ടുമുടിച്ച ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും. ന്യുനപക്ഷ വിരുദ്ധരെന്ന് മുദ്രകുത്തിയ ബിജെപിയിൽ നാനൂറിലധികം സ്ഥാനാർത്ഥികൾ ന്യൂനപക്ഷത്തുനിന്നാണ്.മലപ്പുറത്ത് മുസ്ലിം സമൂഹം ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. രാഷ്ട്രത്തിന്റെ വികസനത്തിനുതകുന്ന ദേശീയ മുസ്ലിംങ്ങളെയാണ് ഭാരതീയ ജനതാ പാർട്ടി വാർത്തെടുക്കുന്നത്.

വികസന കാര്യങ്ങളിൽ കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃകയാക്കണം. അധ്വാനിക്കുന്നവന്റെ പാർട്ടിയായി വളർന്നു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് കൊള്ളക്കാരുടെ പാർട്ടിയായി മാറി.നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളെ ഇന്ന് സാധാരണക്കാർ പോലും മനസ്സിലാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.എൻ.ഡി.എ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ പാതയ്ക്കരയിൽ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥന സമിതി അംഗം എ.ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗണേശൻ, അഡ്വ: എം.കെ സുനിൽ, രമേശ് കോട്ടയപ്പുറത്ത്, രാമചന്ദ്രൻ മണലായ,സി.പി മനോജ്, മുരളീധരൻ കണ്ണത്ത്, പി.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

കോൺഗ്രസ് സർക്കാർ രാജ്യത്തിനുണ്ടാക്കിയ 2ലക്ഷംകോടി രൂപയുടെ ബാധ്യത തീർത്ത്, സ്വന്തം കാലിൽ നിൽക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയത് ഇന്ധന വിലയിലുണ്ടായ ഇടിവ് സൂക്ഷ്മമായി കൈകാര്യം ചെയ്തതു കൊണ്ടാണെന്നും രാജ്യ നന്മക്കായാണ് നരേന്ദ്ര മോദി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും മഞ്ചേരി നഗരസഭയിലെ സ്ഥാനാർത്ഥികളുടെ സംഗമം ഉൽഘാടനം ചെയ്ത് അബ്ദുള്ളക്കുട്ടി പറഞ്ഞു.

പഴയ സി പി എം പ്രവർത്തകർ ദിനേശ് ബീഡി വലിച്ചു നടന്നവരാണെങ്കിൽ പുതുതലമുറയെ ലഹരിയടങ്ങിയ ബിനീഷ് ബീഡി യിലേക്കാണ് മാർക്സിസ്റ്റുകാർ വഴികാട്ടുന്നതെന്ന് യുവതലമുറയും രക്ഷിതാക്കളും ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സെന്റ് ഭൂമിയുള്ള വ്യക്തിക്കുവരെ പ്രതിവർഷം 6000 രൂപ എക്കൗണ്ടിൽ കൃത്യമായി എത്തിച്ചു നൽകുന്നതും 10 കോടി വീടുകളിൽ സൗജന്യ പാചക വാതക കണക്ഷൻ നൽകിയതും 11 കോടി വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിച്ചതും മോദി സർക്കാരിന്റെ വിപ്ലവകരമായ പദ്ധതികളാണ്.

രാഷ്ട്രീയ രംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും മറ്റും കാരണമുണ്ടായ മൂല്യച്യുതി കാരണം രാഷ്ട്രീയത്തെക്കുറിച്ച് അവജ്ഞയുണ്ടായിരുന്ന പുതുതലമുറയിൽ,രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യ സേവനമാണെന്ന സന്ദേശം നൽകാൻ മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരുകളുടെ പ്രകടനം കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിനഗരസഭ പ്രസിഡന്റ് കെ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.ഒ ബി സി മോർച്ച സംസ്ഥാന ജന.സെക്രട്ടറി രശ്മിൽനാഥ്, ജില്ലാ ജന.സെക്രട്ടറി ലിജോ പോൾ, നഗരസഭാ കൗൺസിലർ പി.ജി.ഉപേന്ദ്രൻ, ബിജെപി ജില്ലാ കമ്മറ്റി അംഗം ജ്യോതിഷ് എന്നിവർ സംസാരിച്ചു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP