Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുഴപ്പത്തിലാക്കല്ലേ, നടത്തിയത് സത്യസന്ധമായ തുറന്നുപറച്ചിൽ'; മോദിയെക്കുറിച്ചുള്ള നിലപാടിലുറച്ച് അബ്ദുള്ളക്കുട്ടി; ബിജെപി വിജയത്തിന്റെ അടിസ്ഥാനം മോദി നടത്തിയ വികസനം തന്നെയെന്നും മുൻ എംപി; മോദിയെ പുകഴ്‌ത്തുന്നത് കോൺഗ്രസ് ചെലവിൽ വേണ്ട; മോദി ഭക്തനെ ഉടൻ പുറത്താക്കണമെന്ന് എ.എം രോഹിത്

'കുഴപ്പത്തിലാക്കല്ലേ, നടത്തിയത് സത്യസന്ധമായ തുറന്നുപറച്ചിൽ'; മോദിയെക്കുറിച്ചുള്ള നിലപാടിലുറച്ച് അബ്ദുള്ളക്കുട്ടി; ബിജെപി വിജയത്തിന്റെ അടിസ്ഥാനം മോദി നടത്തിയ വികസനം തന്നെയെന്നും മുൻ എംപി; മോദിയെ പുകഴ്‌ത്തുന്നത് കോൺഗ്രസ് ചെലവിൽ വേണ്ട; മോദി ഭക്തനെ ഉടൻ പുറത്താക്കണമെന്ന് എ.എം രോഹിത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മോദിയെ പുകഴ്‌ത്തിയ നിലപാട് വീണ്ടും ആവർച്ചിച്ച് കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്ൾ. നരേന്ദ്ര മോദിയെ ആരും ശ്രദ്ധിക്കപ്പെടാത്ത കാലത്ത് അദ്ദേഹത്തെ കുറിച്ച് പറഞ്ഞയാളാണ് താനെന്നും ഇത് ആലോചിച്ച് ഉറപ്പിച്ച് എഴുതിയതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബിജെപി വിജയത്തിന്റെ അടിസ്ഥാനം മോദി നടത്തിയ വികസന പ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച അബ്ദുള്ളക്കുട്ടി ഇത് ഒരു നിരീക്ഷണമാണെന്നും അഭിപ്രായ വ്യത്യാസം ഉണ്ടാകാമെന്നും വ്യക്തമാക്കി.'മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ, നരേന്ദ്ര മോദിയെ ആരും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത കാലത്ത് അദ്ദേഹത്തിന്റെ വികസന പ്രവർത്തനത്തെ കുറിച്ച് പറഞ്ഞയാളാണ് ഞാൻ. അന്ന് ദുബായിൽ ഒരു സെമിനാറിൽ വെച്ച് കേരളത്തിന്റെ വികസനത്തെ കുറിച്ച് ചർച്ചചെയ്യുമ്പോൾ ഗുജറാത്തിൽ മോദിയുടെ വികസനത്തെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ കുഴപ്പത്തിലായ ആളാണ് ഞാൻ. ദയവ് ചെയ്തു വീണ്ടും എന്നെ കുഴപ്പത്തിലാക്കരുത്' ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം ബിജെപിയിലേക്ക് പോകുന്നോ എന്ന് ചോദിച്ചപ്പോൾ വെറുതെ എന്നെ കുഴപ്പത്തിലാക്കരുത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അബ്ദുല്ലക്കുട്ടി.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു മുൻ എംപിയും കോൺഗ്രസ് നേതാവുമായ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്. മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ കൂടിയായ അദ്ദേഹം തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം നരേന്ദ്ര മോദിയ പ്രശംസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ വിമർശനവുമായി കെപിസിസി അംഗം എ.എം രോഹിത് രംഗത്തെത്തി. കോൺഗ്രസ് പാരമ്പര്യം മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്‌ത്തി ഒരു വാക്ക് പോലും പറയുവാനാവില്ലെന്നും ഇത്തരം മോദിഭക്തരെ ഒരു നിമിഷംപോലും വച്ച് പുലർത്തരുതെന്നും രോഹിത് പറഞ്ഞു.

ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു; മോദിയുടെ വിജയം വികസന അജണ്ടയുടെ അംഗീകാരമെന്ന് എ.പി അബ്ദുല്ലക്കുട്ടി മോദിയെ പുകഴ്‌ത്താം, വികസന നായകനാക്കാം, പക്ഷെ അത് കോൺഗ്രസിന്റെ ചെലവിൽ ആകരുത്. മോദി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങൾ മതേത്വര വിശ്വാസികളുെ മുന്നിൽ, മനസ്സിൽ മോദികുറ്റക്കാരാനാണ്. നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യിൽ പറ്റിയിട്ടുള്ളവനാണെന്നും രോഹിത് ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.

'എ.പി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യൻ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിർത്താൻ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.
കോൺഗ്രസിൽ നിന്നും പോകാൻ ഉദ്ദേശിക്കുന്നണ്ടെങ്കിൽ പെട്ടെന്ന് പോണം. പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങൾക്ക് രണ്ട് കൂടാരവും തുല്യരാണ്' രോഹിത് കൂട്ടിച്ചേർത്തു.

രോഹിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്.എടുത്ത് പുറത്തു കളയണം. കോൺഗ്രസ് പാരമ്പര്യം മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്‌ത്തി ഒരു വാക്ക് പോലും എഴുതുവാനോ പറയുവാനോ സാധിക്കില്ല. എ.പി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യൻ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിർത്താൻ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.

അദ്ദേഹത്തിന് മോദിയെ പുകഴ്‌ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോൺഗ്രസിന്റെ ചെലവിൽ ആകരുത്. മോദി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങൾ മതേത്വര വിശ്വാസികളുടെ മുന്നിൽ, മനസ്സിൽ മോദികുറ്റക്കാരാനാണ്.നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യിൽ പറ്റിയിട്ടുള്ളവനാണ്. പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് പോണം മിസ്റ്റർ പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങൾക്ക് രണ്ട് കൂടാരവും തുല്യരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP