Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സതീശൻ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്ന് ആർക്കറിയാൻ പറ്റും; സ്വന്തമായി തലമുടി മുറിച്ചിട്ട് വാർത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടന അല്ലേ അത്; അനിൽ അക്കര എംഎൽഎക്കെതിരെ പരിഹാസശരങ്ങളുമായി എ.എ റഹീം

സതീശൻ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്ന് ആർക്കറിയാൻ പറ്റും; സ്വന്തമായി തലമുടി മുറിച്ചിട്ട് വാർത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടന അല്ലേ അത്; അനിൽ അക്കര എംഎൽഎക്കെതിരെ പരിഹാസശരങ്ങളുമായി എ.എ റഹീം

മറുനാടൻ ഡെസ്‌ക്‌

വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കിൽ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങൾ തകർക്കരുതെന്നും വിവരിച്ച് നീതു ജോൺസൺ എന്ന പെൺകുട്ടിയുടെ പേരിൽ അനിൽ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇതിനെ തുടർന്ന് അനിൽ അക്കര എംഎൽഎ, കത്തിൽ പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെ കൗൺസിലർ സൈറാബാനു തുടങ്ങിയവർ ഇന്ന് രാവിലെ ഒമ്പതു മുതൽ 11 വരെ പെൺകുട്ടിയെ കാത്ത് എങ്കക്കാട് മങ്കര റോഡിൽ ഇരുന്നെങ്കിലും അങ്ങനെയൊരാൾ എത്തിയില്ല. ഇതേ തുടർന്ന് അനിൽ അക്കര എംഎൽഎയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രം​ഗത്തെത്തി.

അനിൽ അക്കര തന്നെയാണോ നീതു എന്ന് പറഞ്ഞ് കത്തയച്ചതെന്ന് നമുക്ക് അറിയാൻ പറ്റില്ലല്ലോയെന്നും സതീശൻ കഞ്ഞിക്കുഴിമാരുടെ സംഘടന അല്ലേ അത് എന്നുമാണ് റഹീം ചോദിക്കുന്നത്. ‘ഇനി യഥാർത്ഥത്തിൽ ഈ നീതു എന്ന ക്യാരക്ടർ ഉണ്ടോ എന്നും അവർ കത്തയച്ചോയെന്നൊന്നും നമുക്കറിയില്ല. അവർ ആരാണെന്നും നമുക്കറിയില്ല. ഇനി സതീശൻ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്ന് ആർക്കറിയാൻ പറ്റും. അവർ അതൊക്കെ ചെയ്യും. സ്വന്തമായി വീടിന് തീവെച്ചിട്ട് വാർത്താ പ്രാധാന്യം കണ്ടെത്തിയ നേതാവുണ്ടല്ലോ ചെറിയ ആളൊന്നുമല്ല കെപിസിസി നേതാവാണ് അയാൾ എന്നും റഹീം ചൂണ്ടിക്കാട്ടുന്നു.

സ്വന്തമായി തലമുടി മുറിച്ചിട്ട് വാർത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടന അല്ലേ അത്. സ്വന്തമായിട്ട് വീടും വാഹനവും കത്തിച്ചിട്ട് മാർക്‌സിസ്റ്റുകാർ അക്രമിച്ചു എന്ന് പറഞ്ഞ് ഇരവാദമുയർത്തിയ ഒരു മുൻ എംഎൽഎ ശെൽവരാജിന്റെ നാടല്ലേ ഇത്. കോൺഗ്രസിന്റെ സംസ്‌ക്കാരം സതീശൻ കഞ്ഞിക്കുഴിയുടെ സംസ്‌ക്കാരമാണ്. ഒരുപക്ഷേ അദ്ദേഹം തന്നെ എഴുതിയ കത്തുമായിരിക്കാം ഇത്. പറയാൻ പറ്റില്ല,’ എ.എ റഹീം പറഞ്ഞു.

ഒരു മാസം മുൻപാണ് അനിൽ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരിൽ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷൻ പദ്ധതിയിൽ തന്റെ കുടുംബത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എംഎൽഎ തകർക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോൺസൺ, മങ്കര എന്ന പേരിലായിരുന്നു കത്ത്. ഇതിന് പിന്നാലെ നീതു ജോൺസണെ കണ്ടെത്താൻ ശ്രമം നടത്തിയെന്നും എന്നാൽ ഇതുവരെ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. തുടർന്നാണ് നീതുവിനെ കാത്ത് വഴിയരികിൽ ഇരിക്കാൻ എംഎൽഎ തീരുമാനിച്ചത്.

ഇന്ന് രാവിലെ ഒൻപത് മണി മുതലാണ് അനിൽ അക്കര എംഎൽഎയും രമ്യാ ഹരിദാസ് എംപിയും ഐ.എൻ.ടി.യു.സി നേതാക്കളും കോൺഗ്രസ് പ്രവർത്തകരും റോഡരികിൽ നീതുവിനായുള്ള കാത്തിരിപ്പ് തുടങ്ങിയത്. നീതുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി പൊലീസിൽ എംഎൽഎ പരാതിയും നൽകിയിട്ടുണ്ട്. നീതു എവിടെ ഉണ്ടെങ്കിലും എത്തണമെന്നും സഹായം നൽകാമെന്നുമാണ് എംഎൽഎ പറയുന്നത്.

‘നീതു വരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നീതു ഇന്ന് വന്നില്ലെങ്കിലും അവർക്കായുള്ള അന്വേഷണം തുടരും. നീതുവിന് വേണ്ടി വടക്കാഞ്ചേരി പൊലീസിൽ പരാതി കൊടുക്കും. പൊലീസിന് കഴിയാത്ത സാഹചര്യമാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. രാഷ്ട്രീയ വിഷയമായ സാഹചര്യത്തിൽ, ഒരുപക്ഷേ ആ കുട്ടി വരാഞ്ഞിട്ടായിരിക്കാം. അല്ലെങ്കിൽ ഐഡന്റിന്റി വെളിപ്പെടുത്താൻ മടിയുണ്ടായിരിക്കാം. മങ്കര എന്ന് എഴുതിയതും നീതു എന്ന് പേരിട്ടതും ഒരുപക്ഷേ മനഃപൂർവമായിരിക്കാം. അങ്ങനെയാരു കുട്ടി എവിടെയെങ്കിലും ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.

ഐ.എൻ.ടി.യു.സി നേതാവ് മങ്കരയിൽ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതല്ല അവരുടെ പഞ്ചായത്തിലാണെങ്കിൽ അതിനുള്ള സൗകര്യം ചെയ്യും. എന്റെ വീടിനോട് ചേർന്ന് സ്ഥലം അനുവദിക്കും.7 അല്ലെങ്കിൽ അടാട്ട് എന്ന സ്ഥലത്ത് എന്റെ ഭാര്യയ്ക്ക് ഭാഗം കിട്ടിയ അഞ്ച് സെന്റ് സ്ഥലമുണ്ട്. അവിടെ വീട് വെച്ച് കൊടുക്കാനും തയ്യാറാണ്. ഒൻപത് മാസത്തിനകം തന്നെ നീതുവിന് വീട് വെച്ചുകൊടുക്കും., അനിൽ അക്കരെ പറഞ്ഞു.

'നീതു മോളെ കാണാൻ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസും അനിൽ അക്കരയ്ക്കും കൗൺസിലർക്കും ഒപ്പം കാത്തിരിപ്പിനെത്തിയിരുന്നു. ഒരു പക്ഷേ വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന നീതുവിന് മാനസികമായ പ്രയാസമായിരിക്കാം ഇന്ന് എത്തിച്ചേരാൻ സാധിക്കാതെ പോയത് . ആയതിനാൽ നീതുവിന് അനിൽ അക്കര എംഎൽഎ യോ കൗൺസിലർ സൈറാബാനു ടീച്ചറേയോ എംപി യായ എന്നെയോയോ ബന്ധപ്പെടാവുന്നതാണ് എന്നും രമ്യ ഹരിദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പ് ഇങ്ങനെ..

‘സാറിനു കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടേത് ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭാ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷൻ പട്ടികയിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അതു തകർക്കരുത്, പ്ലീസ് നീതു ജോൺസൺ മങ്കര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP