Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജി വയ്‌ക്കേണ്ടത് ധനമന്ത്രിയല്ല...ചെന്നിത്തല; കോഴ വാങ്ങിയെന്ന ആരോപണം ചെന്നിത്തലയ്ക്ക് എതിരെയാണുള്ളത്; കെഎസ്എഫ്ഇ വിവാദം അടഞ്ഞ അദ്ധ്യായം; ഈ വിഷയത്തിൽ പാർട്ടി ഒരുമിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അഭിപ്രായം പിന്നീട് പറയുമെന്നും എ.വിജയരാഘവൻ

രാജി വയ്‌ക്കേണ്ടത് ധനമന്ത്രിയല്ല...ചെന്നിത്തല; കോഴ വാങ്ങിയെന്ന ആരോപണം ചെന്നിത്തലയ്ക്ക് എതിരെയാണുള്ളത്; കെഎസ്എഫ്ഇ വിവാദം അടഞ്ഞ അദ്ധ്യായം; ഈ വിഷയത്തിൽ പാർട്ടി ഒരുമിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അഭിപ്രായം പിന്നീട് പറയുമെന്നും എ.വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബി അവകാശ ലംഘന നോട്ടീസ് സ്പീക്കർ നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. രാജിവെക്കേണ്ടത് ധനമന്ത്രിയല്ല ചെന്നിത്തലയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴ വാങ്ങിയെന്ന ആരോപണം ചെന്നിത്തലയ്‌ക്കെതിരെയാണുള്ളതെന്നും വിജയരാഘവൻ പറഞ്ഞു. കെസ്എഫ്ഇ വിവാദം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെസ്എഫ് ഇയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശോധനകളും നിയന്ത്രണങ്ങളും നിലവിലുള്ളതാണ്. വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ വന്നു. ധനമന്ത്രി ഒരു അഭിപ്രായം പറഞ്ഞു. മറ്റഭിപ്രായങ്ങളും ഉണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുമിച്ച് ചർച്ച നടത്തിയിട്ടില്ല. ഒരുമിച്ചിരുന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായം പിന്നീട് പറയുമെന്നും വിജയരാഘവൻ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP