Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

'ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്'; ഒറ്റവാക്കിൽ പലതും പറയാതെ പറഞ്ഞ് എ എൻ ഷംസീർ; കുറിപ്പ് ചലച്ചിത്ര അവാർഡ് ജേതാക്കളെ അനുമോദിച്ചാണെങ്കിലും ഒളിയമ്പ് മറ്റ് ചിലർക്കെതിരെയെന്നും സോഷ്യൽ മീഡയയിൽ ചർച്ച; തടസ്സങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലെന്നു റിയാസും

'ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്'; ഒറ്റവാക്കിൽ പലതും പറയാതെ പറഞ്ഞ് എ എൻ ഷംസീർ; കുറിപ്പ് ചലച്ചിത്ര അവാർഡ് ജേതാക്കളെ അനുമോദിച്ചാണെങ്കിലും ഒളിയമ്പ് മറ്റ് ചിലർക്കെതിരെയെന്നും സോഷ്യൽ മീഡയയിൽ ചർച്ച; തടസ്സങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലെന്നു റിയാസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്.' വെള്ളം എന്ന ഹിറ്റ് സിനിമയിലെ ഈ പഞ്ച് ഡയലോഗ് സിപിഎം നേതാവ് എ.എൻ. ഷംസീർ എംഎൽഎ പ്രയോഗിച്ചിരിക്കുന്നത് ആർക്കു നേരെയാണ്? സോഷ്യൽ മീഡിയയിലെ
പുതിയ ചർച്ചാ വിഷയമാവുകയാണ് ഈ കുറിപ്പ്. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഈ കുറിപ്പിന് രാഷ്ട്രീയമാനം കൂടി കൈവരികയാണ്. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമാണിത്.

'വെള്ളം' എന്ന സിനിമയിലെ 'ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്' എന്ന ഡയലോഗാണു പോസ്റ്റിന്റെ തലക്കെട്ടായി ഷംസീർ ഉപയോഗിച്ചിരിക്കുന്നത്. 'വെള്ളം' സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്‌കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്.

ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് ഈ മാസം 7നു പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണു റിയാസ് ഷംസീർ ഭിന്നത മറനീക്കി പുറത്ത് വന്നത്.പിന്നീടു നടന്ന സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ ഈ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

ഷംസീറിന്റെ വിയോജിപ്പു മറ്റു ചില എംഎൽഎമാരും ഏറ്റുപിടിച്ചതായി മാധ്യമങ്ങളിൽ വാർത്തകളിലുണ്ടായിരുന്നു. ഇതോടെ, സ്വന്തം മണ്ഡലത്തിലെ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരാമെന്നും മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നുമാണു പറഞ്ഞതെന്നുമുള്ള പരസ്യ വിശദീകരണവുമായി റിയാസ് രംഗത്തെത്തി.

ഇത് ഇടതുമുന്നണിയുടെ നിലപാടാണെന്നും വിശദീകരിച്ചു. ഷംസീറാകട്ടെ, നിയമസഭാ കക്ഷി യോഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ച വാർത്ത ഇതുവരെ നിഷേധിച്ചിട്ടില്ല. റിയാസിന്റേതാണു പാർട്ടി നിലപാടെന്നു സിപിഎം സംസ്ഥാന ആക്ടിങ്‌സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയതും ഷംസീറിനു തിരിച്ചടിയാണെന്നാണു വിലയിരുത്തൽ. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനായ റിയാസും സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ എ.എൻ.ഷംസീറും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാൽ, റിയാസിന്റെ നിലപാടിനൊപ്പം തന്നെയാണു സിപിഎം നിൽക്കുന്നത്.

അതേസമയം മുന്നോട്ടു പോകുമ്പോൾ പല തടസ്സങ്ങളുമുണ്ടാകുമെന്നും അതു ശ്രദ്ധിക്കാൻ സമയമില്ലെന്നുമാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മറുപടി. എല്ലാം ജനങ്ങൾ കാണുന്നുണ്ട്. മഴക്കെടുതിയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾക്കു പ്രത്യേക പാക്കേജ് ആലോചനയിലുണ്ട്. റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിലൂടെ റോഡ് നവീകരണം കൂടുതൽ കുറ്റമറ്റതാക്കുമെന്നു മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP