Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനന്തവാടിയിൽ വരിക പഴംപൊരി തിന്നുക, ബത്തേരിയിൽ വരിക ബോണ്ട തിന്നുക, കൽപ്പറ്റയിൽ വരിക പഫ്‌സ് തിന്നുക എന്നതാണ് പരിപാടി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഷംസീർ എം എൽ എ

മാനന്തവാടിയിൽ വരിക പഴംപൊരി തിന്നുക, ബത്തേരിയിൽ വരിക ബോണ്ട തിന്നുക, കൽപ്പറ്റയിൽ വരിക പഫ്‌സ് തിന്നുക എന്നതാണ് പരിപാടി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഷംസീർ എം എൽ എ

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ എൻ ഷംസീർ എം എൽ എ. തല പോയ തെങ്ങിനാണ് വളമിട്ടതെന്നെന്ന് കേരളത്തിൽ നിന്ന് 19 പേരെ വിജയിപ്പിച്ച ജനങ്ങൾക്ക് ഇപ്പോൾ മനസിലായെന്ന് അദ്ദേഹം പരിഹസിച്ചു.'രാഹുൽ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയിൽ വരിക പഴം പൊരി തിന്നുക, ബത്തേരിയിൽ വരിക ബോണ്ട തിന്നുക, കൽപ്പറ്റയിൽ വരിക പഫ്‌സ് തിന്നുക എന്നതാണ് എം പിയുടെ പരിപാടി. ഇതാണോ നേതാവിൽ നിന്ന് പ്രതീക്ഷിക്കുന്നത്.'- എം എൽ എ ചോദിച്ചു.

രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്നും ഷംസീർ ചോദിച്ചു. 'എസ് എഫ് ഐ കുട്ടികളുടെ ഭാഗത്തുനിന്ന് ചില തെറ്റുകൾ ഉണ്ടായി. അവർ മാപ്പ് പറഞ്ഞെങ്കിലും, രാഹുൽ ഗാന്ധി ഓടിയെത്തി. എന്നാൽ രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ രാഹുൽ ഗാന്ധി എവിടെയാണ്.'- ഷംസീർ ചോദിച്ചു. ഡി വൈ എഫ് ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കവേയായിരുന്നും എം എൽ എയുടെ പരിഹാസം.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP