1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

കാശ്മീരിന്റെ വിശേഷാധികാരങ്ങൾ റദ്ദാക്കിയപ്പോഴും പൗരത്വ ബിൽ പാസാക്കിയപ്പോഴും കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങൾ കാട്ടിത്തന്നതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വർദ്ധിച്ചു വരുന്ന സ്വാധീനം; മുഖ്യമന്ത്രി പിണറായിക്ക് മുറിവേൽക്കാതിരിക്കാൻ സ്വർണക്കടത്ത് കേസിൽ പോലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെയാണ് റിപ്പോർട്ട്; ഇതിനെതിരെ പാർട്ടി ഒന്നാകെ ജാഗരൂകമാകണം: ബിജെപി നേതൃത്വം കർമ്മനിരതമാകണമെന്ന് പിപി മുകുന്ദൻ; ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഉപദേശിച്ച് മുതിർന്ന നേതാവ്

July 28, 2020

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഗുണപരമായ ഒരു പരിവർത്തത്തിന്റെ ചാലകശക്തിയാവുക എന്നത് കാലത്തിന്റെ വെല്ലുവിളിയായി ബിജെപി ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് പിപി മുകുന്ദൻ. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേൽക്കാതിരിക്കാൻ സ്വർണക്കടത്...

സ്വർണക്കടത്ത് കേസിൽ ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാർട്ടി കേന്ദ്രകമ്മിറ്റിയും പിബിയും വിലയിരുത്തിയെങ്കിലും അണികളുടെ രസക്കേട് മാറ്റാനാവാതെ സിപിഎം; ബിജെപിയും യു.ഡി.എഫും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് വിവാദത്തിന് കാരണമെന്ന ന്യായത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണ എത്തിയെങ്കിലും ആശ്വാസം അകലെ; സ്പ്രിംങ്‌ളർ പോലെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തുന്ന കൺസൾട്ടൻസി നിയമനങ്ങളിൽ പാർട്ടിയിലെ മുറുമുറുപ്പ് കൂടുന്നു

July 27, 2020

തിരുവനന്തപുര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിലൂടെ സർക്കാർ മുന്നിട്ടുനിൽക്കുന്ന സമയത്താണ് സ്വർണക്കള്ളക്കടത്ത് പടി കേറി വന്ന് ചുറ്റിച്ചത്. തദ്ദേശഭരണതിരഞ്ഞെടുപ്പിലും അടുത്ത് നിയമസഭാതിരഞ്ഞെടുപ്പിലും സ്‌കോർ ചെയ്യാനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന...

'അല്ല, പിന്നെ ഞങ്ങൾ ലാത്തിയടി കൊണ്ട് ചോര ചിന്തിയത് എന്തിനായിരുന്നു'? ഒടുവിൽ മൂത്ത സഖാക്കളോട് കുട്ടിസഖാക്കൾ തന്നെ ചോദിക്കുന്നു; മൂന്ന് സ്വാശ്രയ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുകയും 12 എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാധികാരം നൽകാനുള്ള നീക്കത്തിലും എതിർപ്പുമായി എസ്എഫ്‌ഐ; പിറണായി സർക്കാറിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കൾ; മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി ഇടതുസർക്കാർ സ്വാശ്രയ മുതലാളിമാർക്ക് ഒത്താശ ചെയ്യുമ്പോൾ മിണ്ടാട്ടം മുട്ടി കുട്ടിസഖാക്കൾ

July 26, 2020

തിരുവനന്തപുരം: പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ എന്തിനെയും കണ്ണടച്ച് എതിർക്കുക. ഭരണത്തിൽ ഇരിക്കുമ്പോൾ അന്ന് എതിർത്ത കാര്യങ്ങളെ തന്നെ വീണ്ടും വാരിപ്പുണരുക. ഇതാണ് കാലങ്ങളായി ഇടതു നേതാക്കളുടെ പതിവു പരിപാടി. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷവും ഈ വൈരുദ്ധ്യം...

അരുദ്ധതി റോയിയുടെ ലേഖനം കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ പുസ്തകത്തിൽ; ലേഖനം ക്യാമ്പസുകളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ; അരുദ്ധതി റോയിയുടെ കം സെപ്റ്റംബർ എന്ന ലേഖനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആവശ്യം

July 26, 2020

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ബുക്കർപ്രൈസ് ജേതാവ് അരുദ്ധതി റോയിയുടെ ലേഖനം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് സംഭവത്തിൽ പ്രതിഷേധവുമ...

രമേശ് ചെന്നിത്തല - ബിജെപി ഒളിച്ചുകളിക്ക് ഉമ്മൻ ചാണ്ടി വെള്ളപൂശുന്നു; ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്; എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ കോൺഗ്രസ് - ബിജെപി - മുസ്ലിം ലീഗ് സംഖ്യം ഉണ്ടാക്കിയവർ വീണ്ടും അതിന് ഒരുങ്ങുന്നു; ആരോപണം ആവർത്തിച്ചു കോടിയേരി ബാലകൃഷ്ണൻ

July 26, 2020

തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻ ചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ...

പാലത്തായി പീഡനക്കേിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എസ്ഡിപിഐ; കുട്ടി ചൈൽഡ് ലൈനിലും പൊലീസിനും നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും തമ്മിൽ വ്യത്യാസമുണ്ട്; ഇത്തരത്തിൽ മൊഴി നൽകണമെന്ന് ഉപദേശിച്ചത് ആരാണെന്ന് കണ്ടെത്തണം; ആരാപണവുമായി പി ജയരാജൻ

July 24, 2020

കണ്ണൂർ: പാലത്തായി പീഡന കേസിൽ എസ്ഡിപിഐക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ എസ്ഡിപിഐ ശ്രമിക്കുന്നു എന്ന ആരോപണമാണ് ജയരാജൻ ഉന്നയിച്ചത്. കുട്ടി ചൈൽഡ് ലൈനിലും പൊലീസിനും നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയു...

സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തിയത് കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എൻഐഎ പോലെയൊരു അന്വേഷണ സംഘം കടന്നുചെന്ന ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല; മൂന്നരക്കോടി ജനങ്ങൾക്ക് അപമാനം വരുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജിവെക്കുക; നിഷ്‌ക്രിയമായി ഇരുന്ന് കേരള പൊലീസ് പ്രതികളെ സഹായിക്കുന്നു: സർക്കാറിനെതിര ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല

July 24, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവങ്കരനിൽ എത്തിയതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിൽ എ...

സ്വർണക്കടത്ത് കേസിൽ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും സർക്കാർ ഏജൻസികളും ശ്രമം നടത്തുന്നു; സിസിടിവി ദൃശ്യങ്ങളുടെ പേരിൽ സർക്കാർ ഒളിച്ചുകളിക്കുകയാണ്; കള്ളക്കടത്തുമായി ബന്ധമുള്ള ആളുകൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങി; മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

July 24, 2020

കോഴിക്കോട്:സ്വർണക്കടത്ത് കേസിൽ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും സർക്കാർ ഏജൻസികളും തിടുക്കപ്പെട്ട് ശ്രമം നടത്തുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രഹസ്യമായി അന്വേഷണത്തെ അട്ടിമറിക്കുകയാണ് സർക്കാർ. സിസിടിവി ദൃശ്യങ്ങളുടെ...

ദുരൂഹ 'അവതാരങ്ങളെ' ഓഫീസിന്റെ പടി കയറ്റരുത്; വിവാദങ്ങൾക്ക് റൂട്ട് ഉണ്ടാക്കി കൊടുക്കരുത്; സർക്കാരിന്റെ ഇമേജ് മന്ത്രിമാരുടെ ഓഫീസിലുള്ളവരുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ്; വ്യക്തിസൗഹൃദങ്ങളിലും ജാഗ്രത വേണം; എടുത്തുചാടാതെ കൂടിയാലോചനകൾക്ക് ശേഷമേതീരുമാനങ്ങൾ പാടുള്ളു; തിരഞ്ഞെടുപ്പ് വരുന്നുവെന്ന മുൻകരുതൽ വേണം; സിപിഎം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കോടിയേരി

July 23, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതോടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് സിപിഎമ്മിന്റെ ജാഗ്രതാ നിർദ്ദേശം. ദൂരൂഹതയുള്ള വ്യക്തികളെ മന്ത്രിമാരുടെ ഓഫീസുകളിൽ ...

സ്വർണ്ണക്കടത്ത് - കൺസൽട്ടൻസി വിവാദങ്ങളിൽ ചുറ്റിത്തിരിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ്; മന്ത്രിമാരുടെ മിക്ക ഓഫീസുകളിലും 'അവതാരങ്ങളുടെ' ഭരണം; കൂടുതൽ വിവാദങ്ങൾക്ക് ഇട നൽകും മുമ്പേ ഭരണത്തിൽ പിടിമുറുക്കാൻ പാർട്ടി; വിവിധ മന്ത്രിമാരുടെ എട്ട് സ്റ്റാഫംഗങ്ങൾ പാർട്ടിയുടെ നിരീക്ഷണത്തിൽ; പ്രത്യേക യോഗം ഇന്ന് വിളിച്ചു ചേർത്തത് ശുദ്ധീകരണം ലക്ഷ്യമിട്ടു തന്നെ; മന്ത്രി ഇ പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ സി സജീഷ് രാജിവെച്ചത് ആരോഗ്യ കാരണങ്ങളാലെന്ന് വിശദീകരണവും

July 23, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായും കൺസൽട്ടൻസി വിവാദങ്ങളിലും ചുറ്റിത്തിരിയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. സ്വർണ്ണക്കടത്തു കേസിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കും വിധത്തിൽ മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഇടപെട്ടുവെന്ന വിവരം പുറത്തുവന്...

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് സർക്കാരിനെ വിമർശിക്കുന്നതുകൊണ്ടോ ചോദ്യം ചെയ്യുന്നതുകൊണ്ടോ അല്ലെന്ന് എം ബി രാജേഷ്; നേതാക്കളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം; ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ രാഷ്ട്രീയം ജനങ്ങൾക്കറിയാമെന്നും വിശദീകരണം

July 22, 2020

കോഴിക്കോട്: ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് സർക്കാരിനെ വിമർശിക്കുന്നതിനാലും ചോദ്യം ചെയ്യുന്നതിനാലുമല്ലെന്ന് സിപിഎം നേതാവ് എം ബി രാജേഷ്. തങ്ങളുടെ നേതാക്കളെ വാക്കുകൾകൊണ്ട് അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ് ബഹിഷ്കരണത്തിന് കാരണമെന്നും രാ...

സ്വർണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനവ്യാപകമായി കരിദിനമാചരിച്ച് ബിജെപി; പ്രതിഷേധ ജ്വാല തെളിയിച്ചത് പത്ത് ലക്ഷം വീടുകളിൽ

July 21, 2020

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. പത്തു ലക്ഷം വീടുകളിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധാ...

പിൻവാതിൽ നിയമനം: തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അനധികൃത നിയമനങ്ങളെ വെള്ള പൂശാൻ ശ്രമിക്കുന്നു; സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി തള്ളിപ്പറഞ്ഞ് കളങ്കിത കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കാനാണ് നീക്കം; വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമെന്നും ചെന്നിത്തലയുടെ മറുപടി കത്ത്

July 20, 2020

തിരുവനന്തപുരം: കഴിഞ്ഞ നാല് വർഷത്തെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് താൻ ഉന്നയിച്ച കാതലായ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ പി.എസ്.സി വഴി നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകൾ ഉദ്ധരിച്ച് അനധികൃത നിയമനങ്ങളെ വെള്ള പൂശാനാണ് മുഖ്യമന്ത്രി മറുപടിക്കത്തിൽ ശ...

മുഖ്യമന്ത്രിയുടെ അനുഭവം തന്നെ പാഠമായി! മന്ത്രിമാരുടെ ഓഫീസുകളിലെ 'അവതാരങ്ങളെ' തുരത്താൻ ഒരുങ്ങി സിപിഎം; സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു പാർട്ടി; തീരുമാനം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ വിമർശനത്തിന് പിന്നാലെ; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് നിർദ്ദേശം; സ്വർണ്ണക്കടത്ത് വിവാദം എൽഡിഎഫ് യോഗവും ചർച്ച ചെയ്യും

July 20, 2020

തിരുവനന്തപുരം: അവതാരങ്ങളെ വെച്ചുപൊറിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ, ഈ മന്ത്രിസഭയിൽ ഏറ്റവും അധികം വിവാദങ്ങൾ ഉയർന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ടാണ് താനും. ഐടി വകുപ്പിലെ അവാതാരങ്ങൾ മുഖ്യ...

നടക്കുന്നത് കൺസൾട്ടൻസി രാജ്; സർക്കാർ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും പിടിയിൽ; പുറത്തു വന്നത് സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം; കെപിഎംജിയും ഏണസ്റ്റ് ആൻഡ് യംഗും പിഡബ്ളുസിയും സർക്കാർ കൺസൾട്ടന്റുകൾ; ബാക്ക് ഡോർ വഴി പിഡബ്ല്യുസിയെ ഏൽപ്പിച്ചത് 4500 കോടിയുടെ ഇ-മൊബിലിറ്റി; ഒന്നിനെക്കുറിച്ചും ധാരണയില്ലെന്ന് മുഖ്യമന്ത്രിയും; കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

July 20, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സാഹചര്യം ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ടു സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തലയുടെ കത്ത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായ...

MNM Recommends

Loading...
Loading...