വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന; പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് മാറ്റിവെക്കുന്ന ബിൽ നിയമമായാൽ അത് ചരിത്രപരം; കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയുള്ള ബിൽ ലോക്സഭയിൽ അനായാസം പാസാകും

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നത്. ബില്ലിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി സോഴ്സുകളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ പാർലമെന്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചിട്ടുണ്ട്.
അതിനിടെ രാജ്യസഭാ വൈസ് ചെയർപേഴ്സൺ പാനലിൽ ഇനി മുതൽ അമ്പത് ശതമാനം പ്രാതിനിധ്യം വനിതാ എംപിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലിൽ നാല് പേർ വനിതകളാണ്. ബിജെപിയുടെ മൂന്ന് അംഗങ്ങളെയും ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുനഃസംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. ഇതെല്ലാം വനിതാ സംവരണ ബിൽ പാസാക്കുന്നതിന്റെ ഭാഗമായാണെന്നാണ് സൂചനകൾ.
ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു വനിതാ സംവരണ ബിൽ. 2010 മാർച്ചിൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. 'ചരിത്രപരമായ തീരുമാനങ്ങൾ' ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണു നിർണായക നീക്കം.
മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാൽ വനിതാ സംവരണ ബിൽ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പാർലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിനു പിന്നാലെയാണു മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നത്. മന്ത്രിസഭാ യോഗത്തിന്റെ അജൻഡ എന്താണെന്നു വ്യക്തമായിരുന്നില്ലെങ്കിലും, നിയമസഭകളിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തെന്നാണു റിപ്പോർട്ട്.
വനിതാ സംവരണം, വനിതാ സംവരണത്തിനുള്ളിലെ ഒബിസി സംവരണം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റൽ തുടങ്ങിയ പല വിഷയങ്ങളും മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കും എന്നായിരുന്നു വിവരം. തിങ്കളാഴ്ച പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന ദിനമായിരുന്നു. പുതിയ മന്ദിരത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ലോക്സഭ സമ്മേളിക്കും.
മന്ത്രിസഭാ യോഗത്തിനു മുൻപ് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും പ്രൾഹാദ് ജോഷിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പ്രധാനമന്ത്രിയെയും കണ്ടിരുന്നു. ഈ സമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടിരുന്നതാണ്. തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിപ്പ്.
1996-ൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ 81-ാം ഭേദഗതി ബില്ലായി പാർലമെന്റിൽ ഇത് അവതരിപ്പിച്ചിരുന്നു. എന്നാൽ സഭയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ബി ആർ എസും വനിതാ ക്വാട്ടയെ പിന്തുണച്ചിരുന്നുവെങ്കിലും ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള പല പാർട്ടികളും ഇതിനെതിരെ സജീവമായി രംഗത്തുണ്ട്. പ്രധാന എതിർപ്പു നേരിടേണ്ടി വന്നത് സമാജ് വാദി പാർട്ടിയിൽ നിന്നുമായിരുന്നു. എന്നാൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണ ബില്ലിന് ഉള്ളതു കൊണ്ട് തന്നെ പാർലമെന്റിൽ അനായാസം ബിൽ പാസാകുമെന്ന് ഉറപ്പാണ്.
നേരത്തെ വനിതാ സംവരണ ബിൽ കൊണ്ടുവന്നേക്കും എന്ന അഭ്യൂഹങ്ങൾക്കിടെ സ്ത്രീ ശാക്തീകരണം പ്രധാന ചർച്ചാ വിഷയമാക്കി ആർ എസ് എസും രംഗത്തുവന്നിരുന്നു. ശനിയാഴ്ച പൂണെയിൽ സമാപിച്ച ആർ എസ് എസ് അഖില ഭാരതീയ സമന്യായ് ബൈഠക്കിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് സ്ത്രീ ശാക്തീകരണമായിരുന്നു. യോഗത്തിൽ ആദ്യദിനം ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പങ്കെടുത്തിരുന്നു.
സ്ത്രീ മുന്നേറ്റം സാധ്യമാക്കാൻ ആർ എസ് എസിന്റെ വിവിധ ക്ഷേത്രസംഘടനകൾ പരിശ്രമിക്കുമെന്ന് സഹ സർകാര്യവാഹ് ഡോ. മന്മോഹൻ വൈദ്യ പറഞ്ഞു. 'സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിക്കണം. അതുകൊണ്ട് എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അഖിലേന്ത്യാ ഏകോപന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു,' മന്മോഹൻ വൈദ്യ പറഞ്ഞു.
ഇന്ത്യൻ ആശയത്തിൽ കുടുംബമാണ് ഏറ്റവും ചെറിയ യൂണിറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിൽ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണ്. അതിനാൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും സ്ത്രീകൾ നേതൃപരമായ പങ്ക് വഹിക്കണം എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളിൽ സ്ത്രീകളുടെ വർധിച്ച് വരുന്ന പങ്കാളിത്തത്തെ ആർ എസ് എസ് അഭിനന്ദിച്ചു. ആർ എസ് എസിന്റെ സെന്റിനറി സ്കീമിന് കീഴിലാണ് വിഷയം പ്രധാനമായും ചർച്ച ചെയ്തത്.
36 സംഘടനകളിൽ നിന്നായി 246 പ്രതിനിധികൾ പങ്കെടുത്തതായിരുന്നു യോഗം. എല്ലാ മേഖലയിലെയും മഹിളകളെ ഒരുമിച്ച് ചേർക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങൾ സംഘടിപ്പിക്കും എന്നും ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങൾ സംഘടിപ്പിച്ചുവെന്നും അതിൽ 123000 സ്ത്രീകൾ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പാർലമെന്റിൽ ട്രുഡോയുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല; സഹായിച്ചത് ഖലിസ്ഥാൻ വാദി ജഗ്മീത് സിങ്ങിന്റെ പാർട്ടി; സിഖ് തീവ്രവാദത്തിനെതിരെ നടപടിയെടുത്താൽ സർക്കാർ നിലംപൊത്തും; അഭിപ്രായ സർവേകളിലും ഭരണപക്ഷം പിന്നിൽ; കാനഡയിൽ നടക്കുന്നതും വോട്ട്ബാങ്ക് പൊളിറ്റിക്സ്
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- 'ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല'; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
- കോഴിക്കോട് കോടഞ്ചേരി വില്ലേജിലെ മർകസ് നോളജ് സിറ്റി നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ; 20 കെട്ടിടങ്ങൾ പണിതത് അനധികൃതമായി ബിനാമി പേരുകളിൽ; വിമർശനവുമായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്
- ഇഡി ഓഫീസിൽ ഉള്ളത് 24 ഓളം സിസി ടിവി ക്യാമറകൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന ആരോപണം തള്ളി മുഖ്യസാക്ഷി; ആരെയും മർദ്ദിക്കുന്നത് കണ്ടില്ലെന്നും ജിജോർ
- 'കുറച്ചു കാലത്തേക്ക് കൂടി വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്; നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും'; സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കുമോ?
- സെഞ്ചുറി കൂട്ടുകെട്ടുമായി അടിത്തറയിട്ട് ഗെയ്കവാദ് - ഗിൽ സഖ്യം; ജയമുറപ്പിച്ച അർധ സെഞ്ചുറികളുമായി സൂര്യകുമാറും കെ എൽ രാഹുലും; ഓസീസിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ചുവിക്കറ്റ് ജയം
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ശിവശക്തി പോയിന്റിൽ ലാൻഡറും റോവറും ഉറക്കം തുടരുന്നു; ഉണർത്താനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി; കൊടുംതണുപ്പിൽ കഴിയുന്ന വിക്രമും പ്രഗ്യാനും ഉണർന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ് കൂടുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ
- കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- 'ജീവിതം മടുത്തു.. കടത്തിന് മേൽ കടം കയറി.. ആരും സഹായിച്ചില്ല; അമ്മ വിഷമിക്കരുത്, മരണാനന്തര ചടങ്ങുകൾക്ക് ആരിൽ നിന്നും പണം വാങ്ങരുത്'; കടമക്കുടിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍