Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പാർലമെന്റ് എന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നത്; സഭയുടെ പവിത്രത കളങ്കപ്പെടുത്തി, എനിക്ക് ഉറക്കം വരുന്നില്ല'; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

'പാർലമെന്റ് എന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നത്; സഭയുടെ പവിത്രത കളങ്കപ്പെടുത്തി, എനിക്ക് ഉറക്കം വരുന്നില്ല'; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ രാജ്യസഭാ ചെയർമാൻ വികാരനിർഭരമായി വിങ്ങിപൊട്ടുകയും ചെയ്തു.

ചൊവ്വാഴ്ച കറുത്തവസ്ത്രം ധരിച്ച് സഭയിലെത്തിയ വലിയൊരു വിഭാഗം പ്രതിപക്ഷാംഗങ്ങൾ പെഗസ്സസ് വിഷയത്തിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചപ്പോൾ രാജ്യസഭ ചൊവ്വാഴ്ച ആറ് തവണ നിർത്തിവെച്ചിരുന്നു. സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരേ അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും ഫയൽ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു.

പാർലമെന്റെന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഈ സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താൻ പാടുപെട്ടതിനാൽ തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും വെങ്കയ്യനായിഡു അവകാശപ്പെട്ടു.

ഒരു ക്ഷേത്രം പോലെ പവിത്രമാണ് പാർലമെന്റ്. ഈ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ചില എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങൾ പൂർണ്ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് കൂട്ടായ് ചിന്തിക്കണം. പരിഹാര നടപടികളുണ്ടാകണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ നമ്മുടെ പാർലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP