Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കേരള നിയമസഭയല്ല ഇന്ത്യൻ പാർലമെന്റ്; രമ്യ ഹരിദാസ് മാപ്പുപറയണം; രണ്ട് വനിതാ എംപിമാർ എത്തി മാർഷലുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു; അതിനെ കയ്യേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണ്; കയ്യേറ്റമുണ്ടായി പരിക്കു പറ്റിയാൽ പോവേണ്ടത് ആശുപത്രിയിലാണ്; സഹതാപം പിടിച്ചുപറ്റാൻ നടത്തുന്ന ശ്രമങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല: കോൺഗ്രസ് എംപിമാരെ വിമർശിച്ച് പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ

കേരള നിയമസഭയല്ല ഇന്ത്യൻ പാർലമെന്റ്; രമ്യ ഹരിദാസ് മാപ്പുപറയണം; രണ്ട് വനിതാ എംപിമാർ എത്തി മാർഷലുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു; അതിനെ കയ്യേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണ്; കയ്യേറ്റമുണ്ടായി പരിക്കു പറ്റിയാൽ പോവേണ്ടത് ആശുപത്രിയിലാണ്; സഹതാപം പിടിച്ചുപറ്റാൻ നടത്തുന്ന ശ്രമങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല: കോൺഗ്രസ് എംപിമാരെ വിമർശിച്ച് പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്ര വിഷയം ഉന്നയിച്ച് ഇന്ന പാർലമെന്റിനെ കോൺഗ്രസ് സംഘർഷഭരിതമാക്കിയിരുന്നു. ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ മാർഷൽമാർ കൈയേറ്റ ശ്രമവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തി. കേരളത്തിലെ കോൺഗ്രസ് എംപിമാർ ജനാധിപത്യത്തിന്റെയും പാർലമെന്റ് ചട്ടങ്ങളുടെയും ലംഘനമാണ് നടത്തിയതെന്നാണ് മുരളീധരൻ ആരോപിക്കുന്നത്.

പാർലമെന്റ് നടപടി ക്രമങ്ങൾ അവസാനിച്ച ശേഷവും ബഹളം തുടരുന്ന സാഹചര്യത്തിലാണ് രണ്ട് കോൺഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. എന്നിട്ടും മാറാത്ത സാഹചര്യത്തിലാണ് അവരെ മാറ്റുന്നതിനായി പുരുഷമാർഷൽമാർ പാർലമെന്റിനകത്ത് കയറിയത്. ആ സമയത്ത് സോണിയ ഗാന്ധിയുടെ നിർദേശമനുസരിച്ച് രണ്ട് വനിതാ എംപിമാർ എത്തി മാർഷലുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു.അതിനെ കയ്യേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണെന്ന് മുരളീധരൻ പറഞ്ഞു.

വനിതാ അംഗത്തെ കയ്യേറ്റം ചെയ്തെന്ന രീതിയിൽ കേരളത്തിൽ നടക്കുന്നത് വ്യാജപ്രചാരണമാണ്. സ്പീക്കറുടെ ഉത്തരവനുസരിച്ച് സഭയിൽ പ്രവേശിച്ച മാർഷലുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു ഈ വനിതാ അംഗം. അതിൽ മാപ്പുപറയുകയാണ് രമ്യഹരിദാസും കേരളത്തിലെ കോൺഗ്രസ് നേതാക്കളും ചെയ്യേണ്ടത്. ചട്ടങ്ങൾ അറിയാത്തതുകൊണ്ടും കേരള നിയമസഭയിൽ എന്തു കയ്യാങ്കളി കാണിച്ചാലും ഊരിപ്പോരാമെന്ന പഴയ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ അത് തന്നെ ആവർത്തിക്കാൻ ശ്രമിച്ചാൽ കേരള നിയമസഭയല്ല ഇന്ത്യൻ പാർലമെന്റെന്ന് കോൺഗ്രസുകാർ ഓർമ്മിക്കണമെന്നും മുരളീധരൻ പറഞ്ഞു. കയ്യേറ്റമുണ്ടായെന്നാണ് കോൺഗ്രസുകാർ പറയുന്നത്. പരുക്ക് പറ്റിയാൽ പോവേണ്ടത് ആശുപത്രിയിലാണ് അതുണ്ടായില്ലെന്നും സഹതാപം പിടിച്ചുപറ്റാൻ നടത്തുന്ന ശ്രമങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ലെന്നും മുരളീധരൻ പറഞ്ഞു

ഈ രാജ്യത്തെ ജനാധിപത്യം തന്നെ തകർത്തവരാണ് കോൺഗ്രസ്. രാജ്യത്തെ എത്രയോ നിയമസഭകളിൽ മഹാരാഷ്ട്രയിലേതിനെക്കാൾ ജനാധിപത്യവിരുദ്ധ നടപടിയുണ്ടായി. ജനപിന്തുണ തേടി അധികാരത്തിലെത്തിയ സഖ്യമാണ് മഹരാഷ്ട്രയിലെ ബിജെപി- ശിവസേന സഖ്യം. എന്നാൽ തെരഞ്ഞടുപ്പിൽ മത്സരിക്കാത്ത ഉദ്ദവിനെ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനത്തിന്റെ പേരിൽ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾക്കില്ലാത്ത പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ പാർലമെന്റിനെ ബന്ദിയാക്കനാണ് കോൺഗ്രസ് ശ്രമിക്കുന്നതെങ്കിൽ ഇത് പുതിയ ഇന്ത്യയാണ് എന്നാണ് പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.

നേരത്തെ ലോക്സഭയിലെ പുരുഷ മാർഷലുമാർ രമ്യയെ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റിയെന്ന് ആരോപിച്ചാണ് രമ്യ ഹരിദാസ് രംഗത്തുവന്നത്. തമിഴ്‌നാട്ടിലെ കോൺഗ്രസ് എംപി ജ്യോതിമണിക്ക് നേരേയും കയ്യേറ്റമുണ്ടായി. ബാനറുയർത്തി പ്രതിഷേധിച്ചതിന് കോൺഗ്രസ് എംപിമാരായ ടി.എൻ പ്രതാപനേയും ഹൈബി ഈടനേയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കയ്യേറ്റം ചെയ്ത സഭവത്തിൽ രമ്യാ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി. മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിൽ പ്രതിഷേധിച്ച് പ്ലക്കാർഡുകൾ പിടിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചത്. കോൺഗ്രസിന്റെ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചിരുന്നു.

ജനാധിപത്യത്തെ കൊലചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനർ ഉയർത്തിയായിരുന്നു ഹൈബി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധിച്ചത്. ഇവരോട് ബാനർ നീക്കംചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. ഇതോടെ ഇവരെ പുറത്താക്കാൻ മാർഷൽമാരോട് ആവശ്യപ്പെട്ടു. ഇതോടെ മാർഷൽമാരും എംപിമാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ് രമ്യാ ഹരിദാസ് ഉൾപ്പെടെയുള്ള വനിതാ എംപിമാരെ മാർഷൽമാർ കയ്യേറ്റം ചെയ്തത്. തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തെന്നും വനിതാ ഉദ്യോഗസ്ഥരൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും ജ്യോതി മണിയും രമ്യാ ഹരിദാസും പ്രതികരിച്ചു. വിഷയത്തിൽ ചില ബിജെപി എംപിമാർ ഇടപെടാൻ ശ്രമിച്ചെങ്കിലും പാർട്ടി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാൾ ഇവർക്ക് മുന്നിൽ എത്തുകയും സീറ്റിലിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP