Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

ഏഷ്യൻ ഗെയിസ് തൊട്ടരിക; പാരീസ് ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പും ലക്ഷ്യം; കേന്ദ്ര ബജറ്റിൽ കായിക മേഖലക്കായി നീക്കിവെച്ചത് റെക്കോർഡ് തുക; ഖേലോ ഇന്ത്യക്ക് മാത്രം 1045 കോടി രൂപ; ഫുട്‌ബോൾ മേഖലയ്ക്കും പ്രതീക്ഷ

ഏഷ്യൻ ഗെയിസ് തൊട്ടരിക; പാരീസ് ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പും ലക്ഷ്യം; കേന്ദ്ര ബജറ്റിൽ കായിക മേഖലക്കായി നീക്കിവെച്ചത് റെക്കോർഡ് തുക; ഖേലോ ഇന്ത്യക്ക് മാത്രം 1045 കോടി രൂപ; ഫുട്‌ബോൾ മേഖലയ്ക്കും പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ കായിക മേഖലക്ക് മുൻഗണന. ഏഷ്യൻ ഗെയിംസും പാരീസ് ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകളും അടക്കം വമ്പൻ ലക്ഷ്യങ്ങൾ മുൻനിർത്തി കായിക മേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത് റെക്കോർഡ് തുകയാണ്. 3397.32 കോടി രൂപയാണ് കായികമേഖലക്കായി ധനമന്ത്രി നീക്കിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 723.97 കോടി രൂപയുടെ വർധനയാണ് ഇത്തവണ കായിക ബജറ്റിൽ വരുത്തിയിരിക്കുന്നത്. 2021-22ലെ കേന്ദ്ര 2757.02 കോടിയും 2022-23 ബജറ്റിൽ 2,673.35 കോടി രൂപയുമായിരുന്നു കേന്ദ്ര ബജറ്റിൽ കായിക മേഖലക്കായുള്ള നീക്കിയിരുപ്പെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം 3,062.60 യഥാർഥത്തിൽ അനുവദിച്ചിരുന്നു. അതിനാൽ ഫലത്തിൽ 358.5 കോടി രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടാവുക.

ഈ വർഷം ചൈനയിൽ ഏഷ്യൻ ഗെയിസ് നടക്കുന്നതിനാൽ കായികമേഖലക്ക് ഉണർവേകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പാരീസ് ഒളിംപിക്‌സിലേക്കുള്ള തയ്യാറെടുപ്പുകൾക്കായും കൂടുതൽ തുക വിനിയോഗിക്കാനാവും.

കേന്ദ്രസർക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ഖേലോ ഇന്ത്യക്കാണ് ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരിത്തിയിരിക്കുന്നത്. 1045 കോടി രൂപയാണ് ഖേലോ ഇന്ത്യക്കായി ബജറ്റിലെ നീക്കിയിരുപ്പ്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കായി(സായ്) 785.52 കോടി രൂപയും ദേശീയ കായിക ഫെഡറേഷനുകൾക്ക് 325 കോടിയും നാഷണൽ സർവീസ് സ്‌കീമിന് 325 കോടിയും ദേശീയ കായിക വികസന ഫണ്ടിലേക്ക് 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കായിക ഫെഡറേഷനുകൾക്ക് നീക്കിവെച്ച തുകയിലും ഇത്തവണ വർധനയുണ്ട്. 2021-22ലും 2022-23ലും 280 കോടി രൂപ വീതമായിരുന്നു നീക്കിവെച്ചതെങ്കിൽ ഇത്തവണ അത് 325 കോടിയായി ഉയർത്തി. ഇതിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുക ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2047ലെ ദർശനരേഖ മുന്നോട്ടുവച്ചാണ് ഫുട്‌ബോൾ ഫെഡറേഷൻ മുന്നോട്ടുപോകുന്നത്.

ഏഷ്യൻ ഗെയിംസും ഒളിംപിക്‌സ് തയ്യാറെടുപ്പുകളും കണക്കിലെടുത്താണ് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കായി(സായ്) കൂടുതൽ തുക നീക്കിവെച്ചത്. 785.52 കോടിയാണ് സായിക്കായി ഇത്തവണ മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിനെക്കാൾ 132.52 കോടി രൂപയുടെ വർധന.

അതേസമയം, വൻവളർച്ച പ്രതീക്ഷിക്കുന്ന ഇസ്പോർട്‌സ്(ഇലക്ട്രോണിക് സ്പോർട്സ്) മേഖലയിൽ വൻ വളർച്ചും നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കായിക മേഖലക്കായി നീക്കിവെച്ച തുകയിൽ എത്ര തുക ഈ മേഖലക്ക് ലഭിക്കുമെന്ന് അറിയില്ല. സ്പോർട്സ് വീഡിയോ ഗെയിമുകൾ അടക്കം വൻ നിക്ഷേപസാധ്യതയാണ് സർക്കാർ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. അതേസമയം, സ്പോർട്സ് ഉപകരണങ്ങളുടെ ഉയർന്ന ജിഎസ്ടി നിരക്കുകൾ കുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അനുകൂല നിലപാടൊന്നും എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP