Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏക സിവിൽ കോഡ് ചർച്ചയാക്കാൻ ബിജെപി; രാജ്യസഭയിൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകി; എതിർപ്പ് ഉയർത്തി നോട്ടിസ് ഇടതു, മുസ്ലിംലീഗ് എംപിമാർ

ഏക സിവിൽ കോഡ് ചർച്ചയാക്കാൻ ബിജെപി; രാജ്യസഭയിൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകി; എതിർപ്പ് ഉയർത്തി നോട്ടിസ് ഇടതു, മുസ്ലിംലീഗ് എംപിമാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഏകസിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി. പ്രതിപക്ഷ എതിർപ്പ് വക വെക്കാതെയാണ് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ബില്ലിന് വീണ്ടും അവതരണാനുമതി നൽകിയത്. പ്രതിഷേധത്തിനിടയിലും പിൻവലിക്കാതെ ഇത് നാലാം തവണയാണ് അവതരണാനുമതി നൽകി ഏക സിവിൽ കോഡ് ബിൽ നായിഡു സഭാ അജണ്ടയിൽ ഉൾപ്പെടുത്തുന്നത്.

ബിൽ വെള്ളിയാഴ്ച രാജ്യസഭയുടെ സ്വകാര്യ ബില്ലുകളിൽ ഒന്നാമതായി ഉൾപ്പെടുത്തി അവതരിപ്പിക്കാൻ ഉപാധ്യക്ഷൻ വിളിച്ചുവെങ്കിലും ബിജെപി അംഗം ഹാജരാകാതിരുന്നത് മൂലം അവതരണം നടന്നില്ല. സ്പീക്കർ ഓം ബിർള അനുമതി നൽകിയതിനെ തുടർന്ന് നേരത്തെ ലോക്‌സഭയിൽ അവതരിപ്പിച്ച ഏക സിവിൽകോഡിനുള്ള മറ്റൊരു സ്വകാര്യ ബിൽ വെള്ളിയാഴ്ച ചർച്ച ചെയ്യാനുള്ള അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് ശേഷം സഭ ചേർന്നപ്പോൾ സ്വകാര്യബിൽ അവതരണത്തിലേക്ക് കടന്ന ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ ബിജെപി എംപി ഡോ. കിറോഡി ലാൽ മീണയെ 'ഏക സിവിൽ കോഡ് ഇന്ത്യയിൽ - 2020' ബിൽ അവതരണത്തിനായി വിളിച്ചു.

ബിജെപി ബെഞ്ചിലേക്ക് നോക്കി രണ്ട് തവണ മീണയെ വിളിച്ച ഉപാധ്യക്ഷൻ അദ്ദേഹം ഹാജരില്ലെന്ന് കണ്ട് അടുത്ത സ്വകാര്യബില്ലിലേക്ക് കടന്നു. രാജ്യത്തിന് ഒരു ഏക സിവിൽകോഡ് ഉണ്ടാക്കാനും നടപ്പാക്കാനും ദേശീയ തലത്തിൽ പരിശോധനയും അന്വേഷണവും നടത്തണം എന്ന് ആവശ്യപ്പെടുന്ന ബില്ലിനാണ് ബിജെപി എംപി കിറോഡി ലാൽ മീണ അവതരണാനുമതി തേടിയത്. സഭാ ചട്ടം 67 പ്രകാരം അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സിപിഎം എംപിമാരായ എളമരം കരീം, വി. ശിവദാസൻ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് തള്ളിക്കളഞ്ഞ് നായിഡു അജണ്ടയിൽ അതുൾപ്പെടുത്തുകയായിരുന്നു.

ലോക്‌സഭയിൽ ബിജെപി എംപി സുശീൽ കുമാർ സിങ്ങ് പ്രതിപക്ഷ എതിർപ്പിനിടെ നേരത്തെ അവതരിപ്പിച്ച 'ഏക സിവിൽകോഡ് ബിൽ 2021' സ്പീക്കർ ബിർള ചർച്ച ചെയ്യാനുള്ള സ്വകാര്യ ബില്ലുകളുടെ പട്ടികയിൽ വെള്ളിയാഴ്ച ഉൾപ്പെടുത്തിയതിനെതിരെ മുസ്‌ലിം ലീഗ് എംപിമാർ രംഗത്തുവന്നു. ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം. പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ വിവാദ ബിൽ ചർച്ച ചെയ്യാൻ എടുക്കരുതെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP