Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

രണ്ടാം എൻ.ഡി.എ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ: അവതരണ മുന്നോടിയായി മന്ത്രിയെ അഭിനന്ദിച്ച് സ്പീക്കർ; ബജറ്റ് പെട്ടിക്ക് പകരം തുണിയിൽ പൊതിഞ്ഞ് ബജറ്റ് ഫയലുകൾ; ധനവിനിയോഗം ക്രമപ്പെടുത്തിയും ബാങ്കുകളുടെ കിട്ടാകടം കുറച്ചു; സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ ശക്തം; ജിഎസ്ടി ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌ക്കാരം; പാവപ്പെട്ടവർക്ക് നേരിട്ട് പണമെത്തിച്ചത് നേട്ടമെന്ന് ധനമന്ത്രി

രണ്ടാം എൻ.ഡി.എ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ: അവതരണ മുന്നോടിയായി മന്ത്രിയെ അഭിനന്ദിച്ച് സ്പീക്കർ; ബജറ്റ് പെട്ടിക്ക് പകരം തുണിയിൽ പൊതിഞ്ഞ് ബജറ്റ് ഫയലുകൾ; ധനവിനിയോഗം ക്രമപ്പെടുത്തിയും ബാങ്കുകളുടെ കിട്ടാകടം കുറച്ചു; സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ  ശക്തം; ജിഎസ്ടി ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌ക്കാരം; പാവപ്പെട്ടവർക്ക് നേരിട്ട് പണമെത്തിച്ചത് നേട്ടമെന്ന് ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : രണ്ടാം എൻ.ഡി.എ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം നിർദ്ദേശിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമന് മുന്നിലുള്ള വലിയ വെല്ലുവിളി. വിവിധ മേഖലകളെ ശക്തിപ്പെടുത്താനുള്ള പദ്ധതികളും പരിപാടികളും ബജറ്റിൽ ഉണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷയും. അതേ സമയം, ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നൽകി. എല്ലാവർക്കും ഒപ്പം നിൽക്കുന്ന ബജറ്റാവുമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ബജറ്റ് അവതരണത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പമാണ് പാർലമെന്റിൽ നിർമല സീതാരാമൻ എത്തിയത്. 

ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് ഫയലുകൾ നിർമല സീതാരാമൻ കൊണ്ടുവന്നത്. കേന്ദ്രനേട്ടങ്ങൾ എണ്ണിപറഞ്ഞ് മന്ത്രി ധനവിനിയോഗം ക്രമപ്പെത്തിയും ബാങ്കുകളുടെ കിട്ടാകടം കുറച്ചു സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ ശക്തമെന്നും ബജറ്റ് അവതരണ വേളയിലൽ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലായ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തുടർച്ചയായി രണ്ടാം തവണ ഭരണത്തിൽ എത്തിയ എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്. സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനും 2025ഓടെ 5 ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനുമുള്ള കേന്ദ്ര പദ്ധതികളുടെ രൂപരേഖയാണ് ഇന്നത്തെ ബജറ്റ് അവതരണത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്.

 ജിഎസ്ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചെലവിന്റെ നാല് ശതമാനം വരെ ലാഭിക്കാൻ സാധിക്കുന്നുണ്ടെന്ന് ധന മന്ത്രി. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർധിച്ചു. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായി. പൊതുകടം കുറഞ്ഞു. കേന്ദ്രസർക്കാരിന്റെ കടം 2019-ലെ 52.2 ശതമാനത്തിൽ നിന്നും 48.7 ശതമാനമായി കുറഞ്ഞു 2022 ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ് 6.11 കോടി കർഷകർ പ്രധാനമന്ത്രി ഫസൽ യോജന പദ്ധതിയിലൂടെ ഇൻഷുർ ചെയ്തു. ജലസംഭരണത്തിലും ,സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനായി. ജലദൗർബല്യം നേരിടുന്ന രാജ്യത്തെ നൂറ് ജില്ലകളിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കും. വ്യോമയാന മന്ത്രാലയത്തിന് കൃഷി ഉഡാൻ പദ്ധതി കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ പദ്ധതികൾ ഹോർട്ടി കൾച്ചർ മേഖലയിൽ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കം നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും പുതിയ സംഭരണശാലകൾ തുറക്കും വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും 

 വെള്ളിയാഴ്ച അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ ഏപ്രിൽ 1 മുതൽ സാമ്പത്തിക വളർച്ച 6-6.5 ശതമാനമായി ഉയർന്നതായി പറയുന്നു. അടുത്തിടെ, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ 2019 വർഷത്തെ വളർച്ചാ കണക്കിനെ 4.8 ശതമാനമായി കുറച്ചിരുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ച 2019 ജൂലൈ-സെപ്റ്റംബർ പാദത്തിൽ കുത്തനെ 4.5 ശതമാനമായി കുറഞ്ഞിരുന്നു. ആറ് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ വളർച്ചാ നിരക്കാണ് ഇത്.

ഉപഭോഗ നിലവാരം ഉയർത്തുന്നതിനും ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനുമായി നികുതി മാറ്റങ്ങളും പ്രവചിക്കുന്നു ബജറ്റ് വിശകലന വിദഗ്ദ്ധർ ഈ വർഷം പ്രതീക്ഷിക്കുന്നുണ്ട്. വീട് വാങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ, മധ്യവർഗക്കാർക്ക് മൊത്ത നികുതി വിഹിതത്തിന്റെ 10 ശതമാനം ആദായനികുതി ഇളവ്, എന്നിവ കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, റെയിൽവേ തുടങ്ങിയ മേഖലകളിലും മാറ്റങ്ങൾ ഉണ്ടാകും എന്ന് കരുതപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP