Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അര നൂറ്റാണ്ടിലധികമായി ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരോട് പൗരത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ നിങ്ങൾ ആവശ്യപ്പെടുന്നു; എന്നാൽ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങൾ; ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്; പത്ത് മിനുട്ടിനുള്ളിൽ പറയാനുള്ളതെല്ലാം പറഞ്ഞ് കന്നിപ്രസംഗത്തിൽ കസറി മഹുവ മൊയ്ത്ര

അര നൂറ്റാണ്ടിലധികമായി ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരോട് പൗരത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ നിങ്ങൾ ആവശ്യപ്പെടുന്നു; എന്നാൽ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങൾ; ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്; പത്ത് മിനുട്ടിനുള്ളിൽ പറയാനുള്ളതെല്ലാം പറഞ്ഞ് കന്നിപ്രസംഗത്തിൽ കസറി മഹുവ മൊയ്ത്ര

ബഷീർ വള്ളിക്കുന്ന്‌

പാർലിമെന്റിലെ കന്നിപ്രസംഗത്തിലൂടെ താരമാവുകയാണ് മഹുവ മൊയ്ത്ര. പത്ത് മിനുട്ടിനുള്ളിലാണ് മൊയ്ത്ര എല്ലാം പറഞ്ഞത്. നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാർലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാവണമെന്ന് പറഞ്ഞു കൊണ്ടാണ് മഹുവ പ്രസംഗം തുടങ്ങിയത്. പാർലമെന്റിലെ കന്നി പ്രസംഗത്തിൽ കയ്യടി നേടി തൃണമൂൽ എം പി മഹുവ മൊയ്ത്ര അങ്ങനെ സോഷ്യൽ മീഡിയയിൽ താരമാവുകയാണ്. ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച മൊയ്ത്ര ഫാസിസത്തിന്റെ ഏഴ് ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗം അതിഗംഭീരമായിരുന്നു.

പ്രസംഗം ഏകദേശം പത്ത് മിനിറ്റോളം നീണ്ടുനിന്നു. പാർലമെന്റിൽ രണ്ട് ദിവസമായി നീണ്ടുനിന്ന ചർച്ചകൾക്കിടെയായിരുന്നു മൊയ്ത്രയുടെ പ്രസംഗം. ആദ്യമായാണ് മഹുവ മൊയ്ത്ര പാർലമെന്റിൽ പ്രസംഗിക്കുന്നത്.രാജ്യത്തെ ഭരണഘടന ഉയർത്തിപ്പിടിക്കണോ അതോ അതിന്റെ ശവമടക്കിന് കാർമ്മികത്വം വഹിക്കണോ? എന്ന ചോദ്യവും പാർലമെന്റ് അംഗങ്ങളോടായി മൊയ്ത്ര ചോദിച്ചു. 'ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കണം.. പക്ഷേ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങൾ രാജ്യത്തെ കൊണ്ട് പോകുന്നത്.

പൗരത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ നിങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങൾ ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട പെഹ്ലു ഖാൻ മുതൽ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അൻസാരി വരെയുള്ള മനുഷ്യരെ ഓർക്കണം. ആ പട്ടിക തുടർന്ന് കൊണ്ടേയിരിക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാർത്തകളും വാട്സാപ്പ് ഫേക്കുകളും കൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പ് ജയിച്ചത്'- മൊയ്ത്ര ആരോപിച്ചു

ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്.. ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കണം.. പക്ഷേ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങൾ രാജ്യത്തെ കൊണ്ട് പോകുന്നത്.. അര നൂറ്റാണ്ടിലധികമായി ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരോട് പൗരത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ നിങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത ഭരണാധികാരികളാണ് നിങ്ങൾ.. 2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷങ്ങളിൽ രാജ്യം കണ്ട കൊലപാതകങ്ങൾ നിങ്ങൾ പാകിയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണ്.. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട പെഹ്ലു ഖാൻ മുതൽ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അൻസാരി വരെയുള്ള മനുഷ്യരെ ഓർക്കണം.. ആ ലിസ്റ്റ് തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

രാജ്യത്തെ മാധ്യമങ്ങളെ മുഴുവൻ നിങ്ങൾ വിലയ്ക്കെടുത്തിരിക്കുന്നു. ഫാക്റ്റുകളും ഫിഗറുകളുമല്ല, വ്യാജ വാർത്തകളും പ്രോപഗണ്ടകളും കൊണ്ട് നിറഞ്ഞിരിക്കുന്നു അവ.. പ്രതിഷേധത്തിന്റെ ശബ്ദങ്ങളെ നിങ്ങൾ വിലയ്ക്കെടുത്ത മാധ്യമങ്ങൾ നിർലജ്ജം തമസ്‌കരിക്കുന്നു. കർഷകരുടെ പ്രശ്നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാർത്തകളും വാട്സാപ്പ് ഫേക്കുകളും കൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പ് ജയിച്ചത്.. ഭീകരാക്രമണങ്ങളും സൈനികരുടെ മരണങ്ങളും കൂടിക്കൂടി വന്നപ്പോഴും രാജ്യത്തിന്റെ സൈനിക നേട്ടങ്ങളെ ഒരു വ്യക്തിയിലേക്ക് നിങ്ങൾ കേന്ദ്രീകരിപ്പിച്ചു. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രകടമായ സൂചനകൾ എണ്ണിയെണ്ണിപ്പറഞ്ഞ മഹുവ മൊയ്ത്ര പ്രസംഗം അവസാനിപ്പിച്ചത് പാർലിമെന്റ് മെമ്പർമാരോടുള്ള ഒരു ചോദ്യത്തോടെയാണ്..

ഈ രാജ്യത്തെ ഭരണഘടന ഉയർത്തിപ്പിടിക്കണമോ അതോ അതിന്റെ ശവമടക്കിന് കാർമികത്വം വഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും പറഞ്ഞു. ബെഞ്ചിലിരിക്കുന്നതിന് മുമ്പ് ഇടിവെട്ട് പോലെ രണ്ട് വരി കവിത കൂടി ചൊല്ലി മഹുവ..

സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ ..
കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..

(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്,
ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP