Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓവർ സ്മാർട്ടാകല്ലേ...ഹിന്ദിപ്രമം വേണ്ട..അവനവന്റെ ഭാഷയിൽ സംസാരിച്ചാൽ മതി: ലോക്‌സഭയിൽ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം; മലയാളി എംപിമാരെല്ലാം മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്നും കർശന നിർദ്ദേശം; ആദ്യദിവസം തന്നെ എംപിമാരെ നിലയ്ക്ക് നിർത്താൻ വടിയെടുത്ത് സോണിയ

ഓവർ സ്മാർട്ടാകല്ലേ...ഹിന്ദിപ്രമം വേണ്ട..അവനവന്റെ ഭാഷയിൽ സംസാരിച്ചാൽ മതി: ലോക്‌സഭയിൽ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം; മലയാളി എംപിമാരെല്ലാം മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്നും കർശന നിർദ്ദേശം; ആദ്യദിവസം തന്നെ എംപിമാരെ നിലയ്ക്ക് നിർത്താൻ വടിയെടുത്ത് സോണിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ്, ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ സോണിയ ഗാന്ധിയുടെ ശകാരം. എംപിമാർക്ക് അവരുവരുടെ ഭാഷയില്ലേ എന്ന് സോണിയ ചോദിച്ചു. മലയാളിയായിട്ടും മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിനാണ് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി സോണിയാ ശാസിച്ചു. മലയാളി എംപിമാർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതോടെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനം കേരള എംപിമാർ മാറ്റി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ
സത്യപ്രതിജ്ഞ. പ്രോ ട്ടേം സ്പീക്കർ വീരേന്ദ്ര കുമാറിന് മുമ്പാകെ വന്ന കൊടിക്കുന്നിൽ സുരേഷിന് ഇംഗ്ലീഷിലുള്ള പകർപ്പ് ആദ്യം സെക്രട്ടറി ജനറൽ നൽകിയെങ്കിലും ഹിന്ദി മതിയെന്ന് പറഞ്ഞാണ് കൊടിക്കുന്നിൽ സത്യപ്രതിജ്ഞ ഹിന്ദിയിലാക്കിയത്. മലയാളിയായ കൊടിക്കുന്നിലിന്റെ ഹിന്ദി കേട്ട് ഹിന്ദി ബെൽറ്റിൽ നിന്നുള്ള ബിജെപി എംപിമാർ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

ഇതുകഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയ കൊടിക്കുന്നിലിനെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തിയ സോണിയാ ഗാന്ധി, എന്തുകൊണ്ടാണ് ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. കൊടിക്കുന്നിൽ നൽകിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭർതൃഹരി മെഹ്താബ് ഒഡിയയിൽ സത്യപ്രതിജ്ഞ ചെയ്തതുകൊടിക്കുന്നിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീർത്ത് പറഞ്ഞു. തുടർന്ന് രണ്ടാം നിരയിൽ ഇരിക്കുകയായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, ൈഹബി ഈഡൻ, ബെന്നി ബെഹനാൻ എന്നിവർക്ക് നേരെ തിരിഞ്ഞ് മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് സോണിയ നിർദേശിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP