Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; രാജ്യസഭ പാസാക്കിയത് കാർഷിക ബില്ലുകൾ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ തുടങ്ങിയവ; റഫാലും ജമ്മു കശ്മീരുമടക്കം 29 വിഷയങ്ങളിലെ സിഎജി റിപ്പോർട്ടും പാർലമെന്റിൽ സമർപ്പിച്ചു

സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; രാജ്യസഭ പാസാക്കിയത് കാർഷിക ബില്ലുകൾ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ തുടങ്ങിയവ; റഫാലും ജമ്മു കശ്മീരുമടക്കം 29 വിഷയങ്ങളിലെ സിഎജി റിപ്പോർട്ടും പാർലമെന്റിൽ സമർപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രധാനമായ ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത ചില അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിശ്ചയിച്ചതിനും എട്ടുദിവസം മുന്നേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.കാർഷിക ബില്ലുകൾ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ എന്നിവയാണ് ഈ സമ്മേളനത്തിൽ രാജ്യസഭ പാസാക്കിയ പ്രധാന ബില്ലുകൾ.

കാർഷിക ബില്ല് അവതരിപ്പിക്കുമ്പോൾ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ പേരിൽ കേരളത്തിലെ രണ്ട് അംഗങ്ങളുൾപ്പടെ പ്രതിപക്ഷത്തെ എട്ട് അംഗങ്ങൾക്ക് സസ്‌പെൻഷനും ലഭിച്ചു. രാജ്യസഭയിലെ ബഹളത്തിൽ പ്രതിഷേധിച്ച് ഉപാദ്ധ്യക്ഷൻ ഹരിവംശ് 24 മണിക്കൂർ ഉപവാസം നടത്തുന്നതിനും ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.

'പാർലമെന്റിന്റെ അന്തസ് ഉയർത്തിപ്പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്. ബഹിഷ്‌കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ല. പ്രതിഷേധിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ട്. എന്നാൽ അതു പരിധിവിടാതെ നോക്കണം'-അദ്ദേഹം പറഞ്ഞു.

അതിനിടെ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് 29 സി.എ.ജി റിപ്പോർട്ടുകളാണ് സഭയിൽ വെച്ചത്. റഫാൽ ഇടപാട് സംബന്ധിച്ച റിപ്പോർട്ടും ഇതിലുണ്ട്. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കരാറിലെ പങ്കാളിയാണോ എന്നത് സി.എ.ജി റിപ്പോർട്ടിലൂടെ പുറത്തുവരാനാണ് സാധ്യത. ഇത് ഉയർത്തി നേരത്തെ കേന്ദ്രത്തിനെതിരെ കോൺഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

29 റിപ്പോർട്ടുകളിൽ അഞ്ചെണ്ണം ജമ്മുകശ്മീരിനെ സംബന്ധിക്കുന്നതും മൂന്നെണ്ണം പ്രതിരോധ മേഖലയെ കുറിച്ചുള്ളതുമാണ്. റെയിൽ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ സംബന്ധിക്കുന്ന റിപ്പോർട്ടുകളും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP