Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത്. പ്രസംഗത്തിൽ ഉടനീളം കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് രാഷ്ട്രപതി എണ്ണി പറഞ്ഞത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചായിരുന്നു ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ ദ്രൗപതി മുർമു അഭിസംബോധന ചെയ്തത്.

രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ജനങ്ങളുടെ ആത്മവിശ്വാസം വർധിച്ചു, ലോകം നമ്മെ മറ്റൊരു കോണിലൂടെ നോക്കുകയാണെന്നും നമ്മോടുള്ള അവരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായതായും ലോകത്തിന് പരിഹാരങ്ങൾ നൽകുന്നരീതിയിലേക്ക് രാജ്യം വളർന്നതായും മുർമു പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലമാണ്. സ്ത്രീകളും യുവാക്കളും രാജ്യത്തെ ഒരുപടി മുന്നിൽ നിന്ന് നയിക്കണമെന്നും മുർമു പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിൽ നൂറ് ശതമാനം സമർപ്പണം വേണം. ഇച്ഛാശക്തിയുള്ള സർക്കാരാണുള്ളത്. സത്യസന്ധതയെ അങ്ങേയറ്റം വിലമതിക്കുന്നു. രാജ്യം അഴിമതിയിൽ നിന്ന് മോചിതമായി. സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാനും നമുക്ക് കഴിഞ്ഞെന്ന് രാഷ്ട്രപതി പറഞ്ഞു.

ഭീകരതയെ ധീരമായി നേരിടുന്ന സർക്കാർ കശ്മീരിൽ സമാധാനം കൊണ്ടുവന്നു. മിന്നലാക്രമണത്തിലും മുത്തലാഖ് നിരോധനത്തിലും കണ്ടത് സർക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നു. അഴിമതി സാമൂഹികനീതിയുടെ മുഖ്യശത്രു ആണെന്ന മുന്നറിയിപ്പും രാഷ്ട്രപതി നടത്തി. രാജ്യത്ത് പൂർണ ദാരിദ്ര നിർമ്മാർജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അവർ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം.

എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് ലോകത്തിന് തന്നെ മാതൃകയാണ്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറി. സൗജന്യങ്ങൾക്കെതിരെ രാഷ്ട്രപതി പരോക്ഷ മുന്നറിയിപ്പ് നൽകി. എളുപ്പ വഴി രാഷ്ട്രീയം വേണ്ട. പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ആണ് വേണ്ടത്. കോവിഡ് കാലത്ത് ലോകം പതറിയപ്പോൾ സർക്കാർ പാവപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ വലിയ ഇടപെടൽ നടത്തി. രാജ്യത്തെ കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി.2.25 ലക്ഷം കോടി ചെറുകിട കർഷകർക്കായി മാറ്റിവച്ചു.

മാവോയിയ്സ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ എണ്ണം കുറഞ്ഞു. ജമ്മു കശ്മീരിൽ സമാധാനപരമായ സാഹചര്യം കൊണ്ട് വരാൻ കഴിഞ്ഞു. അതിർത്തിയിൽ ഇന്ത്യ ശക്തമാണ്. സർക്കാർ സ്‌കൂളുകളിൽ ശുചി മുറികൾ ഒരുക്കാനായി. വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കുന്നത് കുറഞ്ഞു. പിന്നാക്ക ആദിവാസി വിഭാഗങ്ങൾക്കായി ക്ഷേമപദ്ധതികൾ കൊണ്ടുവന്നു. കർത്തവ്യ പഥ് സർക്കാർ പൂർത്തീകരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു.ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി പ്രധാനമന്ത്രിയും മാധ്യമങ്ങളെ കണ്ടു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേൾക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഉന്മേഷത്തോടെയാണ് പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നു. സാധാരണക്കാരുടെ പ്രതീക്ഷ സഫലമാകുന്നതായും ഇത്തവണത്തെ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ വയ്ക്കും. നാളെ രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന ആദ്യ സെഷനിൽ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. ഭാരത് ജോഡോ യാത്രക്ക് കശ്മീരിലെത്തിയ എംപിമാർക്ക് നയപ്രഖ്യാപന പ്രസംഗത്തിൽ പങ്കെടുക്കാനായില്ല. രാഹുൽ ഗാന്ധിയടക്കം 24 എം പിമാർ പ്രതികൂല കാലാവസ്ഥയിൽ കുടുങ്ങി. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഇന്നലെ ഇവർ പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ പതിനൊന്നരക്ക് പ്രത്യേക വിമാനത്തിൽ സംഘം ഡൽഹിക്ക് പുറപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആംആദ്മി പാർട്ടിയും ബിആർഎസും ബഹിഷ്‌കരിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് അഭിസംബോധന ബഹിഷ്‌കരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP