Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യകാലഘട്ടത്തിലെ അനാചാരം ഇല്ലാതാക്കിയെന്ന് മോദി; ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസം; പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു; മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്; ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയം; മുത്തലാഖ് ബിൽ പാസായതിന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി

മധ്യകാലഘട്ടത്തിലെ അനാചാരം ഇല്ലാതാക്കിയെന്ന് മോദി; ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസം; പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു; മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്; ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയം; മുത്തലാഖ് ബിൽ പാസായതിന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുത്തലാഖ് ബിൽ പാസായതിന്റെ സന്തോഷം പരസ്യമായി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസമാണെന്ന് മോദി ട്വീറ്റ് ചെയ്തു. മുത്തലാഖ്. നിരോധന ബിൽ രാജ്യസഭയിൽ പാസാക്കിയ ശേഷമാണ് ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ പ്രതികരണം. മധ്യകാലഘട്ടത്തിലെ അനാചാരം ഇല്ലാതാക്കിയെന്നും മോദി വ്യക്തമാക്കി. 'പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു. മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജ്യസഭയിലും ലോക്സഭയിലും ബിൽ പാസാക്കാൻ സഹായിച്ച എല്ലാ പാർലമെന്റ് അംഗങ്ങൾക്കും മോദി നന്ദി പറഞ്ഞു. ഈ ദിവസം ഇന്ത്യയുടെ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുമെന്നും മോദി പറഞ്ഞു. കടുത്ത എതിർപ്പ് അതിജീവിച്ചാണ് മുത്തലാഖ് ബിൽ കേന്ദ്രസർക്കാർ നിയമമാക്കിയത്. പ്രതിപക്ഷ കക്ഷികൾ നിർദ്ദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബിൽ പാസാക്കിയത്.

എളമരം കരീം, ദിഗ് വിജയ് സിങ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങളാണ് തള്ളിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്. മുസ്ലിം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബിൽ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വർഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP