Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർലമെന്റിന്റെ ശീതകാല സമ്മേളനവും റദ്ദാക്കി; കോവിഡ് കണക്കിലെടുത്ത് ശീതകാല സമ്മേളനം കേന്ദ്രം ഉപേക്ഷിക്കുമ്പോൾ രക്ഷപെടുന്നത് കാർഷകി ബില്ലിനെതിരായ രോഷം പാർലമെന്റിൽ ചർച്ചയാകാനുള്ള അവസരം; ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് പാർലമെന്റ് കടക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനവും റദ്ദാക്കി; കോവിഡ് കണക്കിലെടുത്ത് ശീതകാല സമ്മേളനം കേന്ദ്രം ഉപേക്ഷിക്കുമ്പോൾ രക്ഷപെടുന്നത് കാർഷകി ബില്ലിനെതിരായ രോഷം പാർലമെന്റിൽ ചർച്ചയാകാനുള്ള അവസരം; ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് പാർലമെന്റ് കടക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനവും ഉപേക്ഷിച്ചു കേന്ദ്രം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം ഒഴിവാക്കാൻ ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കർഷക ബില്ലിനെതിരെ ഉത്തരേന്ത്യയിൽ സമരം കത്തിക്കാളുന്ന അവസരത്തിലാണ് ശീതകാല സമ്മേളനം തുടങ്ങേണ്ടെന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇത് തത്വത്തിൽ സർക്കാറിന് സഹായകമായി മാറും.

ഡൽഹിക്ക് ചുറ്റുമായി വിവിധ അതിർത്തികളിൽ കർഷക പ്രക്ഷോഭം തുടരുന്ന ഘട്ടത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി നൽകിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്.

എല്ലാ പാർട്ടി നേതാക്കളുമായും താൻ ചർച്ച നടത്തിയെന്നും കോവിഡ് കാരണം സമ്മേളനം ചേരുന്നില്ലെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. കോവിഡ് വ്യാപനത്തിനിടെ സെപ്റ്റംബറിൽ മൺസൂൺ സമ്മേളനം ചേർന്നിരുന്നു. നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണമായ മൂന്ന് കാർഷിക ബില്ലുകളടക്കം 27 സുപ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കുകയുണ്ടായി.

'കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിന് ശീതകാലം വളരെ നിർണായകമാണ്. ഈ കാലയളവിൽ ഡൽഹിയിൽ കേസുകൾ വർദ്ധിച്ചു' പ്രഹ്ലാദ് ജോഷി കോൺഗ്രസ് എംപിക്ക് അയച്ച മറുപടിയിൽ വ്യക്തമാക്കി. എന്നാൽ തങ്ങളോട് മന്ത്രി ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

'നിലവിൽ നമ്മൾ ഡിസംബറിന്റെ മധ്യത്തിലാണ്. ഒരു കോവിഡ് വാക്സിൻ ഉടൻ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി അനൗപചാരികമായി ബന്ധപ്പെട്ടു. മഹാമാരിയിൽ അവർ ആശങ്ക പ്രകടിപ്പിക്കുകയും സമ്മേളനം ഒഴിവാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പാർലമെന്റിന്റെ അടുത്ത സമ്മേളനം എത്രയും വേഗം നടത്താൻ സർക്കാർ സന്നദ്ധമാണ്. കോവിഡ് സൃഷ്ടിച്ച അഭൂതപൂർവ്വമായ സാഹചര്യം കണക്കിലെടുത്ത് ജനുവരിയിൽ ബജറ്റ് സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കും. ആത്മാർത്ഥമായ പാർലമെന്റേറിയൻ എന്ന നിലയിൽ ചൗധരിയോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു' മന്ത്രി കത്തിൽ പറഞ്ഞു.

ആറു മാസത്തിലൊരിക്കൽ പാർലമെന്റ് സമ്മേളിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജനുവരി അവസാന വാരത്തിലാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP