Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃണമൂൽ എംപിമാർക്കെതിരായ കോഴ ആരോപണത്തിൽ പാർലമെന്റിൽ സിപിഎം പ്രതിഷേധം; പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി ആരോപണം അന്വേഷിക്കും; വീഡിയോ വ്യാജമെന്നു തൃണമൂൽ

തൃണമൂൽ എംപിമാർക്കെതിരായ കോഴ ആരോപണത്തിൽ പാർലമെന്റിൽ സിപിഎം പ്രതിഷേധം; പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി ആരോപണം അന്വേഷിക്കും; വീഡിയോ വ്യാജമെന്നു തൃണമൂൽ

ന്യൂഡൽഹി: തൃണമൂൽ എംപിമാർക്കെതിരായി ഉയർന്ന കോഴ ആരോപണം ഇന്നു രാജ്യസഭയെ സ്തംഭിപ്പിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു സിപിഐ(എം) പ്രതിഷേധം ഉയർത്തി.

തുടർന്നു പശ്ചിമബംഗാളിലെ തൃണമൂൽ എംപിമാർ ഉൾപ്പെടുന്ന നേതാക്കൾക്കെതിരെയുള്ള കോഴ ആരോപണം പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കാൻ ധാരണയായി. കോഴ ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭയിൽ സിപിഎമ്മിനു പുറമെ കോൺഗ്രസും ബിജെപിയും പ്രതിഷേധമുയർത്തി.

വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിൽ ഇക്കാര്യത്തിൽ ധാരണയുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സർക്കാർ ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ സഭയുടെ ശ്രേഷ്ഠത കാത്തുസൂക്ഷിക്കാൻ പാർലമെന്ററി തലത്തിൽ അന്വേഷിക്കണം. വാജ്‌പേയി സർക്കാരിന്റെ കാലത്ത് തെഹൽക്ക ടേപ്പ് പുറത്തുവന്നപ്പോൾ, മമതാ ബാനർജിയും പാർട്ടിയും ബിജെപി സർക്കാരിൽ നിന്ന് പുറത്തുപോയിരുന്നുവെന്നും യെച്ചൂരി ഓർമിപ്പിച്ചു.

അതിനിടെ, എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കാൻ നിർദേശിച്ചത് ഏകപക്ഷീയമായ തീരുമാനമാണെന്ന് തൃണമൂൽ എംപി സുഗതൊ റോയ് ആരോപിച്ചു. വീഡിയോയുടെ വിശ്വാസ്യതയെ തൃണമൂൽ ചോദ്യം ചെയ്തു. വിദേശത്തുനിന്ന് പണമിറക്കി നിർമ്മിച്ച വീഡിയോയാണിതെന്ന് തൃണമൂൽ എംപി ദെരക് ഒബ്രോയ് ആരോപിച്ചു. എന്നാൽ വീഡിയോയുടെ ആധികാരികതയും പരിശോധിക്കണമെന്നു സിപിഐഎം ആവശ്യപ്പെട്ടു. പാർട്ടി എംപിമാർ രാജ്യസഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിനിന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ഒളിക്യാമറ ഓപ്പറേഷനിലൂടെ ബംഗാളിൽ മമത സർക്കാരിന് കീഴിൽ തൃണമൂൽ നടത്തുന്ന അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നാരദാ ന്യൂസാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ തൃണമൂലിനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP