Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ചുമതലയേറ്റ് ഓം ബിർല; രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എംപി; സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ച് നരേന്ദ്ര മോദിയും അധിർ രഞ്ജൻ ചൗധരിയും അടക്കമുള്ള നേതാക്കൾ; 2014ൽ ആദ്യമായി ലോക്സഭയിൽ എത്തിയ ബിർള തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ

പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ചുമതലയേറ്റ് ഓം ബിർല; രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എംപി; സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ച് നരേന്ദ്ര മോദിയും അധിർ രഞ്ജൻ ചൗധരിയും അടക്കമുള്ള നേതാക്കൾ; 2014ൽ ആദ്യമായി ലോക്സഭയിൽ എത്തിയ ബിർള തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർള ചുമതലയേറ്റു. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപിയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി തുടങ്ങിയ നേതാക്കൾ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഓം ബിർളയെ സ്പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ളവർ അവതരിപ്പിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ആരെന്നതിൽ തീരുമാനമായിട്ടില്ല. ഈ തിരഞ്ഞെടുപ്പ് പിന്നീടാണ്. പ്രോ ടേം സ്പീക്കർ വിരേന്ദ്ര കുമാർ ഇരിപ്പിടം കൈമാറി. നേതാക്കൾ പുതിയ സ്പീക്കർക്ക് ആശംസകൾ അറിയിച്ചു.

മുതിർന്ന ബിജെപി നേതാവായ ഓം ബിർള 2014ലാണ് ആദ്യമായി ലോക്സഭയിൽ എത്തുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോൺഗ്രസിന്റെ രാം നാരായൺ മീണയെ പരാജയപ്പെടുത്തിയത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഓം ബിർല. നാല് തവണ രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രാജസ്ഥാൻ സർക്കാരിന്റെ കാലത്ത് വസുദ്ധര രാജെ സിന്ധ്യക്ക് പകരം മുഖ്യമന്ത്രിയാക്കാൻ ബിജെപി ദേശീയ നേതൃത്വം കണ്ടെത്തയിത് ഓം ബിർലയെ ആയിരുന്നു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം വൈകിട്ട് ചേരും. നീക്കത്തെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവർ പങ്കെടുക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP