Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

വെങ്കയ്യ നായിഡുവിനെ കരയിച്ച വർഷകാലസമ്മേളനത്തിന് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും കീരിയും പാമ്പും പോലെ; പാർലമെന്റിന് പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വനിതാ എംപിമാർ അടക്കമുള്ളവരെ തല്ലി എന്ന് പ്രതിപക്ഷ നേതാക്കൾ; വനിതാ മാർഷലിനെ പ്രതിപക്ഷം തല്ലിയെന്ന് ഏഴ് കേന്ദ്രമന്ത്രിമാർ; പുതിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്

വെങ്കയ്യ നായിഡുവിനെ കരയിച്ച വർഷകാലസമ്മേളനത്തിന് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും കീരിയും പാമ്പും പോലെ; പാർലമെന്റിന് പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വനിതാ എംപിമാർ അടക്കമുള്ളവരെ തല്ലി എന്ന് പ്രതിപക്ഷ നേതാക്കൾ; വനിതാ മാർഷലിനെ പ്രതിപക്ഷം തല്ലിയെന്ന് ഏഴ് കേന്ദ്രമന്ത്രിമാർ; പുതിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനം അസുഖകരമായ രീതിയിൽ പിരിഞ്ഞതിന് പിന്നാലെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷത്തെ കൈകാര്യം ചെയ്യാൻ പ്രകോപനം ഒന്നുമില്ലാതെ പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നു എന്ന് പാർലമെന്റിന് പുറത്ത് പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ആരോപിച്ചു. പാർലമെന്റ് സുരക്ഷയുടെ ഭാഗമല്ലാത്ത ചിലർ വനിതാ എംപിമാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ മർദ്ദിച്ചു. സംഘം രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിനെ കണ്ട് പരാതിയും നൽകി.

സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ശബ്ദത്തെ അടിച്ചമർത്താനാണ് ശ്രമിച്ചതെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പെഗസസ് വിവാദം അടക്കം സുപ്രധാന ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും, സർക്കാർ മന: പൂർവം സമ്മേളനം തകിടം മറിക്കുകാിരുന്നു എന്നും പസ്താവനയിൽ പരഞ്ഞു,

പാർലമെന്റിന് അകത്ത് സംസാരിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് പുറത്ത് മാധ്യമങ്ങളോട് പറയുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്, രാഹുൽ ഗാന്ധി പ്രതിഷേധ മാർച്ചിൽ പറഞ്ഞു. സമ്മേളനം നന്നായി നടക്കാത്തതിൽ രാജ്യസഭാ ചെയർമാനും, ലോക്‌സഭാ സ്പീക്കറും അസ്വസ്ഥരാണ്. പക്ഷേ രാജ്യസഭയിൽ ഇതാദ്യമായി എംപിമാർക്ക് മർദ്ദനമേറ്റു. സഭ നന്നായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ചെയർമാന്റെയും, സ്പീക്കറുടെയും ചുമതലയാണ്, രാഹുൽ പറഞ്ഞു. രാജ്യത്തെ 60 ശതമാനത്തോളം പേരുടെ ശബ്ദത്തെ പാർലമെന്റിൽ അടിച്ചമർത്തിയിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിൽ നിൽക്കുന്നത് പോലെയാണ് അടി കിട്ടിയപ്പോൾ തോന്നിയതെന്നും ശിവസേന അംഗം സഞ്ജയ് റാവത്ത് പറഞ്ഞു.

ബദൽ ആരോപണവുമായി കേന്ദ്ര മന്ത്രിമാർ

എന്നാൽ, ആരോപണങ്ങൾ പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി തള്ളി. പ്രതിപക്ഷ ബഹളം മൂലം രണ്ടദിവസം നേരത്തെ സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നതിലും, തടസ്സപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനത്തിലും പ്രതിപക്ഷം മാപ്പ് പറയണമെന്ന് മന്ത്രി പറഞ്ഞുയ ഏഴ് കേന്ദ്രമന്ത്രിമാർ ഒന്നിച്ചാണ് ഇന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിച്ചത് തന്നെ ഇരുസഭകളിലും ഉടലെടുത്ത രോഷത്തിന്റെയും ശത്രുതയുടെയും സൂചനയാണ്. സർക്കാർ കൂടുതൽ ബില്ലുകൾ പാസാക്കിയാൽ കൂടുതൽ നാശനഷ്ടമുണ്ടാകും എന്ന നിലപാടിലായിരുന്നു പ്രതിപക്ഷമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി. ഭീഷണി കൊണ്ടാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വനിതാ എംപിമാരെ വരെ മർദ്ദിച്ചെന്ന ആരോപണത്തിനും അതേനാണയത്തിൽ മന്ത്രിമാർ മറുപടി നൽകി. പാർലമെന്ററി ജനാധിപത്യത്തിൽ തീരെ താഴ്ന്ന നിലവാരമാണ് പ്രതിപക്ഷം ബുധനാഴ്ച രാജ്യസഭയിൽ കാട്ടിയത്. ഒരു വനിതാ മാർഷലിനെ അവർ മർദ്ദിച്ചു, ടെക്‌സ്റ്റൈൽസ് മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. സഭയിൽ പുറത്തുനിന്ന് ആരെങ്കിലും വന്നെന്ന ആരോപണവും തള്ളി. 30 മാർഷൽമാരാണ് ഉണ്ടായിരുന്നത്. 18 പുരുഷന്മാരും, 12 സ്ത്രീകളും. ആരും പുറത്തുനിന്ന് വന്നില്ല, ഗോയൽ വിശദീകരിച്ചു.

അക്രമത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ ശക്തമായ അന്വഷണത്തിലൂടെ കർശന നടപടി സ്വീകരിക്കണമെന്നും, കണ്ടെത്തലുകൾ രാജ്യം മുഴുവൻ കാണും വിധം പരസ്യമാക്കണമെന്നും ഗോയൽ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന രാഹുലിന്റെ ആരോപണവും അദ്ദേഹം തള്ളി. അവർക്ക് സൗകര്യമുള്ളപ്പോൾ അവർ സഭ നടത്താൻ അനുവദിച്ചല്ലോ..ഒബിസി ബില്ലും, കോവിഡ് സാഹചര്യത്തെ കുറിച്ചുള്ള ചർച്ചയും ഉദാഹരണങ്ങൾ.

പ്രതിപക്ഷത്തിന് നാണക്കേട് തോന്നേണ്ട കാര്യമാണിതെന്നും മാപ്പ് പറയണമെന്നും സ്പോർട്സ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. മന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്‌വി, ഭൂപേന്ദർ യാദവ്, ധർമേന്ദ്ര പ്രധാൻ, അർജുൻ റാം മേഘ്വാൾ, വി.മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP