Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെഗസ്സസിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനം മുങ്ങി; നഷ്ടമായത് ഖജനാവിലെ 133 കോടി; ഇരുസഭകളും പ്രവർത്തിച്ചത് 18 മണിക്കൂർ മാത്രം; കണക്ക് പുറത്ത് വന്നത് കോൺഗ്രസാണ് സമ്മേളനം തടസ്സപ്പെടുത്തിയത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ

പെഗസ്സസിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനം മുങ്ങി; നഷ്ടമായത് ഖജനാവിലെ 133 കോടി; ഇരുസഭകളും പ്രവർത്തിച്ചത് 18 മണിക്കൂർ മാത്രം;  കണക്ക് പുറത്ത് വന്നത് കോൺഗ്രസാണ് സമ്മേളനം തടസ്സപ്പെടുത്തിയത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലിനെ ചൊല്ലിയുള്ള പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടമായത് നികുതിദായകരുടെ 133 കോടിയെന്ന് റിപ്പോർട്ട്. പാർലമെന്റിന്റെ ഇരു സഭകളും പ്രവർത്തിക്കേണ്ട സമയത്തിന്റെ ഭൂരിഭാഗത്തിലധികവും പ്രതിഷേധങ്ങൾ കാരണം നഷ്ടപ്പെട്ടതാണ് സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയത് എന്നാണ് പേര് വെളിപ്പെടുത്താത്ത 'സർക്കാർ വൃത്തങ്ങൾ' പുറത്തിറക്കിയ വാർത്താക്കുറിപ്പിലുള്ളത്.

ജൂലൈ 19നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. അന്നുമുതൽ പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പെഗസ്സസ് വിവാദം പാർലമെന്റ് ചർച്ച ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജിയെക്കൊണ്ടു സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളുകയായിരുന്നു.

ഇരുസഭകളും 107 മണിക്കൂർ പ്രവർത്തിക്കേണ്ടതിൽ വെറും 18 മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 89 മണിക്കൂർ പ്രവർത്തന സമയം ഇരുസഭകളിലുമായി നഷ്ടപ്പെട്ടതായാണ് കണക്ക്. ലോക്സഭ 54 മണിക്കൂർ പ്രവർത്തിക്കേണ്ടതിൽ വെറും ഏഴ് മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചത്. രാജ്യസഭയാകട്ടെ, 53 മണിക്കൂർ പ്രവർത്തിക്കേണ്ടിയിരുന്ന സ്ഥാനത്ത് വെറും 11 മണിക്കൂറും.

ഓരോ എംപിക്കും നൽകുന്ന യാത്രാചെലവ് ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളൊക്കെ കണക്കിലെടുത്താണ് നഷ്ടം നിശ്ചയിച്ചിരിക്കുന്നത്. ഇതാദ്യമായി പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച് ദിവസേന ബുള്ളറ്റിനുകളും പ്രവർത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് ഈ കണക്ക് കണ്ടെത്താൻ കഴിഞ്ഞത്. പാർലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയതു കോൺഗ്രസാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ച് നാല് ദിവസം കഴിയുമ്പോഴാണു പേരു വെളിപ്പെടുത്താത്ത 'സർക്കാർ വൃത്തങ്ങൾ' കണക്കുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP