Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന 16 കഴിഞ്ഞവർക്കു കുട്ടികളുടെ പരിരക്ഷ ലഭിക്കില്ല; ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ തടവ് കുട്ടികൾക്കും ബാധകം; ഡൽഹി പെൺകുട്ടിയുടെ ഘാതകൻ ജയിൽമോചിതനായ പശ്ചാത്തലത്തിൽ രാജ്യസഭ ബാലനീതി ബിൽ പാസാക്കിയതു വൻ ഭൂരിപക്ഷത്തോടെ; കോൺഗ്രസും എതിർപ്പു വേണ്ടെന്നുവച്ചു

ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന 16 കഴിഞ്ഞവർക്കു കുട്ടികളുടെ പരിരക്ഷ ലഭിക്കില്ല; ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ തടവ് കുട്ടികൾക്കും ബാധകം; ഡൽഹി പെൺകുട്ടിയുടെ ഘാതകൻ ജയിൽമോചിതനായ പശ്ചാത്തലത്തിൽ രാജ്യസഭ ബാലനീതി ബിൽ പാസാക്കിയതു വൻ ഭൂരിപക്ഷത്തോടെ; കോൺഗ്രസും എതിർപ്പു വേണ്ടെന്നുവച്ചു

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗക്കേസ് പ്രതിയെ മോചിപ്പിച്ച പശ്ചാത്തലത്തിൽ രാജ്യസഭയുടെ പരിഗണനയിലെത്തിയ ബാലനീതി നിയമഭേദഗതി ബിൽ ശബ്ദവോട്ടോടെ പാസ്സാക്കി. ബില്ലിൽ നാല് മണിക്കൂർ ചർച്ചയ്ക്കുശേഷമാണ് രാജ്യസഭ പാസ്സാക്കിയത്.

രാജ്യസഭയിൽ ബില്ല് ചർച്ചയ്ക്കു വന്നപ്പോൾ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പല പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. മാനഭംഗം കൊലപാതകം ഉൾപ്പടെയുള്ള അതിഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്ന പതിനാറിനും 18നും ഇടയിൽ പ്രായമുള്ളവരെയും മുതിർന്നവരായി കണ്ട് ശിക്ഷവിധിക്കുന്നതടക്കമുള്ള ഭേദഗതികൾ ഉൾപ്പെടുന്ന ബില്ല് നേരത്തെ ലോകസഭ പാസാക്കിയിരുന്നു.

ഹീനമായ കുറ്റകൃത്യങ്ങളിൽ വിചാരണയ്ക്കുള്ള പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറയ്ക്കുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഡൽഹി കൂട്ടബലാത്സംഗത്തിലെ പ്രായപൂർത്തിയാവാതിരുന്ന പ്രതിയുടെ മോചനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടർന്നാണ് ബാലനീതി ബിൽ സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാത്തതിൽ പ്രതിഷേധിച്ച് സിപിഐ(എം) ഇറങ്ങിപ്പോയിരുന്നു . കോൺഗ്രസ് എതിർത്തിരുന്നെങ്കിലും വോട്ടെടുപ്പിനു വന്നപ്പോഴേക്കും അനുകൂലിച്ചു. ഡൽഹി കൂട്ടബലാത്സംഗത്തിൽ മരിച്ച ജ്യോതിയുടെ മാതാവ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ബില്ല് പാസാക്കാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസ് ബില്ലുമായി സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയെയും സന്ദർശിച്ച് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

മന്ത്രി മനേകാ ഗാന്ധിയാണ് ഭേദഗതി അവതരിപ്പിച്ചത്. 16 വയസുള്ള കുറ്റവാളിയെ ഉടൻ ജയിലിലടയ്ക്കുക എന്നതല്ല ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവർ പറഞ്ഞു. കുട്ടിക്കുറ്റവാളിക്ക് 21 വയസാകുന്നതുവരെ ദുർഗുണ പരിഹാര പാഠശാലയിൽ താമസിപ്പിക്കുകയും സ്വഭാവത്തിൽ മാറ്റം വന്നെങ്കിൽ സ്വതന്ത്രമാക്കുകയും അല്ലെങ്കിൽ ജയിലിലടയ്ക്കുകയുമാണ് ഭേഗദതി.

തൃണമൂൽ കോൺഗ്രസ് ബില്ലിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയപ്പോൾ പ്രായപരിധി കുറയ്ക്കുന്നതിനെ സമാജ്‌വാദി പാർട്ടി എതിർത്തു. സിപിഐ(എം), ജെ.ഡി.യു, ആർ.ജെ.ഡി എന്നിവരും ബില്ലിനെ എതിർത്തു. ഡൽഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഈ ഭേദഗതിബിൽ എത്രയുംവേഗം പാസ്സാക്കണമെന്ന തീരുമാനത്തിലായിരുന്നു സർക്കാർ.

ബിൽ പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടണമെന്ന ആവശ്യം ഉയർന്നെങ്കിലും അതിന് അനുവദിച്ചില്ല. രാജ്യത്തെ കോടിക്കണക്കിന് കൗമാരപ്രായക്കാരെ ബാധിച്ചേക്കാവുന്ന ബിൽ തിടുക്കത്തിൽ പാസാക്കാൻ ശ്രമിക്കരുതെന്ന് കോൺഗ്രസ് എംപി രേണുക ചൗധരി പറഞ്ഞു. പ്രതിയുടെ മോചനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് തിടുക്കപ്പെട്ട് ബിൽ പാസാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിമർശിച്ചു.

2012ൽ ഡൽഹി കൂട്ടബലാത്സംഗത്തിൽ ഇരയായ ജ്യോതി സിംഗിന്റെ മാതാപിതാക്കളായ ആശാദേവിയും ബദരീനാഥ് സിംഗും രാജ്യസഭയുടെ സന്ദർശക ഗാലറിയിൽ ചർച്ച വീക്ഷിക്കുന്നുണ്ട്. ബലാത്സംഗക്കേസിലെ പ്രായപൂർത്തിയാകാത്ത കുറ്റവാളിയെ വിട്ടയച്ചതിനെതിരെ വലിയതോതിൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികൾ ഈ ബില്ല് ചർച്ചചെയ്യാൻ തീരുമാനിച്ചത്.

കുറ്റവാളിയെ വിട്ടയച്ചതിനെതിരെ പ്രക്ഷോഭം നടത്തുന്ന ജ്യോതി സിങ്ങിന്റെ മാതാപിതാക്കൾ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കണ്ടിരുന്നു. കോൺഗ്രസ് പാർട്ടി ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. നിയമം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രായപൂർത്തിയാകാത്ത കുറ്റവാളിയെ വിട്ടയച്ച ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി തയ്യാറാകാതിരുന്നത്. ഇതിന് ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം നിയമം ഭേദഗതി ചെയ്താലും ഡൽഹി പീഡനക്കേസിലെ കുറ്റവാളിക്ക് മുൻകാലപ്രാബല്യത്തോടെ ശിക്ഷനൽകാൻ സാധിക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP