Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന്റെ നിഷേധമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി; ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും കുറ്റപ്പെടുത്തൽ

പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന്റെ നിഷേധമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി; ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും കുറ്റപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന്റെ തന്നെ നിഷേധമാണെന്നും ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.

ബില്ലിന്റെ ഗുണപരതയെയോ ചരിത്രത്തെയോ അല്ല നമ്മൾ ചർച്ച ചെയ്യുന്നത്, ഇത് തികച്ചും വ്യത്യസ്തമാണ് എന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണിത്. പൗരത്വഭേദഗതി ബില്ലിന്റെ പ്രധാനഘടകങ്ങളിലൊന്ന് മതമാണ്. ആർട്ടിക്കിൾ 14 ആണ് മൗലികാവകാശങ്ങളുടെ അന്തസത്ത. ഭരണഘടനയുടെ 14ാം ആർട്ടിക്കിളിൽ പറഞ്ഞിരിക്കുന്ന തുല്യത സംബന്ധിച്ച കാര്യങ്ങളുടെയെല്ലാം ലംഘനമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 25, 26 എന്നിവയുടെയും ലംഘനമാണ് ഈ ബില്ല്. ആ ആർട്ടിക്കിളുകൾ ഇന്ത്യയിൽ താമസക്കാരായ ഇന്ത്യൻ പൗരന്മാർക്കും അല്ലാത്തവർക്കും ബാധകമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ തന്നെ നിഷേധിക്കുന്നതാണ് ബില്ല്. മതത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുത്ത പൗരത്വം എന്നത് മതേതരരാഷ്ട്രത്തിന്റെ ഇഴയടുപ്പത്തെ തന്നെ എതിർക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP