Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കനൽ ഒരു തരിമതി' എന്നു പറയുന്നത് എൻ കെ പ്രേമചന്ദ്രന്റെ കാര്യത്തിൽ നൂറ് ശതമാനം ശരി! ആർഎസ്‌പിയുടെ ഏക പാർലമെന്റ് അംഗത്തെ പത്ത് പേർ അടങ്ങുന്ന ലോക്‌സഭയിലെ സ്പീക്കർ പാനലിലേക്ക് തിരഞ്ഞെടുത്തു; പെർഫോമൻസും സഭാപരിജ്ഞാനവും മാനദണ്ഡമാക്കിയപ്പോൾ പ്രേമചന്ദ്രൻ 'കിടിലൻ' എന്നു പുകഴ്‌ത്തി സ്പീക്കർ ഓം ബിർലയും; പാർലമെന്റിൽ ഇന്നലെ താരമായത് ആലത്തൂർ എംപി രമ്യ ഹരിദാസെങ്കിൽ ഇന്നത്തെ സൂപ്പർതാരം കൊല്ലത്തിന്റെ പ്രിയ എംപി തന്നെ

'കനൽ ഒരു തരിമതി' എന്നു പറയുന്നത് എൻ കെ പ്രേമചന്ദ്രന്റെ കാര്യത്തിൽ നൂറ് ശതമാനം ശരി! ആർഎസ്‌പിയുടെ ഏക പാർലമെന്റ് അംഗത്തെ പത്ത് പേർ അടങ്ങുന്ന ലോക്‌സഭയിലെ സ്പീക്കർ പാനലിലേക്ക് തിരഞ്ഞെടുത്തു; പെർഫോമൻസും സഭാപരിജ്ഞാനവും മാനദണ്ഡമാക്കിയപ്പോൾ പ്രേമചന്ദ്രൻ 'കിടിലൻ' എന്നു പുകഴ്‌ത്തി സ്പീക്കർ ഓം ബിർലയും; പാർലമെന്റിൽ ഇന്നലെ താരമായത് ആലത്തൂർ എംപി രമ്യ ഹരിദാസെങ്കിൽ ഇന്നത്തെ സൂപ്പർതാരം കൊല്ലത്തിന്റെ പ്രിയ എംപി തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്നലെ സഭയെ കൈയിലെടുത്തത് ആലത്തൂരിൽ നിന്നുള്ള പാർലമെന്റ് അംഗം രമ്യ ഹരിദാസ് ആയിരുന്നു. സ്പീക്കർ ഓം ബിർല തന്റെ പേരു വിളിച്ചപ്പോൾ തെറ്റിയ കാര്യം ചൂണ്ടിക്കാട്ടുകയും ഉടനെ രമ്യ ബ്ലോക്ക് പഞ്ചായത്ത് അംഗമായി ശോഭിച്ച കാര്യം സ്പീക്കർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതോടെ സഭയുടെ കൈയടി നേടുകയും ചെയ്തു രമ്യ. ഇന്ന് സഭയിൽ ശോഭിച്ചതുകൊല്ലത്തിന്റെ പ്രിയ എംപി എൻ കെ പ്രേമചന്ദ്രൻ ആയിരുന്നു. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ സഭാ പരിജ്ഞാനം കൊണ്ട് ഏറ്റവും ശ്രദ്ധേയനാണ് ആർഎസ്‌പിയുടെ ഏക പാർലമെന്റ് അംഗം. സഭയിൽ എൻ കെ പ്രേമചന്ദ്രൻ ഒരു കാര്യം പറയാൻ എഴുനേറ്റാൽ എന്താണ് പറയുന്നത് എന്നറിയാൻ എല്ലാവരും കാതോർത്തു നിൽക്കുന്ന അവസ്ഥയുമുണ്ട്. ഈ അനുഭവ സമ്പത്തിനെ അംഗീകരിച്ചു കൊടുക്കുകയാണ് സ്പീക്കർ ഓം ബിർലയും ചെയ്തത്.

സ്പീക്കർ ചെയറിൽ ഇല്ലാത്ത വേളയിൽ സഭയെ നിയന്ത്രിക്കുന്ന ചുമതല വഹിക്കുന്ന സ്പീക്കർ പാനലിലേക്ക് പ്രേമചന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. പത്ത് പേരെ ഉൾപ്പെടുത്തിയ പാനലിലാണ് കൊല്ലം എംപിയെ ഉൾപ്പെടുത്തിയത്. കൊടിക്കുന്നിൽ സുരേഷാണ് പാനലിൽ അംഗത്വമുള്ള മറ്റൊരു കേരളാ എംപി. ഇക്കാര്യം ഇന്ന് സീറോ അവറിൽ സ്പീക്കർ ഓം ബിർള അറിയിക്കുകയായിരുന്നു. ഇതോടെ പാർലമെന്റ് കൈയടിച്ചു. നന്ദി അറിയിച്ചു കൊണ്ട് പ്രേമചന്ദ്രൻ പ്രസംഗിക്കുകയും ചെയ്തു. ഒരു അംഗമേ ഉള്ളൂവെങ്കിലും തന്നെ തിരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

ഇതോടെ പ്രേമചന്ദ്രന് അർഹതക്കുള്ള അംഗീകാരമാണ് ലഭിച്ചത് എന്നായിരുന്നു സ്പീക്കർ പറഞ്ഞത്. സഭയിലെ കാര്യങ്ങളും ചട്ടങ്ങളും അറിയുന്ന ആളാണ് താങ്കൾ എന്നാണ് ഓംബിർല പറഞ്ഞത്. സഭയിൽ ഏറ്റവും കൂടുതൽ സമയം ഇരിക്കുന്ന അംഗം. ചർച്ചകളിൽ സജീവമായ അംഗമാണെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികൾ നന്നായി അറിയാവുന്ന അംഗമെന്ന നിലയിലാണ് സ്പീക്കർ പാനലിലേക്ക് കൊല്ലം എംപിയെ തിരഞ്ഞെടുക്കുന്നതെന്നും എന്നും ഓംബിർല പറഞ്ഞു. സ്പീക്കറുടെ വാക്കുകൾ കൈയടിച്ചാണ് സഭ സ്വീകരിച്ചതും.

16ാം പാർലമെന്റിലും മികച്ച പെർഫോമൻസ് കാഴ്‌ച്ചവെച്ച അംഗങ്ങളിൽ മുന്നിലായിരുന്നു എൻ കെ പ്രേമചന്ദ്രൻ. സഭയിലെ ഇടപാടുകൾ കൃത്യമായി പഠിക്കുന്ന അദ്ദേഹം സർക്കാർ കൊണ്ടുവരുന്ന ബില്ലിൽ ഭേദഗതികൾ നിർദ്ദേശിച്ചും ശ്രദ്ധ നേടാറുണ്ട്. ഒരു വിഷയം ചർച്ച ചെയ്യാനായി അദ്ദേഹം എഴുനേൽക്കുമ്പോൾ മുതിർന്ന അംഗങ്ങൾ പോലും കാതോർക്കുന്ന സ്ഥിതിയുണ്ട്. 17ാം പാർലമെന്റിലും പ്രതിപക്ഷത്തെ ശബ്ദമായി അദ്ദേഹം നിലയുറപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ടു തന്നെ വ്യക്തമാക്കിയിരുന്നു.

ഭോപ്പാലിലെ ലോക്‌സഭാ എംപിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞ വിവാദത്തിലായപ്പോൾ പ്രേമചന്ദ്രൻ ഇടപെട്ടത് ശ്രദ്ധേയമായിരുന്നു. പ്രകോപനമുണ്ടാക്കുന്ന രീതിയിലാണ് പ്രഗ്യ സത്യവാചകം ചൊല്ലിയത്. സാധാരണ എല്ലാ എംപിമാരും സ്വന്തം പേര് - അതായത് റിട്ടേണിങ് ഓഫീസർ എഴുതി നൽകിയ സർട്ടിഫിക്കറ്റിലെ പേര് - പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യാറ്. പക്ഷേ പ്രഗ്യാ സിങ് ചെയ്തത് അതല്ല. 'സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ' എന്ന സർട്ടിഫിക്കറ്റിലെ പേരിന് പകരം അവർ സ്വന്തം പേര് വായിച്ചത് ഗുരുവിന്റെ പേര് ചേർത്താണ്. 'സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സ്വാമി പൂർണചേതാനന്ദ അവധേശാനന്ദ ഗിരി' എന്ന്. സംസ്‌കൃതഭാഷയിലായിരുന്നു അവരുടെ സത്യപ്രതിജ്ഞാ വാചകങ്ങൾ. ഇതോടെ ബഹളമായി. പ്രഗ്യാ സിംഗിന് മൂന്ന് തവണ സത്യവാചകം ചൊല്ലേണ്ടി വന്നു.

ആദ്യം എഴുന്നേറ്റ് പ്രതികരിച്ചതുകൊല്ലത്തു നിന്നുള്ള ആർഎസ്‌പി എംപിയായ എൻ കെ പ്രേമചന്ദ്രൻ തന്നെയാണ്. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ സിംഗിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരെ പ്രേമചന്ദ്രൻ പ്രതികരിച്ചത്. സഭാ ചട്ടം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് യഥാർത്ഥ പേര് മാത്രമേ അംഗങ്ങൾ സത്യപ്രതിജ്ഞയിൽ പറയാവൂ എന്ന് പ്രേമചന്ദ്രൻ എടുത്തു പറഞ്ഞു. റിട്ടേണിങ് ഓഫീസർ എഴുതി നൽകുന്ന, പത്രിക നൽകിയപ്പോൾ എഴുതി നൽകിയ അതേ പേര് മാത്രമേ സത്യപ്രതിജ്ഞയ്‌ക്കോ സഭയിൽ പ്രസ്താവന നടത്തുമ്പോഴോ അംഗങ്ങൾ ഉപയോഗിക്കാവൂ എന്ന ചട്ടമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതോടെ വീണ്ടും പേര് പറയാൻ സ്പീക്കർ പ്രഗ്യയോട് പറയുകയും ചെയ്തു.

ഇതിന് ശേഷം ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണം എന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചു പ്രേമചന്ദ്രൻ താരമായിരുന്നു. ഇത് വഴി ബിജെപിയ വെട്ടിലാക്കിയിരുന്നു പ്രേമചന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP