Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ കറുത്ത നാളുകൾ നമുക്ക് മറക്കാനാവില്ല; അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല; ചരിത്ര നേതാക്കളെ മറന്ന പാർട്ടിയാണ് കോൺഗ്രസ്; ഉയരത്തിൽ പറക്കുന്ന നേതാക്കൾക്ക് മണ്ണുമായുള്ള ബന്ധം നഷ്ടമായി; പ്രതിപക്ഷത്തെ കടന്നാക്രമിച്ചും അനുനയിപ്പിച്ചും മോദി

ആ കറുത്ത നാളുകൾ നമുക്ക് മറക്കാനാവില്ല; അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല; ചരിത്ര നേതാക്കളെ മറന്ന പാർട്ടിയാണ് കോൺഗ്രസ്; ഉയരത്തിൽ പറക്കുന്ന നേതാക്കൾക്ക് മണ്ണുമായുള്ള ബന്ധം നഷ്ടമായി; പ്രതിപക്ഷത്തെ കടന്നാക്രമിച്ചും അനുനയിപ്പിച്ചും മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളെ ഓർമിപ്പിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസ് നേതാക്കൾ വളരെ ഉയരത്തിൽ എത്തിയത് കാരണം മണ്ണുമായുള്ള ബന്ധം അവർക്ക് നഷ്ടമായിരിക്കുകയാണ്. ബിജെപിയുടെ ലക്ഷ്യം മണ്ണുമായുള്ള ബന്ധം കാത്തുസൂക്ഷിക്കലാണെന്നും ഭരണബഞ്ചുകളുടെ കൈയടിക്കിടെ പറഞ്ഞു.

ആരാണ് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത്? ആരാണ് ഭരണഘടനയുടെ ആത്മാവ് ചവിട്ടിക്കുഴച്ചത്? ആരാണ് മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടിയത്? ആരാണ് ജുഡീഷ്യറിയെ ഭയപ്പെടുത്തിയത്? ആ കറുത്ത ദിനങ്ങൾ നമുക്ക് മറക്കാനാവില്ല, മോദി പറഞ്ഞു.

മുത്തലാഖ് നിരോധന ബില്ലിനെ കോൺഗ്രസ് പിന്തുണയ്ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുത്. ജനങ്ങളുടെ താൽപര്യമാണ് നയപ്രഖ്യാന പ്രസംഗത്തിന്റെ ഉള്ളടക്കം. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും മോദി വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ കളങ്കം കോൺഗ്രസിന് മായ്ക്കാനാക്കില്ല. നെഹ്‌റുഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോൺഗ്രസ് അംഗീകരിക്കാൻ തയാറായില്ല. നരസിംഹറാവു, മന്മോഹൻ സിങ് എന്നിവരെ കോൺഗ്രസ് വിസ്മരിച്ചു. പ്രണബ് മുഖർജിക്ക് ഭാരത രത്നം നൽകിയത് ബിജെപി സർക്കാർ ആണ്. കോൺഗ്രസ് ചരിത്രനേതാക്കളെ മറന്ന പാർട്ടിയാണ്. സ്വാതന്ത്യസമരകാലഘട്ടത്തിലെ അതേ ഉൽസാഹമാണ് ഇപ്പോഴും വേണ്ടത്. ചരിത്ര നേതാക്കളെ മറന്ന പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്രസമര കാലഘട്ടത്തിൽ കോൺഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോൺഗ്രസിന് ആ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല. കോൺഗ്രസ് ഭരണത്തിൽ അസ്വസ്ഥനായതിനെ തുടർന്നാണ് 2014ൽ ജനങ്ങൾ ബിജെപി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്.

ബിജെപി സർക്കാർ വികസനപാതയിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. വികസന അജണ്ടയിൽ വെള്ളം ചേർത്തിട്ടില്ല. രാജ്യം പുരോഗതി കൈവരിക്കേണ്ടതും, ഓരോ ഇന്ത്യക്കാരനും ശാക്തീകരിക്കപ്പെടേണ്ടതും, ആധുനിക സൗകര്യങ്ങൾ രാജ്യത്തിന് ലഭിക്കേണ്ടതും സുപ്രധാനമാണ്. പൊതുജനക്ഷേമത്തിലും, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണത്തിലും തങ്ങളുടെ സർക്കാർ ഊ്ന്നൽ കൊടുക്കുന്നുവെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP