Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാം സുരക്ഷയിൽ അധികാരം ഇനി കേന്ദ്രത്തിന്; മുല്ലപ്പെരിയാർ പറമ്പിക്കുളം തൂണക്കടവ് ഡാമുകളുടെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി ഏറ്റെടുത്തേക്കും; ഡാം സുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി

ഡാം സുരക്ഷയിൽ അധികാരം ഇനി കേന്ദ്രത്തിന്; മുല്ലപ്പെരിയാർ പറമ്പിക്കുളം തൂണക്കടവ് ഡാമുകളുടെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി ഏറ്റെടുത്തേക്കും; ഡാം സുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാർ, പറമ്പിക്കുളം, തൂണക്കടവ് ഡാമുകളുടെ സുരക്ഷ കേന്ദ്ര സർക്കാർ ഏറ്റെടുക്കാൻ സാധ്യത. ഇതിന് വ്യവസ്ഥ ചെയ്യുന്ന ഡാം സുരക്ഷാ ബിൽ ലോക്‌സഭ പാസാക്കി. ഒരു സംസ്ഥാനത്തുള്ള ഡാമിന്റെ ഉടമസ്ഥാവകാശം മറ്റൊരു സംസ്ഥാനത്തിനാണെങ്കിൽ അതിന്റെ സുരക്ഷാ ചുമതല കേന്ദ്ര സർക്കാരിനു കീഴിലുള്ള ദേശീയ ഡാം സുരക്ഷാ അഥോറിറ്റി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

മുല്ലപ്പെരിയാർ, പറമ്പിക്കുളം, തുണക്കടവ് ഉൾപ്പെടെയുള്ള ഡാമുകളുടെ സുരക്ഷ കേന്ദ്രസർക്കാരിനാണ്. ഒരു സംസ്ഥാനത്തുള്ള ഡാമിന്റെ അവകാശം മറ്റൊരു സംസ്ഥാനത്തിനാണെങ്കിൽ അതിന്റെ സുരക്ഷയും പ്രവർത്തന നിയന്ത്രണങ്ങളും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഡാം സേഫ്റ്റി അഥോറിറ്റിക്ക് ലഭിക്കും. നിലവിൽ മുല്ലപ്പെരിയാർ, പറമ്പിക്കുളം, തുണക്കടവ് എന്നീ ഡാമുകളുടെ സുരക്ഷാ ചുമതല തമിഴ്‌നാട് സർക്കാരിനാണ്. ബില്ലിലെ ഈ നിർദ്ദേശത്തിനെതിരെ തമിഴ്‌നാട് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന ഡാം സുരക്ഷാ ഓർഗനൈസേഷൻസ് രൂപീകരിക്കുന്നതിനും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.ബില്ലിലെ പുതിയ നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഇന്നലെ ലോക്സഭയിൽ ഉന്നയിച്ചത്. ഡാമിന്റെ ഘടനാസുരക്ഷയ്ക്ക് മാത്രമാണ് പുതിയ ബിൽ പ്രാധാന്യം നൽകുന്നത്. പ്രവർത്തന സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശവും പുതിയ ബില്ലിൽ ഇല്ലെന്നാണ് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചത്. സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് പുതിയ ബിൽ അവതരിപ്പിച്ചതെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു.

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതാണ് പുതിയ ബില്ലെന്ന് തൃണമൂൽ കോൺഗ്രസ് അംഗം മഹുവാ മൊയ്ത്ര ലോക്സഭയിൽ പറഞ്ഞു. ഡിഎംകെ അംഗങ്ങളും ബില്ലിനെ ശക്തമായി എതിർത്തു. ഭൂമിയും വെള്ളവും സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടതാണ്. ഇതൊക്കെ കേന്ദ്ര പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ആദ്യ നടപടിയാണിതെന്ന് ഡിഎംകെ അംഗങ്ങൾ ആരോപിച്ചു. രാജ്യത്താകെ 5200 വലിയ ഡാമുകളാണുള്ളത്. ഇതിന് പുറമെ നൂറുകണക്കിന് ചെറിയ ഡാമുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP