Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ; കുട്ടികൾ അടങ്ങുന്ന അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവ്; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; പോക്‌സോ ഭേദഗതി ബിൽ ലോക്‌സഭയും പാസാക്കി

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ; കുട്ടികൾ അടങ്ങുന്ന അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവ്; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; പോക്‌സോ ഭേദഗതി ബിൽ ലോക്‌സഭയും പാസാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് പുതിയ ഭേദഗതി. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും. പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളിൽ നിയമം ശിക്ഷ കർശനമാക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജനുവരി 8ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.

മിക്ക പാർട്ടികളും പോക്സോ ഭേദഗതി ബില്ലിനെ അനുകൂലിച്ചപ്പോൾ ചില വ്യവസ്ഥകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും ലോക്സഭയിൽ ഉയർന്നു. രാജ്യത്തെ ജനങ്ങളുടെ 39 ശതമാനത്തോളം വരുന്ന കട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സൈറ്റുകൾ നിരവധി പേർ സന്ദർശിക്കുന്നുണ്ടെന്നും ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾപോലും ഇത്തരം സൈറ്റുകളിലുണ്ടെന്നും അവർ പറഞ്ഞു. കുട്ടികളെ മയക്കുമരുന്നുകൾ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതാണ് പോക്സോ നിയമ ഭേദഗതി. ബില്ലിന്റെ ചർച്ചയ്ക്കിടെ കോൺഗ്രസ് എംപി രമ്യ ഹരിദാസ് ഉന്നാവ് വിഷയം സഭയിൽ ഉന്നയിച്ചു. എന്നാൽ, ബില്ലിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറുപടി നൽകി. എംപിമാരെയും എംഎൽ.എമാരെയും അടക്കമുള്ളവരെ ശിക്ഷിക്കാനുള്ള അധികാരം രാജ്യത്തെ കോടതികൾക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP