ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ സുപ്രധാന തീരുമാനം. ആദായനികുതി പരിധിയിൽ ഇളവ് പ്രഖ്യാപിച്ചു ധനമന്ത്രി നിർമല സീതാരാമൻ. ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട എന്നതാണ് ഇളവ്. അതേസമയം പുതിയനികുതി ഘടന തെരഞ്ഞെടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടർന്നവർക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയിൽ മന്ത്രി അറിയിച്ചു
പുതിയ രീതിയിൽ പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതൽ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതൽ ഒൻപത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒൻപത് ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതൽ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം. പുതിയ രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിർമല സീതാരാമൻ വ്യക്തമാക്കി.
ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാൽ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാർക്ക് നികുതി നൽകേണ്ടതില്ല. പുതിയ രീതി സ്വീകരിച്ചവർക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും മന്ത്രി പറഞ്ഞു. മുതിർന്നവരുടെ നിക്ഷേപ പരിധി ഉയർത്താൻ ബജറ്റ് നിർദ്ദേശം. 30 ലക്ഷമാക്കി ഉയർത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒൻപത് ലക്ഷമാക്കിയാണ് ഉയർത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയർത്തി. വനിതകൾക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാൻ സേവിങ്സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി. അതേസമയം 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണമെന്നുമാണ ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ജോയിന്റ് അക്കൗണ്ടുകൾക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തിൽനിന്ന് 15 ലക്ഷമാക്കിയും ഉയർത്തി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നികുതി ഇളവ് അടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ:
പി.എം.ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും.
ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.
81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
മൂന്നു ഘടകങ്ങളിലാണ് ഊന്നൽ. 1. പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ യുവാക്കൾക്ക് മുൻഗണന, 2. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ.
സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം.
63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.
ബജറ്റ് മുൻഗണനകൾ:
1. സുസ്ഥിരവികസനം എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കൽ, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം, കാർഷിക സ്റ്റാർട്ടപ്പ് ഫണ്ട്. ന്മ 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്. മത്സ്യമേഖലയ്ക്ക് 6,000 കോടി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപപദ്ധതി. ഇ-കോടതികൾ തുടങ്ങാൻ 7,000 കോടി രൂപ. കോംപൗണ്ടഡ് റബർ തീരുവ കൂട്ടി. ആദായനികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം 7 ലക്ഷം രൂപ വരെ നികുതി ഇല്ല. ആദായനികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം 7 ലക്ഷം രൂപ വരെ നികുതി ഇല്ല. പുതിയ രീതി തിരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം വരെ നികുതി നൽകേണ്ട.
നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. 36 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുത്ല 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 1215 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി. ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല.
അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകൾ (സപ്തർഷികൾ മാർഗദർശികൾ): 1. എല്ലാവരെയും ഉൾക്കൊണ്ട് വികസനം, 2. കാർഷിക വികസനം, 3. യുവജനക്ഷേമം, 4. സാമ്പത്തിക സ്ഥിരത, 5. ലക്ഷ്യം നേടൽ, 6. അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ. ന്മ വൈദ്യശാസ്ത്ര മേഖലയിൽ നൈപുണ്യ വികസന പദ്ധതി. ന്മ ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമ്മാർജന പദ്ധതി.
10 ലക്ഷം േകാടി രൂപയുടെ മൂലധന നിക്ഷേപം. ന്മ വിദ്യാർത്ഥികൾക്ക് ദേശീയ ഡിജിറ്റൽ ലൈബ്രറി. ന്മ 157 പുതിയ നഴ്സിങ് കോളജുകൾ. ന്മ പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും. ന്മ റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ. ന്മ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും. ന്മ 38,300 അദ്ധ്യാപകരെ നിയമിക്കും. 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അദ്ധ്യാപകരെ നിയമിക്കും.
47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി.
പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ.
പ്രാഥമിക സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ.
സംസ്ഥാനങ്ങൾക്ക് പഞ്ചായത്തുകളിൽ ലൈബ്രറി തുടങ്ങാൻ സഹായം.
സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശരഹിത വായ്പ.
എല്ലാ നഗരങ്ങളിലും അഴുക്കുചാൽ വൃത്തിയാക്കാൻ യാന്ത്രിക സംവിധാനം.
നഗര വികസനത്തിന് പണം കണ്ടെത്താൻ മുൻസിപ്പൽ ബോണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങൾ.
5 ജി ആപ്പുകൾ വികസിപ്പിക്കാൻ എൻജിനീയറിങ് കോളജുകളിൽ 100 ലാബുകൾ.
പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി.
പിഎം ആവാസ് യോജന അടങ്കൽ 66 ശതമാനം വർധിപ്പിച്ചു.
എല്ലാ സർക്കാർ ഏജൻസികളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും.
ബിസിനസ് തുടങ്ങാൻ ഇരുപതോളം വ്യത്യസ്ത ഐഡികൾ.
ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15,000 കോടി രൂപ.
ഗോബർധൻ പദ്ധതിക്ക് 10,000 കോടി രൂപ. ഗോബർധൻ പദ്ധതിയിൽ 200 ബയോഗ്യാസ് പ്ലാന്റുകൾ.
75 എണ്ണം നഗരങ്ങളിൽ. 300 ക്ലസ്റ്റർ അധിഷ്ഠിത പ്ലാന്റുകളും സ്ഥാപിക്കും.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി. കാലാവധി രണ്ടു വർഷം. 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം പലിശ.
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തിൽനിന്ന് 30 ലക്ഷമാക്കി.
മാസവരുമാനമുള്ളവർക്കുള്ള നിക്ഷേപ പരിധി 4.5 ലക്ഷത്തിൽനിന്ന് 9 ലക്ഷമാക്കി.
ജോയിന്റ് അക്കൗണ്ടുകൾക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തിൽനിന്ന് 15 ലക്ഷമാക്കി.
കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകൾ, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയിൽ എന്നിവയുടെ വില കുറയും. മൊബൈൽ ഫോൺ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് നികുതി ഇളവ്. സിഗരറ്റിന് വിലകൂടും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- മൂന്ന് ഭാര്യമാരെ ഡിവോഴ്സ് ചെയ്തിട്ടും ബാക്കിയായത് ആറ് ഭാര്യമാർ; സുന്ദരികളായ ആറ് യുവതികൾക്കൊപ്പം ആർതറിന്റെ ജീവിതം അടിപൊളി; ആദ്യം ആരിൽ കുഞ്ഞുണ്ടാവണം എന്നത് മാത്രം ചോദ്യചിഹ്നം; ഒരു കിടിലൻ ജീവിതകഥ
- 'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു': വിവാഹ വാർഷികത്തിൽ ചിത്രീകരിച്ച വീഡിയോയിൽ നടൻ ബാല
- എടപ്പാളിൽ കോളേജ് വിദാർഥിനി അമ്മായിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ
- ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
- യന്ത്രങ്ങൾ മനുഷ്യ വംശത്തെ ഇല്ലാതാക്കാൻ രംഗത്തിറങ്ങുന്ന കാലം എത്തിയേക്കും; സംഭവിക്കുന്നത് മനുഷ്യ നിർമ്മിത മഹാ ദുരന്തം; ചാറ്റ് ജി ടി പി സർവനാശത്തിന്റെ തുടക്കം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇനി മുൻപോട്ട് പോവരുത്
- പതിനാറുകാരിയെ വീട്ടിൽ കെട്ടിയിട്ടു പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ: പ്രതിക്ക് 49 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവതിയുടെ തിരിച്ചുവരവ്; സസ്പെൻഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 ന് ബുള്ളറ്റിൻ വായിച്ച് വീണ്ടും 24 ന്യൂസിന്റെ അവതാരകയായി; ഗംഭീര റീഎൻട്രിയെന്ന് വിജയം ആഘോഷിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; പുനഃ പ്രവേശനം ബിഎംഎസിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നെന്നും വാദം
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്; എന്നിട്ടും നാളെ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉറപ്പ്; മണിക്കൂറിൽ 27 ലക്ഷം കിലോമീറ്റർ വേഗതയിൽ വീശുന്ന സൗരക്കാറ്റിൽ സംഭവിക്കുന്നത്
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍