Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് മണിക്കൂർ 40 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അവസാന പേജ് പൂർത്തിയാക്കാതെ മടക്കം; ജസ്വന്ത് സിങ്ങിന്റെ റെക്കോർഡ് തകർത്ത് നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം; ആദായ നികുതിയിൽ ആദായ നീക്കം നടത്തി രാജ്യത്തെ മധ്യവർഗത്തിന്റെ വിശ്വാസിയത പിടിച്ചു പറ്റി ധനമന്ത്രി; നിർത്തിയ പ്രസംഗം തൊണ്ട ഇടറി വീണ്ടും തുടർന്നെങ്കിലും ശ്രമം പരാജയവും

രണ്ട് മണിക്കൂർ 40 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അവസാന പേജ് പൂർത്തിയാക്കാതെ മടക്കം; ജസ്വന്ത് സിങ്ങിന്റെ റെക്കോർഡ് തകർത്ത് നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം; ആദായ നികുതിയിൽ ആദായ നീക്കം നടത്തി രാജ്യത്തെ മധ്യവർഗത്തിന്റെ വിശ്വാസിയത പിടിച്ചു പറ്റി ധനമന്ത്രി; നിർത്തിയ പ്രസംഗം തൊണ്ട ഇടറി വീണ്ടും തുടർന്നെങ്കിലും ശ്രമം പരാജയവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബജറ്റ് അവതരണത്തിൽ റെക്കോർഡ് തിരുത്തി  ധനമന്ത്രി നിർമലാ സീതാരമൻ. ഏറ്റവും കൂടുതൽ സമയമെടുത്ത് ബജറ്റ് അവതരണം നടത്തിയ റെക്കോർഡാണ് അവർ 
തിരുത്തിയത്. രണ്ട് മണിക്കൂർ 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് അവർ ബജറ്റ് അവതരണം നടത്തിയത്. 2019-ൽ രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റവതരിപ്പിച്ചപ്പോൾ നിർമല സീതാരാമൻ രണ്ടു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമെടുത്തിരുന്നു. സ്വന്തം പേരിലുള്ള ഈ റെക്കോർഡാണ് അവർ ഇന്ന് മറികടന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് അവസാന പേജ് വായിക്കാനും ധനമന്ത്രിക്ക് കഴിഞ്ഞില്ല.

മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.2003-ൽ രണ്ട് മണിക്കൂർ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ൽ അരുൺ ജെയ്റ്റ്ലി രണ്ട് മണിക്കൂർ 10 മിനിറ്റെടുത്ത് ബജറ്റവതരണം നടത്തിയിട്ടുണ്ട്.ബജറ്റവതരണത്തിനിടെ നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് ബജറ്റവതരണം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. രണ്ട് പേജ് ബാക്കി നിൽക്കേ, ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവർ അറിയിച്ചു. രണ്ട് മണിക്കൂർ നാൽപ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവർ ബജറ്റവതരണം നിർത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നാണിത്.

ആദായനികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവർ സംസാരം നിർത്തിയത്. തുടർന്ന് നെറ്റിയിൽ വിരലമർത്തി അൽപസമയം അവർ നിന്നു. ഉടൻ സഭാ സ്റ്റാഫ് എത്തി അവർക്ക് കുടിക്കാൻ വെള്ളം നൽകി. അൽപസമയം അവർ സംസാരിക്കാതെ നിന്നു.

ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും നിർമലാ സീതാരാമനോട് ചോദിച്ചു. വേണ്ട എന്നറിയിച്ച് അൽപസമയം കൂടി അവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് രണ്ട് പേജ് ബാക്കി നിൽക്കേ, അവർ ബജറ്റവതരണം അവസാനിപ്പിച്ചു. ബാക്കിയുള്ളവ രേഖകളിൽ തന്നെ നിലനിൽക്കുമെന്നും അംഗങ്ങൾക്ക് വായിച്ച് മനസ്സിലാക്കാമെന്നും സ്പീക്കർ ഓം ബിർള അറിയിച്ചു.

ആദായനികുതി ഘടനയിൽത്തന്നെ സമഗ്രമായ മാറ്റം വരുത്തുന്നതാണ് നിർമലാ സീതാരാമൻ പ്രഖ്യാപിച്ച ബജറ്റ്. കാളിദാസന്റെയും അവ്വൈയാറിന്റെയും പണ്ഡിറ്റ് ദീനാ നാഥ് കൗളിന്റെയും കവിതകളടക്കം ചൊല്ലി ദീർഘമായ പ്രസംഗമാണ് നിർമലാ സീതാരാമൻ നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP