Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

17ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂൺ17മുതൽ ജൂലൈ26വരെ; ജൂലൈ അഞ്ചിന് കേന്ദ്ര ബഡ്ജറ്റ്; സമ്മേളനത്തിന്റെ ആദ്യ ദിനം ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും; മനേക ഗാന്ധിയെ പ്രോടെം സ്പീക്കർ

17ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂൺ17മുതൽ ജൂലൈ26വരെ; ജൂലൈ അഞ്ചിന് കേന്ദ്ര ബഡ്ജറ്റ്; സമ്മേളനത്തിന്റെ ആദ്യ ദിനം ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും; മനേക ഗാന്ധിയെ പ്രോടെം സ്പീക്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 17 മുതൽ ജൂലൈ26 വരെ നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്ത് സംസാരിക്കും. കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന് അവതരിപ്പിക്കും.

താത്ക്കാലിക സ്പീക്കറായി മനേകാ ഗാന്ധിയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ജൂൺ 19-നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി പുതുതായി തിരഞ്ഞെടുത്ത സാമാജികർ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറെ നിയമിച്ചതിന് ശേഷം നന്ദി പ്രമേയ ചർച്ചയ്ക്ക് ഇരുസഭകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. നിർമല സീതാരാമനാണ് പുതിയ ധനകാര്യ മന്ത്രി. ആദ്യ സമ്മേളനത്തിൽ തൊഴിൽ നിയമങ്ങളിൽ സമഗ്ര ഭേദഗതി കൊണ്ടുവരാനുള്ള ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

തൊഴിൽ മേഖലയിൽ കരാർ വ്യവസ്ഥയിൽ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് സ്വാതന്ത്ര്യം നൽകുകയും പിരിച്ചുവിടൽ വ്യവസ്ഥകൾ ഉദാരമാക്കുകയും ചെയ്ത ഒന്നാം മോദി സർക്കാരിന്റെ ഓർഡിനൻസിനെതിരെ ട്രേഡ് യൂണിയൻ സംഘടനകൾ രംഗത്ത് വന്നിരുന്നു.അഞ്ചു വർഷം പൂർത്തിയാക്കി വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യ ബിജെപി നേതാവാണ് നരേന്ദ്ര മോദി. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് ഇത്തവ 352 സീറ്റുകളാണ് ലഭിച്ചത്. ബിജെപി സ്വന്തമായി 303 സീറ്റ് നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP