Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന; ഒറ്റയാളെയും വെറുതെ വിടില്ല; ശിക്ഷയുടെ കാര്യത്തിൽ മത-ജാതി-രാഷ്ട്രീയ പരിഗണനകൾ നോക്കില്ല; 36 മണിക്കൂറിനുള്ളിൽ അക്രമത്തിന് കടിഞ്ഞാണിടാൻ ഡൽഹി പൊലീസ് മികവ് കാട്ടി; 2647 പേർ പിടിയിലായി; നാശനഷ്ടം ഉണ്ടാക്കിയവരിൽ നിന്നുതന്നെ നഷ്ടം ഈടാക്കുമെന്നും അമിത് ഷാ ലോക്‌സഭയിൽ; കേന്ദ്ര സർക്കാരിനെ പഴിച്ച് പ്രതിപക്ഷവും

ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന; ഒറ്റയാളെയും വെറുതെ വിടില്ല; ശിക്ഷയുടെ കാര്യത്തിൽ മത-ജാതി-രാഷ്ട്രീയ പരിഗണനകൾ നോക്കില്ല; 36 മണിക്കൂറിനുള്ളിൽ അക്രമത്തിന് കടിഞ്ഞാണിടാൻ ഡൽഹി പൊലീസ് മികവ് കാട്ടി; 2647 പേർ പിടിയിലായി; നാശനഷ്ടം ഉണ്ടാക്കിയവരിൽ നിന്നുതന്നെ നഷ്ടം ഈടാക്കുമെന്നും അമിത് ഷാ ലോക്‌സഭയിൽ; കേന്ദ്ര സർക്കാരിനെ പഴിച്ച് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ മതമോ ജാതിയോ പാർട്ടിയോ നോക്കില്ല. കലാപത്തിൽ ഏർപ്പെടുന്നവർക്ക് പാഠമാകുന്ന രീതിയിലായിരിക്കും കർശന നടപടി. ഡൽഹി കലാപത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രഥമദൃഷ്ട്യാ തന്നെ അക്രമം ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് വ്യക്തമാണ്. ഡൽഹി പൊലീസിന്റെ നിഷ്‌ക്രിയത്വത്തെ പ്രതിപക്ഷം ശക്തമായി വിമർശിച്ചെങ്കിലും, കലാപം കൂടുതൽ പടരാതിരിക്കുന്നതിൽ പൊലീസ് കാട്ടിയ മികവിനെ അമിത്ഷാ അഭിനന്ദിക്കുകയാണ് ുണ്ടായത്. 36 മണിക്കൂറിനുള്ളിൽ കലാപം നിയന്ത്രിക്കാൻ ഡൽഹി പൊലീസിന് കഴിഞ്ഞു. ഫെബ്രുവരി 25 രാത്രി പതിനൊന്ന് മണിക്ക് ശേഷം ഒരൊറ്റ അക്രമസംഭവങ്ങൾ പോലും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 52 പേർ കലാപത്തിൽ കൊല്ലപ്പെടുകയും ആകെ 526 പേർക്ക് പരിക്കേറ്റതായും അമിത് ഷാ ലോക്സഭയിൽ അറിയിച്ചു.

ഡൽഹിയിൽ 206 പൊലീസ് സ്റ്റേഷനിൽ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നത്. മറ്റു സ്ഥലങ്ങളിൽ അക്രമത്തിനുള്ള ശ്രമം നിയന്ത്രിക്കാൻ പൊലീസിനായെന്നും അദ്ദേഹം പറഞ്ഞു. 36 മണിക്കൂറിൽ അക്രമം നിയന്ത്രിക്കാനായി. ഡോണാൾഡ് ട്രംപിന്റെ സന്ദർശന ദിവസത്തെ പരിപാടികൾക്ക് പോകാതെ താൻ കലാപം നിയന്ത്രിക്കുകയായിരുന്നു.

2647 പേർ കസ്റ്റഡിയിലോ അറസ്റ്റിലോ ആണ്. ഒരുനിരപരാധിയും ശിക്ഷിക്കപ്പെടില്ല. കലാപകാരികൾക്ക് സാമ്പത്തികം നൽകിയ മൂന്നുപേരും പിടിയിലായി. ഐഎസ് ബന്ധമുള്ള രണ്ടുപേരും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും കേന്ദ്രആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഡൽഹി പൊലീസിന്റെ മനോവീര്യം കൂട്ടുകയും ചെയ്തു. പാർലമെന്റിൽ ഡൽഹി കലാപത്തെ കുറിച്ചുള്ള ചർച്ച ഹോളിക്ക് ശേഷം വേണമെന്ന് ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നു. ഉത്സവവേളയിൽ വർഗീയ സംഘർഷം വീണ്ടും വളരാതിരിക്കാനാണിത്, ഷാ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫേസ് ഐഡന്റിഫിക്കേഷൻ സോഫ്റ്റ്‌വെയറിലൂടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 1100ഓളം കലാപകാരികളെ തിരിച്ചറിഞ്ഞു. ഇതിൽ 300 പേർ ഉത്തർപ്രദേശിൽനിന്നുള്ളവരാണ്. അക്രമസംഭവങ്ങളിൽ ഇതുവരെ 700 എഫ്ഐആർ രജിസ്റ്റർ ചെയ്തു. നാശനഷ്ടമുണ്ടാക്കിയവരിൽനിന്ന് തന്നെ നഷ്ടം ഈടാക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, കലാപത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ കുറ്റപ്പെടുത്തി. കലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണെന്ന് തൃണമൂൽ കോൺഗ്രസും സമാജ്‌വാദിപാർട്ടിയും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP