Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിൽവർ ലൈനിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു; വിഷയം ലോക്‌സഭയെ അറിയിക്കാൻ കോൺഗ്രസ്; പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ

സിൽവർ ലൈനിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു; വിഷയം ലോക്‌സഭയെ അറിയിക്കാൻ കോൺഗ്രസ്; പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിൽവർ ലൈൻ വിഷയം ലോക്സഭയിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് പ്രതിപക്ഷം ലോക്‌സഭയെ അറിയിക്കും.പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകർച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരൻ വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേയുടെയും കേരള സർക്കാരിന്റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സിൽവർലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തിൽ നിന്നും കേന്ദസർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡി ജി പി ജേക്കബ് തോമസ് രംഗത്തെത്തി. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണ്. തൊഴിലവസരങ്ങളും വ്യവസായവും വർധിക്കും.ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചതായും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

സിൽവർ ലൈൻ കല്ല് പിഴുതെറിയൽ സമരം കൂടുതൽ ശക്തമാക്കാനുള്ള പ്രഖ്യാപനം ഇന്ന് കോൺഗ്രസ് നടത്തും. കോഴിക്കോട് കല്ലായിയിൽ സമരത്തിനിടെ പരുക്കേറ്റ സ്ത്രീകളെ കണ്ട് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കിടയിലെ സർക്കാരിനെതിരായ എതിർപ്പ് പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമം. നേതാക്കളെ തന്നെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം.

കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ഇന്ന് കലക്ട്രേറ്റുകളിൽ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കും.യൂത്ത് കോൺഗ്രസ് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP