Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവകാശികളില്ലാത്ത ഓഹരികളും ലാഭവിഹിതവും ക്ലെയിം ചെയ്യാൻ പ്രത്യേക പോർട്ടൽ; ബാങ്ക് ഭരണം മെച്ചപ്പെടുത്താനും നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കാനും ബാങ്കിങ് റെഗുലേഷൻ ആക്ടിൽ ഭേദഗതികൾ വരുത്തും; ഒരു വർഷത്തേക്കു കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ; ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

അവകാശികളില്ലാത്ത ഓഹരികളും ലാഭവിഹിതവും ക്ലെയിം ചെയ്യാൻ പ്രത്യേക പോർട്ടൽ; ബാങ്ക് ഭരണം മെച്ചപ്പെടുത്താനും നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കാനും ബാങ്കിങ് റെഗുലേഷൻ ആക്ടിൽ ഭേദഗതികൾ വരുത്തും; ഒരു വർഷത്തേക്കു കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ; ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അഥോറിറ്റിയിൽ നിന്ന് ക്ലെയിം ചെയ്യാത്ത ഓഹരികളും നൽകാത്ത ഡിവിഡന്റുകളും വീണ്ടെടുക്കാൻ നിക്ഷേപകർക്ക് അവസരമൊരുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇതിനായി പ്രത്യേക പോർട്ടൽ രൂപീകരിക്കുമെന്നം മന്ത്രി ബജറ്റിൽ വ്യക്തമാക്കി.

കമ്പനി നിയമത്തിന് കീഴിൽ ഫീൽഡ് ഓഫീസുകളിൽ ഫയൽ ചെയ്ത വിവിധ ഫോമുകൾ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സെൻട്രൽ പ്രോസസ്സിങ് സെന്റർ സജ്ജീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ സംരക്ഷണം വർധിപ്പിക്കുന്നതിനും, ബാങ്കിങ് റെഗുലേഷൻ ആക്ടിലെ ചില ഭേദഗതികൾ വരുത്തുമെന്ന് പ്രഖ്യാപനത്തിലുണ്ട്.

സാമ്പത്തിക, അനുബന്ധ വിവരങ്ങളുടെ കേന്ദ്ര ശേഖരമായി പ്രവർത്തിക്കാൻ ഒരു ദേശീയ സാമ്പത്തിക വിവര രജിസ്ട്രി രൂപീകരിക്കും. ഇത് വായ്പയുടെ ഒഴുക്ക് സുഗമമാക്കുകയും, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സ്ഥിരത വളർത്തുകയും ചെയ്യും. ഒരു പുതിയ നിയമനിർമ്മാണ ചട്ടക്കൂട് ഈ ക്രെഡിറ്റ് പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ നിയന്ത്രിക്കും, ഇത് ആർബിഐയുമായി കൂടിയാലോചിച്ച് രൂപകൽപ്പന ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനങ്ങൾക്ക് അമ്പതു വർഷത്തേക്കു നൽകുന്ന പലിശരഹിത വായ്‌പ്പ ഒരു വർഷത്തേക്കു കൂടി തുടരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇത് കേരളത്തിന് അടക്കം ആശ്വാസമാകും. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വായ്പ നൽകുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയ്ക്ക് പലിശയില്ലെന്നതാണ് പ്രത്യേകത.

അതേസമയം രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഹെലിപാഡുകൾ, വാട്ടർ എയ്‌റോ ഡ്രോണുകൾ, ലാൻഡിങ് ഗ്രൗണ്ടുകൾ എന്നിവ നവീകരിച്ച് വ്യോമ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നഗര വികസനത്തിനായി പ്രതിവർഷം 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

റെയിൽവേയ്ക്ക് 2.4 ലക്ഷം കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് വികസിപ്പിക്കും. ആഭ്യന്തര-രാജ്യേന്തര സഞ്ചാരികൾക്ക് പാക്കേജിന്റെ ഭാഗമായി സന്ദർശിക്കാൻ കഴിയുന്ന തരത്തിലായിരിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി വരും. ഭൂമിശാസ്ത്രം, ഭാഷകൾ, സാഹിത്യം, ഉപകരണങ്ങൾ അടക്കമുള്ളവ സംബന്ധിച്ച പുസ്തകങ്ങളായിരിക്കും ലഭ്യമാക്കുക. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിലാണ് ഈ പ്രഖ്യാപനങ്ങൾ.

പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റൽ ലൈബ്രറി ഉറവിടങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. കൂടാതെ, വായനയുടെ ഒരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും മഹാമാരി കാലത്ത് നഷ്ടമായ വായനാ ശീലം കൂട്ടുന്നതിനും പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷ് ഭാഷയിലും പാഠ്യേതര കാര്യങ്ങൾ ഇതിലൂടെ ഉൾപ്പെടുത്തും. നാഷണൽ ബുക്ക് ട്രസ്റ്റും ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് മറ്റു ചേർന്നായിരിക്കും ഇതിന് നേതൃത്വം നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP