Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല; ഏഴര ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം മാത്രം; ഏഴരലക്ഷം മുതൽ പത്ത് ലക്ഷം വരെ 15 ശതമാനവും പത്ത് മുതൽ 12.5ലക്ഷം വരെ 20 ശതമാനവും 12.5 മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 25 ശതമാനവും മാത്രം നികുതി; 30 ശതമാനം നികുതി കൊടുക്കേണ്ടത് 15 ലക്ഷത്തിൽ കൂടതൽ കിട്ടുന്നവർ മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ഞെട്ടിച്ച് നിർമ്മലാ സീതാരാമൻ

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല; ഏഴര ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം മാത്രം; ഏഴരലക്ഷം മുതൽ പത്ത് ലക്ഷം വരെ 15 ശതമാനവും പത്ത് മുതൽ 12.5ലക്ഷം വരെ 20 ശതമാനവും 12.5 മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 25 ശതമാനവും മാത്രം നികുതി; 30 ശതമാനം നികുതി കൊടുക്കേണ്ടത് 15 ലക്ഷത്തിൽ കൂടതൽ കിട്ടുന്നവർ മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ഞെട്ടിച്ച് നിർമ്മലാ സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആദായ നികുതി ഘടനയിൽ വൻ മാറ്റം വരുത്തി ധനമന്ത്രി നിർമ്മലാ സീതാരമൻ. ഇടത്തരക്കാർക്ക് വലിയ ആശ്വാസമാണ് പ്രഖ്യാപനം. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനമാണ് ഇനി നൽകേണ്ടത്. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവർക്ക് 15 ശതമാനവും. അഞ്ച് മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതിയും. അതായത് അഞ്ച് ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് നികുതി കൊടുക്കേണ്ടതില്ല. 

പുതിയ നികുതി നിരക്ക് ഇപ്രകാരം

  • അഞ്ച് ലക്ഷം 7.5 ലക്ഷം 10 ശതമാനം(നിലവിൽ 20 ശതമാനം)
  • 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനം(നിലവിൽ 30 ശതമാനം)
  • 10 ലക്ഷം 12.5 ലക്ഷം വരെ 20 ശതമാനമാക്കി(നിലവിൽ 30 ശതമാനം)
  • 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനം(നിലവിൽ 30 ശതമാനം)
  • 15 ലക്ഷം മുകളിൽ 30 ശതമാനം(നിലവിൽ 30 ശതമാനം)

പുതിയ ആദായ നികുതി നിരക്കിന്റെ പ്രഖ്യാപനം തീർത്തും ഓപ്ഷണലാണ്. അതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും പ്രഖ്യാപനം ഒരുപോലെ പ്രയോജനപ്പെടില്ലെന്നും നികുതി വിദഗ്ദൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പുതിയ ആദായ നികുതി സ്ലാബിൽ എഴുപതോളം ഇളവുകൾ ഒഴിവാക്കിയത് നികുതിദായകർക്ക് തിരിച്ചടിയാണ്. ഈ ഇളവുകൾ വേണമെന്നുള്ളവർക്ക് പഴയ സ്ലാബിൽ തുടരാം. 15 ലക്ഷം വരുമാനമുള്ളവർക്ക് ഇളവുകൾ കൂടാതെ 78000 രൂപയുടെ നേട്ടമുണ്ടാകുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നത്. ഐടി ഇളവിൽ സർക്കാരിന് 40,000 കോടിയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി വിശദീകരിച്ചു. നികുതി സംവിധാനം ലഘൂകരിക്കുമെന്നും ഫോമുകൾ ലളിതമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

നേരത്തെ രണ്ടര ലക്ഷം വരെയുള്ളവർക്ക് നികുതി ഇളവുണ്ടായിരുന്നു. അതിന് മുകളിൽ ഉള്ളവർ അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനം നികുതി കൊടുക്കണമായിരുന്നു. അതാണ് വേണ്ടെന്ന് വയ്ക്കുന്നത്. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15 ശതമാനം മാത്രമാകും നികുതി. നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം നികുതി. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി നൽകണം. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ളവരെല്ലാം 30 ശതമാനം നികുതി നൽകണമായിരുന്നു.

അടുത്ത സാമ്പത്തിക വർഷം 10 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചു. സാമ്പത്തിക ഉടമ്പടികൾക്കായി പുതിയ നിയമവും വരും. കമ്പനി നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനൊപ്പം എൽഐസിയുടെ ഓഹരികളും വിൽക്കും. അങ്ങനെ സാമ്പത്തിക കരുത്തിന് അടിമുടി പൊളിച്ചെടുഴുത്താണ് ധനമന്ത്രി നടത്തുന്നത്. റിബേറ്റുകൾ കൂടി കൂട്ടുമ്പോൾ അറുലക്ഷത്തിൽ അധികം വരുമാനമുള്ളവർക്ക് നികുതി അടയ്‌ക്കേണ്ടതില്ലെന്ന സാഹചര്യം ഉണ്ടാകം. ഇത് ഇടത്തരക്കാർക്ക് വലിയ ഗുണമായി മാറും. ചെറുകിട കർഷകർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

കോർപ്പറേറ്റ് നികുതിയും കുറച്ചു.

നിലവിലുള്ള കമ്പനികൾക്ക് 22 ശതമാനമാണ് നൽകേണ്ടത്. പുതിയ സംരഭകർക്ക് ഇത് 15 ശതമാനം മാത്രമായിരിക്കും.15 ലക്ഷത്തിനുമുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനം. 15 ലക്ഷം വരുമാനമുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവുകൾ കൂടാതെ 78000 രൂപയുടെ നേട്ടം. 5 ലക്ഷം വരെ വരുമാനമുള്ളവർ നികുതി നൽകേണ്ട. ഐടി ഇളവിൽ സർക്കാരിന് 40,000 കോടിയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപന വേളിൽ പറഞ്ഞു.

മാർച്ച് 31നകം നികുതി കുടിശിക അടച്ചാൽ അധികതുക നൽകേണ്ട. ജൂൺ 30 വരെ ആദായനികുതി കുടിശിക തീർക്കുന്നവർക്ക് ചെറിയ പിഴ. നികുതിദായകർക്കായി ചാർട്ടർ തയാറാക്കും. ഇൻഷുറൻസ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുമെന്നും ബജറ്റ് നിർദ്ദേശം. എൽഐസിയിൽ കേന്ദ്രസർക്കാരിനുള്ള ഓഹരിയുടെ ഒരു ഭാഗം പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ വിറ്റഴിക്കുമെന്ന് നിർമ്മല സീതാരാമൻ ബജറ്റ് അവതരണവേളയിൽ പറഞ്ഞു. ഈ വർഷം തന്നെ ഓഹരി വിൽപ്പന നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയിലൂടെ വരുന്ന സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നും അവർ പറഞ്ഞു.

ആദായ നികുതി ഘടനയിൽ മാറ്റം കൊണ്ടുവരും. കോർപ്പറേറ്റ് നികുതിയിലും മാറ്റം അഞ്ച് കോടി വരെ വിറ്റുവരവുള്ള കമ്പനികൾ ഇനി ഓഡിറ്റിങ്ങിന് വിധേയമാക്കണ്ട്. കസ്റ്റംസ് ഡ്യൂട്ടിയും കൂട്ടി. സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷൻ ഇനി മുതൽ പൂർണമായും ഓൺലൈനാക്കും. സംഘടനകൾ കൈപ്പറ്റുന്ന സംഭാവനകൾ ഐ.ടി റിട്ടേൺ വിവരങ്ങൾ കൂടി മുൻ കൂറായി നൽകിയാൽ മാത്രമേ ഇനി നികുതിയിളന് ലഭിക്കു. സന്നദ്ധ സംഘടനകളുടെ വരുമാനത്തിന് നികുതിയിളവ് നൽകുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.

നികുതിയുടെ പേരിൽ ഒരു നികുതിദായകനെയും ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും നിർമ്മല പറഞ്ഞു. ആസ്തി സൃഷ്ടിക്കുന്നവരെ ആദരിക്കുമെന്നും നിർമ്മല പറഞ്ഞു.രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ാങ്കുകളിലെ നിക്ഷേപത്തിന് നൽകുന്ന ഇൻഷുറൻസ് പരിരക്ഷയുടെ പരിധി ഉയർത്താൻ ബജറ്റ് നിർദ്ദേശം. ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷമായി ഉയർത്തുമെന്ന് ബജറ്റ് അവതരണ വേളയിൽ നിർമ്മല സീതാരാമൻ പറഞ്ഞു.

2024 ഓടേ രാജ്യത്ത് നൂറ് പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റ് നിർദ്ദേശം.ആഭ്യന്തര വ്യോമയാന മേഖലയുടെ വളർച്ചയ്ക്കായി രൂപം നൽകിയ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു..

അഞ്ച് ലക്ഷം വരെയുള്ള വാർഷിക വരുമാനത്തെ അടുത്ത വർഷം മുതൽ ആദായ നികുതി മുക്തമാക്കും എന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ആദയനികിതി സ്ലാബുകൾ പരിഷക്കരിക്കുക വഴി രാജ്യത്തെ മധ്യവർഗ സമൂഹത്തിന്റെ ചെലവാക്കൽ ശീലം പ്രോത്സാഹിപ്പിക്കാനാകും എന്നാണ് കേന്ദ്രസർക്കാർ നിഗമനം. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമെന്നും കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP