Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി നാല് ദിവസം ആയിട്ടും നടപടികൾ സുഗമമാകാതെ പാർലമെന്റ്: അംഗ സംഖ്യ കുറവെങ്കിലും പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തേണ്ടി വരുന്ന അവസ്ഥ; എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിയിൽ സഭയിൽ ഇന്നും ബഹളം; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കാണാൻ കോൺഗ്രസ് നേതാക്കൾ; ഡൽഹി കലാപത്തിൽ സർക്കാർ മുഖം തിരിച്ചതോടെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് നീക്കം സാധ്യമാകുമോ !

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി നാല് ദിവസം ആയിട്ടും നടപടികൾ സുഗമമാകാതെ പാർലമെന്റ്: അംഗ സംഖ്യ കുറവെങ്കിലും പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തേണ്ടി വരുന്ന അവസ്ഥ; എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിയിൽ സഭയിൽ ഇന്നും ബഹളം; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കാണാൻ കോൺഗ്രസ് നേതാക്കൾ; ഡൽഹി കലാപത്തിൽ സർക്കാർ മുഖം തിരിച്ചതോടെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് നീക്കം സാധ്യമാകുമോ !

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭയിൽ എംപിമാരെ സസ്‌പെന്റ് ചെയത് നടപടിയിൽ പാർലമെന്റിൽ ഇന്നും ബഹളം. എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും സ്പീക്കറെ കാണും. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ 2 മണി വരെ പിരിഞ്ഞു. രാജ്യസഭ മാർച്ച് 11 വരെയും പിരിഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കടലാസ് കീറി എറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് എന്നിവരടക്കം 7 കോൺഗ്രസ് എംപിമാരെ കഴിഞ്ഞ ദിവസം ഈ സമ്മേളന കാലയളവിലേക്ക് പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇവരെ അയോഗ്യരാക്കണമെന്ന നിലപാടുമായി ബിജെപി രംഗത്ത് വന്നത്. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കടലാസ് വലിച്ചെറിയുന്നത് വലിയ തെറ്റാണെന്നും ഇപ്പോൾ സ്വീകരിച്ച നടപടി പോരെന്നുമാണ് സർക്കാർ നിലപട്. വിഷയം പരിശോധിക്കാൻ പാർലമെന്ററി സമിതിയെ നിശ്ചയിച്ചതിന് പുറമെ സ്പീക്കർ ഓം ബിർള വിവേചനാധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി 4 ദിവസം പിന്നിട്ടിട്ടും സഭ നടപടികൾ സുഗമമായി കൊണ്ട് പോകാൻ ആയിട്ടില്ല. വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപം ചർച്ച ചെയ്യുന്നതിൽ നിന്ന് സർക്കാർ മുഖം തിരിച്ചതോടെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. ലോക്‌സഭയിൽ അംഗ സംഖ്യ കുറവാണെങ്കിലും പ്രതിപക്ഷ ബഹളം മൂലം സഭ നിർത്തി വയ്‌ക്കേണ്ടി വന്നു. ഇതാണ് സർക്കാരിനെ ചൊടുപ്പിച്ചത്. എന്നാൽ വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP