Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം കാര്യത്തിൽ ഐക്യമത്യം മഹാബലം! സോണിയ ഗാന്ധിയും എൽ കെ അദ്വാനിയും അടക്കം സ്വത്ത് വെളിപ്പെടുത്താത്ത ലോക്‌സഭാ എംപിമാർ 401 പേർ; മലയാളി എംപിമാരിൽ ആന്റോയും വേണുഗോപാലും പി കെ ബിജുവും പ്രേമചന്ദ്രനും

സ്വന്തം കാര്യത്തിൽ ഐക്യമത്യം മഹാബലം! സോണിയ ഗാന്ധിയും എൽ കെ അദ്വാനിയും അടക്കം സ്വത്ത് വെളിപ്പെടുത്താത്ത ലോക്‌സഭാ എംപിമാർ 401 പേർ; മലയാളി എംപിമാരിൽ ആന്റോയും വേണുഗോപാലും പി കെ ബിജുവും പ്രേമചന്ദ്രനും

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന വേളയിൽ സ്വത്ത് വെളിപ്പെടുത്തുന്ന സ്ഥാനാർത്ഥികളുടെ തട്ടിപ്പ് പരിപാടി പതിവാണ്. നിലവിലുള്ള സ്വത്ത് മുഴുവൻ രേഖപ്പെടുത്താതെയാകും പലരും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താറ്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും പതിവു തെറ്റിക്കാൻ നമ്മുടെ എംപിമാർ തയ്യാറല്ല. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്ത എംപിമാരുടെ എണ്ണം 401 വരും. തലമുതിർന്ന നേതക്കൾ മുതൽ ചോട്ടാ നേതാക്കൾ വരെ ഇക്കാര്യത്തിൽ തികച്ച അലംഭാവാണ് കാട്ടിയിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി നേതാക്കളായ എൽ കെ അദ്വാനി, രാജ്‌നാഥ് സിങ്, സുഷമ സ്വഗാജ്, നിതിൻ ഗഡ്കരി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്വത്ത് വിവരം വെളിപ്പെടുത്താൻ തയ്യാറായില്ല. കേരളത്തിൽ നിന്നുള്ളവരും ഇക്കാര്യത്തിൽ വ്യത്യസ്തമായില്ല. കേരളത്തിൽ നിന്നുള്ള നാല് എംപിമാരും സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിൽ വീഴ്‌ച്ചവരുത്തിയതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി ആർഎസ്‌പിയുടെ എൻ.കെ. പ്രേമചന്ദ്രൻ സിപിഎമ്മിന്റെ പി.കെ.ബിജു എന്നിവരാണ് പാർലമെന്റിൽ സ്വത്ത് വിവരം വെളിപ്പെടുത്താത്ത മലയാളി എംപിമാർ.

എംപിമാരായി തെരഞ്ഞെടുത്ത ശേഷം 90 ദിവസങ്ങൾക്കകം സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടമാണ് ബഹുഭൂരിപക്ഷം വരുന്ന എംപിമാരും തെറ്റിച്ചത്. 401 എംപിമാരും സ്വത്ത് വിവരവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായ പാർലമെന്റ് സെക്രട്ടറി വ്യക്തമാക്കി. ദേശീയ-പ്രാദേശിക പാർട്ടി വ്യത്യാസമില്ലാതെ എംപിമാർ ഇക്കാര്യത്തിൽ അലംഭാവം കാട്ടി.

സ്വത്ത് വിവരം നൽകാത്തവരുടെ എണ്ണം ഇങ്ങനെയാണ്: ബിജെപി 209, കോൺഗ്രസ് 31, തൃണമൂൽ കോൺഗ്രസ് 27, ബിജെഡി 18, ശിവസേന 15, ടിഡിപി 14, എഐഡിഎംകെ 9, ടിആർഎസ് 8, വൈ എസ് ആർ കോൺഗ്രസ് 7, എൽജെപി 6, എൻസിപി 4, സിപിഐ(എം) 3, എസ്‌പി 3, അകാലി ദൾ 3, ആർജെഡി 3, ആംആദ്മി പാർട്ടി 3, ജെഡിയു 2, അപ്ന ദൾ 2.

സ്വത്ത് വിവരം വെളിപ്പെടുത്താൻ തയ്യാറാകാത്ത എംപിമാർക്കെതിരെ 2004ൽ പാസാക്കിയ ജനപ്രാതിനിധ്യ നിയപ്രകാരം നടപടി എടുക്കാവുന്നതാണ്. ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ, കോൺഗ്രസ് നേതാവ് ഹർഷ് വർഡദ്ധൻ, മെഹബൂബ മുഫ്തി, സുപ്രിയ സുലൈ തുടങ്ങിയവും സ്വത്ത് വെളിപ്പെടുത്താത്തവരുടെ പട്ടികയിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP