Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഷമയുടെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിഷേധം ഉയർത്തിയ 25 കോൺഗ്രസ് എം പിമാർക്ക് സ്പീക്കറുടെ സസ്‌പെൻഷൻ; നടപടി നേരിട്ടവരിൽ കേരളത്തിൽ നിന്നുള്ള നാല് പേർ എംപിമാരും; നടപടി സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന്; സസ്‌പെൻഷൻ കാലയളവിൽ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷം

സുഷമയുടെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിഷേധം ഉയർത്തിയ 25 കോൺഗ്രസ് എം പിമാർക്ക് സ്പീക്കറുടെ സസ്‌പെൻഷൻ; നടപടി നേരിട്ടവരിൽ കേരളത്തിൽ നിന്നുള്ള നാല് പേർ എംപിമാരും; നടപടി സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന്; സസ്‌പെൻഷൻ കാലയളവിൽ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐപിഎൽ മുൻചെയർമാൻ ലളിത് മോദിയെ രാജ്യം വിടാൻ സഹായിച്ച വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റിൽ നടത്തുന്ന പ്രതിഷേധത്ത് അടിച്ചമർത്താൻ മേദി സർക്കാറിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പാർലമെന്റിലെ 25 കോൺഗ്രസ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള നാല് എംപിമാരും സ്പീക്കർ സുമിത്ര മഹാജന്റെ നടപടിക്ക് വിധേയരായവരിൽ പെടും. കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടുകുന്നിൽ സുരേഷ്, എം.കെ രാഘവൻ എന്നിവരും സസ്‌പെൻഷൻ ലഭിച്ച കേരളാ എംപിമാർ. അഞ്ചുദിവസത്തേക്കാണ് സസ്‌പെൻഷൻ.

സുഷമയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പ്ലക്കാർഡുമേന്തി സഭയിൽ എത്തിയവരെയും ബഹളം വച്ചവരെയുമാണ് സസ്‌പെന്റ് ചെയ്തത്. നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിൽ കോൺഗ്രസ് എംപിമാർ കുത്തിയിരിപ്പു സമരം നടത്തി. സോണിയയും രാഹുലും ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ രാത്രി മുഴുവൻ സഭയിലെ സമരത്തിൽ പങ്കെടുത്തു. രാത്രിയും സഭയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷം പദ്ധതി ഇട്ടെങ്കിലും പിന്നീട് ഈ തീരമാനം മാറ്റുകയായിരുന്നു.

ശക്തമായ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന ലോക്‌സഭയിൽ പ്ലക്കാർഡ് ഉയർത്തി കാണിച്ചതിനാണ് സസ്‌പെൻഷൻ. മുദ്രാവാക്യങ്ങൾ മുഴക്കി മറ്റ് എംപിമാരുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് ആരോപിച്ചാണു സ്പീക്കർ സസ്‌പെൻഷൻ നടപടി പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും കൂട്ട സസ്‌പെൻഷൻ. സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും അഞ്ചു ദിവസത്തേക്ക് സഭ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യത്തിലെ കറുത്തദിനമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.

സസ്‌പെൻഡ് ചെയ്‌തെങ്കിലും സഭയ്ക്കു പുറത്ത് പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. സസ്‌പെൻഷൻ ഏകപക്ഷീയമായ നടപടിയാണെന്ന് എം.കെ. രാഘവനും പറഞ്ഞു. സഭയിൽ പ്ലക്കാർഡ് ഉയർത്തുകയെന്നത് ചരിത്രത്തിലെ ആദ്യസംഭവം ഒന്നുമല്ലെന്ന് എം.ബി രാജേഷ് എംപി. ഇപ്പോഴത്തെ സ്പീക്കർ അടക്കമുള്ളവർ പ്ലക്കാർഡുമായി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ കാണാമെന്നും രാജേഷ് പ്രതികരിച്ചു.

ജനാധിപത്യപരമായ പ്രതിഷേധത്തെ മോദി അടിച്ചമർത്താൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർത്തി സ്പീക്കറുടെ തീരുമാനത്തെ നേരിടാണ് കോൺഗ്രസ് ഇപ്പോഴത്തെ തീരുമാനം. ഈ വിഷയത്തിൽ മറ്റ് പാർട്ടികളുടെയും പിന്തുണ നേടാനും ശ്രമം നടത്തി വിജയിക്കുകയും ചെയ്തു. ജനാധിപത്യപരമായി നാളെയും പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസും ജനതാദളും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. സസ്‌പെൻഷൻ കാലയളവായ അഞ്ച് ദിവസം പാർലമെന്റിൽ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്. ഫലത്തിൽ ഈ സസ്‌പെൻഷൻ വിഷയത്തോടെ പാർലമെന്റിൽ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടാനാണ് സാധ്യത്. സഭ സ്തംഭിപ്പിക്കുന്ന കോൺഗ്രസിനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ സസ്‌പെൻഷൻ നടപടിയുമായി നീങ്ങിയത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ആരോപണ വിധേയരായവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ പ്രക്ഷോഭം തുടങ്ങിയത്. പാർലമെന്റ് സ്തംഭനം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. ആരോപണ വിധേയരായവർ രാജിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാട് പ്രതിപക്ഷവും ഇടതുപാർട്ടികളും ആവർത്തിച്ചു. ചർച്ചയാകാമെന്നും ആവശ്യമെങ്കിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. ഇതോടെയാണ് സസ്‌പെൻഷൻ നടപടിയിലേക്ക് നീങ്ങിയത്.

ലളിത് മോദി വിവാദത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തുടർന്ന് സമ്മേളനം തുടങ്ങി ഇതുവരെ ഒരു ദിവസം പോലും സഭ നടത്തിക്കൊണ്ടു പോകുന്നതിന് സാധിച്ചിരുന്നില്ല. പ്രതിപക്ഷത്തിന്റെ പാർലമെന്റ് തടസ്സപ്പെടുത്തൽ നേരിടനുള്ള മോദി സർക്കാറിന്റെ പുതിയ തന്ത്രമാണ് ഇപ്പോഴത്തേത്. ലോക്‌സഭയും രാജ്യസഭയും നടത്തിക്കൊണ്ട് പോകാൻ സമ്മതിച്ചില്ലെങ്കിൽ വേതനം നൽകാതിരിക്കാനാണ് നീക്കം നടക്കുന്നതായ വാർത്തകളും നേരത്തെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.

നേരത്തെ സുഷമ സ്വരാജിന് എതിരായ ആരോപണങ്ങളെ നേരിടാൻ കോൺഗ്രസ് മന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയങ്ങളും പാർട്ടി ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപണ വിധേയനായ സോളാർ കേസും ബിജെപി പാർലമെന്റിൽ ഉന്നയിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP