Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാഷണൽ ഹെറാൾഡ് കേസ്: യങ് ഇന്ത്യന്റെ ഡൽഹിയിലെ ഓഫീസ് ഇഡി പൂട്ടി; സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലും കോൺഗ്രസ് ആസ്ഥാനത്തും പൊലീസിനെയും വിന്യസിച്ചു; വൃത്തികെട്ട പ്രതികാര രാഷ്ട്രീയമെന്നും ഇതിന് കീഴടങ്ങില്ലെന്നും കോൺഗ്രസ് നേതാക്കൾ

നാഷണൽ ഹെറാൾഡ് കേസ്: യങ് ഇന്ത്യന്റെ ഡൽഹിയിലെ ഓഫീസ് ഇഡി പൂട്ടി; സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലും കോൺഗ്രസ് ആസ്ഥാനത്തും പൊലീസിനെയും വിന്യസിച്ചു; വൃത്തികെട്ട പ്രതികാര രാഷ്ട്രീയമെന്നും ഇതിന് കീഴടങ്ങില്ലെന്നും കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ യങ് ഇന്ത്യന്റെ ഡൽഹിയിലെ ഓഫീസ് ഇഡി പൂട്ടി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് പുറത്ത് പൊലീസിനെയും വിന്യസിച്ചു. തിരച്ചിൽ നടത്തുന്നതിനിടെ, യങ് ഇന്ത്യനെ പ്രതിനിധീകരിച്ച് ആരും ഇല്ലാതിരുന്നതുകൊണ്ടാണ് താൽക്കാലികമായി പൂട്ടിയതെന്ന് ഇഡി അറിയിച്ചു.

മുതിർന്ന പാർട്ടി നേതാവും, പ്രിൻസിപ്പൽ ഓഫീസറുമായ മല്ലികാർജുൻ ഖാർഗെയെ വിളിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹം അദ്ദേഹം എത്തിയാൽ സീൽ മാറ്റുമെന്നുമാണ് ഇഡി നിലപാട്. സോണിയയുടെ വസതിക്ക് പുറമേ കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള റോഡുകളും ബാരിക്കേഡ് വച്ച് അടച്ചു.

പാർട്ടിയെ ബന്ദിയാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇത് വളരെ മോശം തരത്തിലുള്ള പ്രതികാര രാഷ്ട്രീയം ആണെന്നും ഇതിന് കീഴടങ്ങില്ലെന്നും പി.ചിദംബരം ട്വീറ്റ് ചെയ്തു. സൽമാൻ ഖുർഷിദ്, മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ, പി.ചിദംബരം എന്നീ മുതിർന്ന നേതാക്കൾ ഓഫീസിൽ യോഗം ചേർന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധി എംപിയെയും ചോദ്യം ചെയ്യുന്നതിനിടയിലാണ് നടപടി. ഡൽഹിയിലെ ഓഫീസ് സീൽ ചെയ്യുന്നതിന് മുമ്പ് മുംബൈ, കൊൽക്കത്ത ലഖ്നൗ എന്നിവിടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് 12 ഇടത്തായിരുന്നു ഇ ഡി റെയ്ഡ്.

നാഷണൽ ഹെറാൽഡ് പത്രം അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി കൈപ്പറ്റിയതായാണ് ഇഡിയുടെ കണ്ടെത്തൽ. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രം അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തുടനീളം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP