Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് കോവിഡ് 19 കേസുകൾ പെരുകിയതിന്റെ ഉത്തരവാദികൾ തബ്ലീഗി ജമാഅത്ത്; അവർ തോന്ന്യവാസം കാട്ടിയില്ലായിരുന്നെങ്കിൽ ആദ്യഘട്ട ലോക്ഡൗണിൽ തന്നെ കോവിഡിനെ നിയന്ത്രിക്കുന്നതിൽ വിജയം കണ്ടേനേ; ജമാഅത്തുകാർ ചെയ്ത ക്രിമിനൽ കുറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കും; യുപിയിൽ ആയിരത്തിലധികം കേസുകൾ ആയതോടെ തബ്ലീഗിക്കാരെ പഴി ചാരി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാജ്യത്ത് കോവിഡ് 19 കേസുകൾ പെരുകിയതിന്റെ ഉത്തരവാദികൾ തബ്ലീഗി ജമാഅത്ത്; അവർ തോന്ന്യവാസം കാട്ടിയില്ലായിരുന്നെങ്കിൽ ആദ്യഘട്ട ലോക്ഡൗണിൽ തന്നെ കോവിഡിനെ നിയന്ത്രിക്കുന്നതിൽ വിജയം കണ്ടേനേ; ജമാഅത്തുകാർ ചെയ്ത ക്രിമിനൽ കുറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കും; യുപിയിൽ ആയിരത്തിലധികം കേസുകൾ ആയതോടെ തബ്ലീഗിക്കാരെ പഴി ചാരി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

 ലക്‌നൗ: രാജ്യത്തുടനീളം കോവിഡ് 19 കേസുകൾ വർദ്ധിക്കാൻ ഉത്തരവാദികൾ തബ്ലീഗി ജമാഅത്താണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആജ് തക് ചാനലിന്റെ ഇ-അജണ്ട പരിപാടിയിലാണ് തബ്ലീഗികൾക്കെതിരെ യോഗി ആഞ്ഞടിച്ചത്. കൊറോണ വൈറസിന്റെ വാഹകരായി പ്രവർത്തിക്കുന്നത് തബ്ലീഗി ജമാത്തുമായി ബന്ധപ്പെട്ടവരാണെന്നും യോഗി പറഞ്ഞു.

'തബ്ലീഗികൾ ചെയ്തത് അപലപിക്കപ്പെടണം. അവർ ഇങ്ങനെ പെരുമാറിയില്ലായിരുന്നെങ്കിൽ, രാജ്യം ലോക് ഡൗണിന്റെ ആദ്യഘട്ടം ലോക് ഡൗണിൽ തന്നെ കൊറോണ വൈറസ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വിജയിക്കുമായിരുന്നു. ജമാഅത്തുകാർ ക്രിമിനൽ കുറ്റകൃത്യമാണ് തെയ്തത്. അവരെ അതനുസരിച്ച് കൈകാര്യം ചെയ്യണം. ഒരും രോഗം വരികയെന്നത് കുറ്റകൃത്യമല്ല. എന്നാൽ, കോവിഡ് 19 പോലുള്ള അസുഖങ്ങൾ ഒളിപ്പിച്ചുവയ്ക്കുക കുറ്റം തന്നെയാണ്. നിയമലംഘകർക്കെതിരെ ഞങ്ങൾ ശക്തമായ നടപടിയെടുക്കും. ഡൽഹിയിൽ നടന്ന തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്ത 3000 പേരെയാണ് യുപി സ്വീകരിച്ചത്.', യോഗി പറഞ്ഞു.

അതേസമയം, ശനിയാഴ്ച വരെ യുപിയിൽ 2,328 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ 654 പേർ രോഗമുക്തി നേടി. 42 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. 1000 ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് യുപി. ആഗ്രയിൽ മാർച്ച് ആദ്യമാണ് ആദ്യ കേസ് കണ്ടെത്തിയത്. റെഡ് സോണിലുള്ള ജില്ലകൾ ഏറ്റവുമധികം ഉള്ളതും യുപിയിലാണ്. 19 എണ്ണം..

കോവിഡ് 19-നെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ അതിനെ തകർക്കുന്നതായിരുന്നു തബ്ലീഗ് സമ്മേളനമെന്ന് വിവാദമുയർന്നിരുന്നു. തബ്ലീഗി ജമാഅത്ത് മേധാവി മൗലാന സാദിന്റെപേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തു. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലരും കോവിഡ് ബാധിച്ചു മരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. കോവിഡിന്റെ ഭാഗമായുള്ള ആരോഗ്യ മുൻകരുതൽ ലംഘിച്ചതിന് നേരത്തേ മൗലാനയുടെ പേരിൽ കേസെടുത്തിരുന്നു.

ഓഖ്‌ല സാക്കിർ നഗറിലെ വീട്ടിൽ ഇപ്പോഴും സമ്പർക്കവിലക്കിൽ കഴിയുകയാണ് മൗലാന. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പരാതി ഉയർത്തിയിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട 26 ചോദ്യങ്ങൾ ഉന്നയിച്ച് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും പൂർണമായി മറുപടി നൽകിയിട്ടില്ല. ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയെങ്കിലും താൻ സമ്പർക്കവിലക്കിൽ കഴിയുന്നതിനാൽ പല വിശദാംശങ്ങളും കൈവശമില്ലെന്നാണ് മൗലാന വിശദീകരണം നൽകിയത്.

അതിനിടെ, കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിച്ചതിന് മൗലാനാ സാദ് ഖാണ്ഡൽവിക്കെതിരെ എൻഫോഴ്‌സ്മെന്റ് കേസെടുത്തു. തബ്ലീഗി ജമാഅത്ത് മർക്കസിന്റെ പണമിടപാടുകളെക്കുറിച്ചും ഇ.ഡി അന്വേഷിച്ചുവരികയാണ്.'ജമാഅത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. നിർണായകമായ പല രേഖകളും കിട്ടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നിരീക്ഷണത്തിൽ കഴിയുന്ന ഖാണ്ഡൽവിയെ ചോദ്യം ചെയ്യും. സംഘടന വിദേശത്ത് നിന്നും മറ്റും സ്വീകരിച്ച സംഭാവനകളെക്കുറിച്ചും പരിശോധിച്ച് വരികയാണ്'-അധികൃതർ പറഞ്ഞു.

ലോക്ക് ഡൗൺ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് 1897ലെ പകർച്ച വ്യാധി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ജമാഅത്ത് നേതാവിനും അഞ്ച് പേർക്കുമെതിരെ ഡൽഹി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഡൽഹിയിൽ നടന്ന മത സമ്മേളനത്തിൽ മൗലാന മുഹമ്മദ് സാദിന്റെ വിദ്വേഷ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കരുതെന്നായിരുന്നു പ്രസംഗത്തിലൂടെ ഇയാൾ ആഹ്വാനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP