ജനപ്രീതിയിൽ അണ്ണാമലൈ നേതാവ്; തിരിച്ചടിക്കുന്നത് ഒറ്റയാൻ പോക്കും പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസവും; ദ്രാവിഡ വികാരം മാനിക്കാതെയുള്ള പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി; സഖ്യത്തെച്ചൊല്ലിയും ഭിന്നത രൂക്ഷം; എഐഎഡിഎംകെയുമായി സഖ്യം തുടർന്നാൽ രാജിയെന്ന് അണ്ണാമലൈയുടെ ഭീഷണി; തമിഴകത്ത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമല്ല

മറുനാടൻ ഡെസ്ക്
ചെന്നൈ: തമിഴ്നാട് ബിജെപിയിൽ ജനപ്രീതിയിൽ മുന്നിലാണ് കെ അണ്ണാമലൈ എന്ന യുവനേതാവ്. അദ്ദേഹം രംഗപ്രവേശനം ചെയ്തതോടെ അണികളിൽ ആവേശമെല്ലാം ഉണ്ടായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തിയ നേതാവ് ആൾക്കൂട്ടത്തിന്റ ഹീറ ആയും മാറി. സൈബറിടങ്ങളിലും വലിയ പിന്തുണയാണ് അണ്ണാമലൈക്ക് ലഭിച്ചത്. എന്നാൽ ഗ്രൂപ്പിസവും ദ്രാവിഡ വികാരം മാനിക്കാതെയുള്ള പ്രസ്താവനകളും കൂടിയായപ്പോൾ തമിഴ്നാട്ടിൽ ബിജെപിക്ക് പ്രതീക്ഷകൾ നഷ്ടമാകുകയാണ്. തമിഴകത്തിൽ ബിജെപിയെ പിടിച്ചു നിർത്തുന്ന എഐഎഡിഎംകെയുമായി സഖ്യം വേണ്ടെന്ന കടുത്ത തീരുമാനത്തിലേക്ക് കൂടി അണ്ണാമലൈ എത്തിയതോടെ തമിഴ്കത്തിൽ ബിജെപിയിൽ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്.
ലോക്സഭാതിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിക്കുമെന്ന കെ. അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി തമിഴ്നാട് ബിജെപി.യിൽ ഭിന്നത രൂക്ഷമായിരിക്കയാണ്. അണ്ണാമലൈയുടേത് വ്യക്തിപരമായ തീരുമാനമാണെന്നാണ് മറ്റുനേതാക്കൾ പറയുന്നത്. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയാൽ രാജിവെക്കുമെന്ന് അണ്ണാമലൈ ദേശീയനേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിയുന്നത്. ചെന്നൈയിൽനടന്ന പാർട്ടിഭാരവാഹികളുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പിൽ ബിജെപി. തനിച്ചുമത്സരിക്കണമെന്ന് അണ്ണാമലൈ നിർദ്ദേശിച്ചത്.
പാർട്ടിയുടെ അധ്യക്ഷപദവിയേറ്റത് ബിജെപി.യെ അധികാരത്തിലെത്തിക്കാനാണെന്നും എ.ഐ.എ.ഡി.എം.കെ.യുടെ പിന്നിൽ നിൽക്കാനല്ലെന്നും അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്തെ പ്രബലകക്ഷിയാവുകയെന്ന ലക്ഷ്യം നിറവേറ്റണമെങ്കിൽ ബിജെപി. തനിച്ചുമത്സരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, അണ്ണാമലൈയുടെ തീരുമാനത്തിൽ കടുത്ത എതിർപ്പിലാണ് ബിജെപി നേതാക്കൾ തന്നെ. പാർട്ടിയുടെ മുതിർന്നനേതാക്കളായ വാനതി ശ്രീനിവാസനും നാരായണൻ തിരുപ്പതിയും എതിർപ്പുപ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. ഇക്കാര്യം വിശദീകരിക്കണമെന്ന് നാരായണൻ ആവശ്യപ്പെട്ടു. സഖ്യം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ലെന്ന് വാനതി ശ്രീനിവാസൻ പറഞ്ഞു.
പാർട്ടിനേതാവ് നൈനാർ നാഗേന്ദ്രൻ അണ്ണാമലൈയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചു. അണ്ണാമലൈയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ദേശീയനേതൃത്വത്തിന്റെ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യമില്ലാതെ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു നടക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിച്ചുമത്സരിക്കുന്ന കാര്യം ബിജെപി. ദേശീയനേതൃത്വവുമായി ചർച്ചചെയ്യാൻ അണ്ണാമലൈ സമയംതേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈമാസം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തുമ്പോൾ ഈ വിഷയം അണ്ണാമലൈ ഉന്നയിക്കും. തന്റെ അഭിപ്രായം മറികടന്ന് സഖ്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ പാർട്ടി അധ്യക്ഷപദം രാജിവെക്കുമെന്ന് അദ്ദേഹം അടുത്ത അനുയായികളെ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ സഖ്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് ബിജെപി.യല്ല, എ.ഐ.എ.ഡി.എം.കെ.യാണെന്നായിരുന്നു പാർട്ടിനേതാവ് ഡി. ജയകുമാറിന്റെ പ്രതികരണം. പ്രവർത്തകരെ രസിപ്പിക്കാനാവും അണ്ണാമലൈ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും ജയകുമാർ പറഞ്ഞു. ബിജെപി. ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എ.ഐ.എ.ഡി.എം.കെ.യിലും പ്രബലമാണ്.
നേതാക്കളുടെ രാജി തുടരുന്നു
തമിഴ്നാട് ബിജെപിയിൽ നിന്നും നേതാക്കൾ രാജിവെക്കുന്നതും തുടരുകയാണ്. കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും കടുത്ത വിള്ളൽ വീണിരുന്നു. ബിജെപി സംസ്ഥാന ഭാരവാഹികൾ അടക്കം 13 പേർക്കൂടി രാജിവെച്ചിരുന്നു. ഇവരെല്ലാം വരും ദിവസങ്ങളിൽ അണ്ണാഡിഎംകെയിൽ ചേരും. ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സി.ടി.ആർ.നിർമൽ കുമാർ സംസ്ഥാനാധ്യക്ഷൻ കെ.അണ്ണാമലൈയുമായുള്ള ഭിന്നതയെ തുടർന്നു പാർട്ടി വിട്ടതിനു പിന്നാലെ 8 സംസ്ഥാനതല നേതാക്കളാണ് ഇതുവരെ രാജിവച്ചത്. ചെന്നൈ വെസ്റ്റ് ജില്ല ഐടി ഭാരവാഹികളായ 13 പേരാണ് ഒടുവിൽ രാജി പ്രഖ്യാപിച്ചത്.
അണ്ണാമലൈയ്ക്ക് ഡിഎംകെ മന്ത്രിയുമായി രഹസ്യധാരണയുണ്ടെന്ന് ആരോപിച്ചാണ് സി.ടി.ആർ.നിർമൽ കുമാർ ബിജെപി വിട്ട് എഐഎഡിഎംകെയിലേക്കു ചേക്കേറുന്നത്. അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാഡിഎംകെ സ്വീകരിക്കുന്നതിനെതിരെ ഇരു പാർട്ടി നേതാക്കളും തമ്മിലുള്ള വാക്പോര് തുടരുകയാണ്. 'അധാർമിക' നടപടി എന്നു വിശേഷിപ്പിച്ച ബിജെപി നേതാക്കൾ സഖ്യകക്ഷി നേതാവായ എടപ്പാടി പളനിസാമിക്കെതിരെ പ്രാദേശികതലത്തിൽ ബിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങൾക്കു മൗനാനുവാദവും നൽകിയിട്ടുണ്ട്. കോവിൽപട്ടിയിൽ നാലംഗ ബിജെപി ഭാരവാഹികൾ എടപ്പാടിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. ഇതിനെതിരെ അതിരൂക്ഷമായ വിമർശനവുമായി അണ്ണാഡിഎംകെയിലെ മുതിർന്ന നേതാവ് ഡി.ജയകുമാർ രംഗത്തെത്തി.
പാർട്ടി പ്രവർത്തകർ മറ്റൊരു പാർട്ടിയിൽ ചേരാൻ തീരുമാനിക്കുമ്പോൾ അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത അണ്ണാമലൈ ഉൾപ്പെടെ എല്ലാവർക്കും ഉണ്ടാകണമെന്നും ഇപിഎസിന്റെ ചിത്രം കത്തിച്ചവരെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും ജയകുമാർ ആവശ്യപ്പെട്ടു. പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളെയും തള്ളിയ നേതാവ് ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി ഉന്നത നേതൃനിരയുടെ യോഗവും എടപ്പാടി വിളിച്ചു ചേർത്തു. അതേസമയം, രണ്ടും മൂന്നും നേതൃനിരയിലുള്ളവരുടെ തുടർച്ചയായ രാജിവയ്ക്കൽ ബിജെപി പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി സഖ്യത്തിൽ മത്സരിച്ച് മൂന്ന് തിരഞ്ഞെടുപ്പുകളിലും എഐഎഡിഎംകെയ്ക്ക് തിരിച്ചടിയാണ് ഉണ്ടായത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് പ്രചാരണം നടത്താൻ തയാറായിരുന്നില്ല. നിലവിൽ തമിഴ്നാട്ടിൽ ബിജെപി തങ്ങൾക്ക് ബാധ്യതയാണെന്നുള്ള സമീപനമാണ് മിക്ക എഐഎഡിഎംകെ നേതാക്കൾക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
നവംബറിൽ തമിഴ്നാട്ടിൽ സ്വകാര്യസന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണേണ്ട കാര്യമില്ലെന്ന് ഇടപ്പാടി പളനിസാമി പറഞ്ഞതും ചർച്ചയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുമായുള്ള അഭിപ്രായഭിന്നതകളാണ് ഇരുപാർട്ടികളും തമ്മിലുള്ള സ്വരചേർച്ചയുടെ പ്രധാനവിഷയമായി ഉയർന്നുവരുന്നത്.
ട്വിറ്ററിൽ ജനപ്രീതിയിൽ മുന്നിൽ
അതേസമയം കർശന നിലപാട് സ്വീകരിക്കുമ്പോഴും തമിഴ്നാട്ടിൽ ശക്തമായ രാഷ്ട്രീയ നിലപാടുകളുള്ള നേതാവെന്ന നിലയിൽ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ജനപ്രീതി ഉയരുകയാണ്. ഇപ്പോൾ ട്വിറ്ററിൽ അണ്ണാമലൈയെ ഫോളോ ചെയ്യുന്നവർ 5.36 ലക്ഷം പേരാണ്. പ്രതിപക്ഷ നേതാവായ എഐഎ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് 5.52 ലക്ഷം ഫോളോവേഴ്സേ ഉള്ളൂ. വൈകാതെ അണ്ണാമലൈ ട്വിറ്റർ ജനപ്രീതിയിൽ പളനിസ്വാമിയെ മറികടക്കുന്ന കാലം വിദൂരമല്ല. അണ്ണാമലൈ രാഷ്ട്രീയ പ്രവർത്തനംതുടങ്ങിയിട്ട് 3 വർഷമേ ആയിട്ടുള്ളൂ എങ്കിൽ പളനിസ്വാമി 25 വർഷം ഈ മേഖലയിലുള്ള നേതാവാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ ജീവൻ സുരക്ഷിതമല്ലെന്ന പ്രചാരണമുണ്ടായിരുന്നു. ഇതേ തുടർന്ന് ഹിന്ദിക്കാരായ തൊഴിലാളികൾ തമിഴ്നാട് കൂട്ടത്തോടെ വിട്ടുപോകുന്ന സാഹചര്യമുണ്ടായിരുന്നു എന്ന പ്രചരണം ഉണ്ടായി. ഇത് വ്യാജമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അണ്ണാമലൈയ്ക്കെതിരെ ഡിഎംകെ സർക്കാർ പൊലീസ് കേസെടുത്തിരുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ 24 മണിക്കൂറിൽ അറസ്റ്റ് ചെയ്യാനും ഡിഎംകെ സർക്കാരിനെ അണ്ണാമലൈ വെല്ലുവിളിച്ചിരുന്നു. ഇങ്ങിനെ ഓരോ ഘട്ടത്തിലും ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന അണ്ണാമലൈയെ സാധാരണ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു.
സ്റ്റാലിൻ സർക്കാർ കൈക്കൊള്ളുന്ന ഓരോ നിലപാടുകളെയും നിശിതമായാണ് അണ്ണാമലൈ വിമർശിക്കുന്നത്. പലതിലും സ്റ്റാലിൻ സർക്കാരിന് മറുപടിയില്ല. 2022ൽ ബലം പ്രയോഗിച്ച് ഒരു സ്കൂൾ വിദ്യാർത്ഥിയെ മതം മാറ്റിയ പ്രശ്നത്തിൽ സ്കൂളിലെ അദ്ധ്യാപികയെ പ്രതിക്കൂട്ടിൽ നിർത്താൻ അണ്ണാമലൈയുടെ പോരാട്ടത്തിന് കഴിഞ്ഞിരുന്നു. അണ്ണാമലൈ ബിജെപി അധ്യക്ഷനായ ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നാല് സീറ്റിൽ വിജയം നേടിയിരുന്നു.
അണ്ണാമലൈ പുറത്തേക്കോ?
അതേസമയം അണ്ണാമലൈ ബിജെപിക്ക് പുറത്തേക്കുള്ള വഴിയൊരുക്കുകയാണ് എന്ന വികാരവും ശക്തമാണ്. അണ്ണാമലൈ ഇങ്ങനെ തുറന്നടിക്കുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടിക്കുള്ളിൽ ഇതേക്കുറിച്ച് ഒരു ചർച്ചയും നടത്താതെ പെട്ടെന്ന് വേദിയിൽ പ്രഖ്യാപനം നടത്തിയതോടെ അണ്ണാമലൈയോട് മറ്റു ഭാരവാഹികൾക്കുള്ള അതൃപ്തി പിന്നെയും വർധിച്ചു. ബിജെപിക്ക് വ്യക്തികളെയല്ല, രാജ്യമാണു പ്രധാനമെന്നും രാജ്യത്തിന്റെ ഉന്നമനത്തിനായി ദേശീയ നേതൃത്വം എന്ത് നിലപാടിൽ ഉറച്ചുനിൽക്കുന്നുവോ അത് നേതാക്കളും പ്രവർത്തകരും പാലിക്കുമെന്നും വനിതാ നേതാവും എംഎൽഎയുമായ വാനതി ശ്രീനിവാസൻ അണ്ണാമലൈയെ ഉന്നമിട്ട് പറഞ്ഞതോടെ പ്രശ്നം വീണ്ടും രൂക്ഷമായി.
അണ്ണാമലൈയുടെ നിലപാടിനെ പാർട്ടി നിയമസഭാ കക്ഷി നേതാവായ നൈനാർ നാഗേന്ദ്രനും തള്ളി. അദ്ദേഹം വ്യക്തിപരമായ അഭിപ്രായമാണു പറഞ്ഞതെന്നും പാർട്ടി തീരുമാനമല്ലെന്നായിരുന്നു നൈനാറിന്റെ പ്രതികരണം. തമിഴ്നാട്ടിൽ ഒരു പാർട്ടിയും സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും ചരിത്രം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നൈനാർ നിഷേധിച്ചു.
അതേ സമയം, പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാനാകാത്തതിനാലും മുതിർന്ന നേതാക്കളോടു പരസ്യമായ പോരടിക്കുന്നതിനാലും അണ്ണാമലൈയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചെന്ന സൂചനയും ചില നേതാക്കൾ പുറത്തുവിടുന്നുണ്ട്. പുറത്താകും മുൻപുള്ള ചില മുൻകൂർ നാടകങ്ങളാണ് അണ്ണാമലൈയുടേതെന്ന ആരോപണവും ഇവർ ഉന്നയിക്കുന്നു. എന്നാൽ, അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കിയാൽ രാജിവയ്ക്കുമെന്ന് അണ്ണാമലൈ പറഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നു വിശദീകരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി മാത്രം രംഗത്തു വന്നിട്ടുണ്ട്.
ദ്രാവിഡ പാർട്ടികൾ അരങ്ങു വാഴുന്ന തമിഴകത്ത് ജാതി സമവാക്യങ്ങൾ മാറ്റിമറിച്ചും പാർട്ടിയുടെ സവർണ മുഖം ഒളിപ്പിച്ചും വേരുപിടിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതികൾ ഏതാണ്ട് പാളിപ്പോയെന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം, നീറ്റ് വിരുദ്ധ സമരം, ഗവർണറുമായുള്ള പോര്, കൊങ്കുനാട് രൂപീകരിച്ച് തമിഴ്നാടിനെ വിഭജിക്കാനുള്ള നീക്കം അടക്കമുള്ളവ ബിജെപിക്കുണ്ടാക്കിയ പരുക്ക് ചില്ലറയില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ എന്തു നിലപാട് സ്വീകരിക്കണമെന്നറിയാതെ സംസ്ഥാന നേതൃത്വം നെട്ടോട്ടമോടി. കേന്ദ്ര നേതൃത്വത്തെയും സംസ്ഥാനത്തിന്റെ സ്വത്വത്തെയും തള്ളിപ്പറയാനാകാതെ ചെകുത്താനും കടലിനുമിടയിലായി അവർ.
ഏറ്റവും ഒടുവിൽ ഹിന്ദി സംസാരിക്കുന്ന അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽ അതിക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് ബൂമറാങ് പോലെ തിരിച്ചടിച്ചത്. ഇത് ഇത് വ്യാജമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ സംസ്ഥാന നേതൃത്വം വീണ്ടും അങ്കലാപ്പിലായി. സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കണോ അതോ കേന്ദ്ര നിലപാടിനൊപ്പം പോകണോയെന്ന ആശയക്കുഴപ്പം ശക്തമാണ്. ഇതിനിടെയാണ് അണ്ണാമലൈ രാജിവെക്കുമെന്ന് പരസ്യമായി പറഞ്ഞതും.
- TODAY
- LAST WEEK
- LAST MONTH
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- പാക്കിസ്ഥാൻ വംശജനായ ഹംസ സ്കോട്ട് ലാൻഡിന്റെ മുഖ്യമന്ത്രി; ബ്രിട്ടനെ പിളർന്ന് പുതിയ രാജ്യമുണ്ടാക്കുമെന്ന് പ്രഖ്യാപനം; ചാൾസ് രാജാവിനെ അംഗീകരിക്കില്ല; യൂറോപ്യൻ യൂണിയനിൽ ചേരും; ഇനി ഋഷിയും ഹംസയും നേർക്കുനേർ യുദ്ധത്തിൽ
- വാൽസല്യത്തോടെ അടുത്തു വിളിച്ചു; തഴുകി.. തലോടി; ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എന്തോ പന്തികേട് തോന്നി ഓടി രക്ഷപ്പെട്ടു; ആൾക്കൂട്ടത്തിൽ ആ മുഖങ്ങൾ ഞാനിന്നും തിരയുന്നുണ്ട്; ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർ
- വിമാനയാത്ര ചെയ്യുമ്പോൾ ലെഗ്ഗിൻസോ ട്രാക്ക് സ്യുട്ടോ ഉപയോഗിക്കരുത്; യാത്രക്കിടയിൽ ഷൂസ് ഊരിയിടുന്നതും അബദ്ധം; വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് ബെസ്റ്റ് സെല്ലർ എഴുത്തുകാരന്റെ ഉപദേശം
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- അഫ്സൽ പണം അയച്ചു; ഗുജറാത്ത് സൈബർ പൊലീസ് ഇടപെട്ടു; ആപ്പിലായത് നെടുമങ്ങാട്ടെ മണിക്കുട്ടനും; അപരിചതരുടെ അക്കൗണ്ടിലേക്ക് 11,000 ഇട്ട് പണികൊടുക്കുന്ന അഫ്സൽ ആരാണ്? കണ്ടെത്തേണ്ടത് ഫെഡർ ബാങ്കിന്റെ ഉത്തരവാദിത്തം
- മേലുദ്യോഗസ്ഥൻ അപമര്യാധയായി പെരുമാറിയപ്പോൾ പരാതി നൽകി; മോഷണ കുറ്റത്തിന് 'ഇരയെ' സസ്പെന്റ് ചെയ്ത് ഉദ്യോഗസ്ഥ മാഫിയ; ഭാര്യയെ പിന്തുണച്ച ഭർത്താവിനേയും പീഡന കേസിൽ പ്രതിയാക്കി; സസ്പെൻഷനോടെ തകർന്നത് ആത്മാഭിമാനം; ജോലിയുപേക്ഷിച്ച് ആർത്തുങ്കലിലെ ദമ്പതികൾ ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്