Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താക്കറെ കുടുംബവുമായുള്ള അടുത്ത ബന്ധമോ പങ്കജ് മുണ്ടെയുടെ മനംമാറ്റത്തിന് കാരണം? 12 എംഎൽഎമാരെ അടർത്തി മാറ്റി ശിവസേന പാളയത്തിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം; ബിജെപി നേതാക്കൾക്ക് ആശങ്കയേറിയത് ട്വിറ്റർ ബയോയിൽ നിന്ന് പാർട്ടിയുടെ പേര് നീക്കം ചെയ്തതോടെ; ഡിസംബർ 12 ന് അനുയായികളോട് സംസാരിക്കുമെന്നും പോസ്റ്റ്; 170 ൽ നിന്ന് 182 പേരിലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ ഉയരുമെന്ന് 'സാമ്‌ന'യിൽ ലേഖനവും

താക്കറെ കുടുംബവുമായുള്ള അടുത്ത ബന്ധമോ പങ്കജ് മുണ്ടെയുടെ മനംമാറ്റത്തിന് കാരണം? 12 എംഎൽഎമാരെ അടർത്തി മാറ്റി ശിവസേന പാളയത്തിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം; ബിജെപി നേതാക്കൾക്ക് ആശങ്കയേറിയത് ട്വിറ്റർ ബയോയിൽ നിന്ന് പാർട്ടിയുടെ പേര് നീക്കം ചെയ്തതോടെ; ഡിസംബർ 12 ന് അനുയായികളോട് സംസാരിക്കുമെന്നും പോസ്റ്റ്; 170 ൽ നിന്ന് 182 പേരിലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ ഉയരുമെന്ന് 'സാമ്‌ന'യിൽ ലേഖനവും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി പരാജയപ്പെട്ടതിനെ തുടർന്ന് പങ്കജ് മുണ്ടെയുടെ സോഷ്യൽ മീഡിയ പോസ്റ്റ് അഭ്യൂഹങ്ങൾക്ക് വഴിവച്ചു. അവരുടെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ബന്ധുവായ എൻസിപിയിലെ എതിരാളി ധനഞ്ജയ് മുണ്ടെയോട് പർളി സീറ്റിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്നാണ് പങ്കജ് മുണ്ടയുടെ പോസ്റ്റ്. ആത്മപരിശോധന നടത്താൻ തനിക്ക് സമയം വേണമെന്നും, തന്റെ പിതാവിന്റെ ജന്മവാർഷികമായ ഡിസംബർ 12ന് താൻ അനുയായികളോട് സംസാരിക്കുമെന്നും അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ട്വിറ്റർ ബയോയിൽ നിന്ന് തന്റെ പാർട്ടിയുടെ പേരും അവർ മാറ്റി. ഇതോടെ 12 എംഎൽഎമാരെ അടർത്തി മാറ്റി അവർ ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നു. ശിവസേന മുഖപത്രമായ സാമ്‌നയിൽ ഇത് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകൾ വന്നിരുന്നു. 170ൽ നിന്ന് 182 പേരിലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് ലേഖനത്തിൽ പറയുന്നു.

ഞായറാഴ്ചയാണ് പങ്കജ് മുണ്ടെ പോസ്റ്റിട്ടത്. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ ഭാവിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ആത്മപരിശോധന നടത്താൻ 8-10 ദിവസം ആവശ്യമുണ്ട്. എന്താണ് ഇനി ചെയ്യേണ്ടത്? ഏതുവഴിയാണ് തിരഞ്ഞെടുക്കേണ്ടത്.? എന്താണ് ജനങ്ങൾക്ക് നൽകാൻ കഴിയുക? എന്താണ് നമ്മുടെ കരുത്ത്? ജനങ്ങളുടെ പ്രതീക്ഷകൾ എന്താണ്? ഡിസംബർ 12 ഇതിനെ കുറിച്ചെല്ലാം സംസാരിക്കാമെന്നും അവർ അനുയായികളോട് പറയുന്നു.

മുൻ സർക്കാരിൽ, വനിതാ-ശിശുവികസന-ഗ്രാമവികസന മന്ത്രിായയിരുന്നു മന്ത്രിയായിരുന്നു. എംഎൽഎ എന്ന നിലയിലെ ട്രാക്ക് റെക്കോഡ് തെളിയിക്കാനുള്ള അവസരമായിരുന്നു മുണ്ടെയ്ക്ക്. 2014 ൽ തന്റെ അച്ഛൻ ഗോപിനാഥ് മുണ്ടെയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് സഹതാപ തരംഗത്തിന്റെ ബലത്തിലാണ് അവർ ജയിച്ചുകയറിയത്. കടുത്ത പോരാട്ടത്തിന് ഒടുവിലാണ് തിരഞ്ഞെടുപ്പിൽ തോൽവി പിണഞ്ഞത്.

പങ്കജ് മുണ്ടയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പാർട്ടിക്ക് പ്രതികൂലമാണെന്ന് വാദം ബിജെപി തള്ളിക്കളഞ്ഞു. പങ്കജ് മുണ്ടെ, ഇപ്പോഴും പാർട്ടിക്കൊപ്പമാണെന്നും, അവർ തന്റെ യൂണിറ്റ് ശക്തമാക്കാൻ തുടർന്നും പ്രവർത്തിക്കുമെന്നും മഹാരാഷ്ട്ര ബിജെപി വക്താവ് ശിരിഷ് ബൊരാൽക്കർ പറഞ്ഞു. പോസ്റ്റിൽ ഒരിടത്തും അവർ പാർട്ടിയിൽ അസംതൃപ്തയാണെന്ന് പറയുന്നില്ല. കോർ കമ്മിറ്റി മീറ്റിങ്ങുകളിലെല്ലാം പങ്കെടുത്തു. സംസ്ഥാനത്ത് പാർട്ടിയെ കെട്ടിപ്പടുക്കാൻ നന്നായി പ്രയത്‌നിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് അവർ ബിജെപി വക്താവ് പറഞ്ഞു. പങ്കജ് മുണ്ടെ പാർട്ടി വിടുകയാണെന്ന വാർത്തകൾ മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും നിഷേധിച്ചു.

താക്കറെ കുടുംബവുമായി അവർക്ക് അടുത്ത ബന്ധമുണ്ടാവാം. എന്നാൽ, അതുകൊണ്ട് അവർ ശിവസേനയിൽ ചേരുന്നുവെന്ന് അർഥമില്ല. ബിജെപി നേതാക്കൾ അവരുമായി ബന്ധപ്പെട്ടുവരികയാണ്. യാദൃശ്ചികമായി അധികാരത്തിലേറിയ പുതിയ സർക്കാരാണ് ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. നവംബർ 28 ന് പോസ്റ്റ് ചെയ്ത മൂന്ന് ട്വീറ്റുകളിൽ മഹരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പങ്കജ് മുണ്ടെ അഭിനന്ദിച്ചിരുന്നു. എന്നാൽ, സർക്കാരിനെ വാഴ്‌ത്തിയതുമില്ല. ഉദ്ധവ് താക്കറെ നയിക്കുന്ന സർക്കാരിൽ ചേരാൻ പല ബിജെപി നേതാക്കളും ആഗ്രഹിക്കുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശിവസേന മുഖപത്രമായ സാമ്‌നയിൽ പങ്കജ മുണ്ടെയുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്ന ചില റിപ്പോർട്ടുകൾ വന്നിരുന്നു. 170ൽ നിന്ന് 182 പേരിലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് ലേഖനത്തിൽ പറയുന്നു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലം ശിവസേനയുമായുള്ള തർക്കത്തെ തുടർന്ന് സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടു. മഹാവികാസ് അഗാഡി സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഇതോടെ നേതാക്കളിൽ പടർന്ന നിരാശയുടെ പ്രതിഫലനമാണ് പങ്കജ് മുണ്ടയുടെ പ്രതികരണം എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP