Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ മരിച്ചാലും ജീവിച്ചാലും ശരി, മോദിയെ ഇന്ത്യൻ രാഷട്രീയത്തിൽ നിന്ന് ഇല്ലാതാക്കും; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

ഞാൻ മരിച്ചാലും ജീവിച്ചാലും ശരി, മോദിയെ ഇന്ത്യൻ രാഷട്രീയത്തിൽ നിന്ന് ഇല്ലാതാക്കും; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

ന്യൂഡൽഹി: താൻ മരിച്ചാലും ജീവിച്ചാലും മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനത്തിനെതിരേ കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റാലിയിൽ സംസാരിക്കുമ്പോളാണ് മമത ഇങ്ങനെ പറഞ്ഞത്.

പ്രധാനമന്ത്രി ദൈവത്തെപ്പോലെ നടിക്കുകയാണ്. വിപണികളിലും സിനിമ തീയറ്ററുകളിലുൾപ്പെടെ ദുരിതമാണ്. എന്നിട്ടും പ്രധാനമന്ത്രി പൊതു ജനങ്ങളെ കാര്യമാക്കുന്നില്ലെന്നും അവർ പറഞ്ഞു. മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന താൻ പ്രതിജ്ഞയെടുക്കുന്നുവെന്നും അവർ പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതു പാർട്ടികൾ ഹർത്താൽ ആചരിക്കുകയാണ്. നോട്ടുകൾ അസാധുവാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കണ്ടിരുന്നു.

നോട്ടു നിരോധനം പിൻവലിക്കണമെന്നാണ് മമതയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP