Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബംഗാളിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി'; 'സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം'; 'താമര യഥാർഥ മാറ്റം കൊണ്ടുവരും'; മമത സർക്കാർ പൂർണ പരാജയമെന്നും പ്രധാനമന്ത്രി

'ബംഗാളിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി'; 'സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം'; 'താമര യഥാർഥ മാറ്റം കൊണ്ടുവരും'; മമത സർക്കാർ പൂർണ പരാജയമെന്നും പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാൾ റാലി. ബംഗാൾ സർക്കാർ പൂർണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

'ബംഗാളിലെ ജനങ്ങൾ മാറ്റത്തിനായി തയ്യാറായി. സമഗ്രമായ മാറ്റമാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളിൽ ബിജപി സർക്കാർ രൂപപ്പെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം. താമര യഥാർഥ മാറ്റം കൊണ്ടുവരും', ആ മാറ്റമാണ് യുവജനങ്ങൾ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

ബംഗാളിലെ ഹൂഗ്ലിയിൽ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ ഈ മാസം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.

വലിയ വികസനപദ്ധതികൾക്കുള്ള ചുവടുവെയ്‌പ്പാണ് ഇന്ന് ബംഗാളിൽ നടക്കുന്നത്. ഇതിന് മുൻപ് പാചകവാതക പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് താൻ ബംഗാളിൽ വന്നതെങ്കിൽ ഇന്ന് റെയിൽ-മെട്രോ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാനായാണ്. ദശാബ്ദങ്ങൾക്ക് മുൻപേ ചെയ്യേണ്ട പദ്ധതികളാണ് ഇവയെല്ലാം. പക്ഷെ അത് സംഭവിച്ചില്ല. ഇനിയും ഇത്തരം പദ്ധതികൾ വൈകാൻ പാടില്ല. റെയിൽ-മെട്രോ ഗതാഗത പദ്ധതികളിലാണ് ഈ വർഷം സർക്കാർ ശ്രദ്ധയൂന്നുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വൻതുക ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

'പാവപ്പെട്ടവരുടേയും കർഷകരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ നേരിട്ട് സാമ്പത്തിക സഹായം എത്തിച്ചു. എന്നാൽ ബംഗാളിലാവട്ടെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളൊന്നും പാവപ്പെട്ടവരിലേക്കെത്തുന്നില്ല. പകരം തൃണമൂൽ കോൺഗ്രസിലെ നേതാക്കളാണ് പണക്കാരാവുന്നത്.'

'സംസ്ഥാനത്ത് പദ്ധതികളെല്ലാം തകർന്ന നിലയിലാണുള്ളത്. വന്ദേ മാതരം രചിച്ച ബങ്കീം ചന്ദ് ചാറ്റർജിയുടെ സ്ഥലം പോലും ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഗാനം രചിച്ച സ്ഥലം പോലും സൂക്ഷിക്കാൻ സാധിക്കാത്തത് സംസ്ഥാനത്തിന് അപമാനമാണ്. ഇതിലെല്ലാം രാഷ്ട്രീയം ചേർന്നിരിക്കുന്നു. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു.

2016ലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരള, പുതിച്ചേരി, ബംഗാൾ, അസം, തമിഴ്‌നാട് എന്നിങ്ങനെ അഞ്ചിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പ്രഖ്യാപനം വരുംവരെ ബംഗാളിലും കേരളത്തിലും അസമിലും പ്രധാനമന്ത്രി എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP