Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകൾ നഷ്ടമായത് കോൺഗ്രസിനും ബിജെപിക്കും; കോൺഗ്രസുമായി കൂട്ടുകൂടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ സിപിഎം; തെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളിലും തിളക്കമാർന്ന വിജയവുമായി തൃണമൂൽ കോൺഗ്രസ്; ധിക്കാരത്തിന്റെ രാഷ്ട്രീയം ബംഗാളിൽ വിലപ്പോവില്ലെന്ന് മമത ബാനർജി

പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകൾ നഷ്ടമായത് കോൺഗ്രസിനും ബിജെപിക്കും; കോൺഗ്രസുമായി കൂട്ടുകൂടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ സിപിഎം; തെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളിലും തിളക്കമാർന്ന വിജയവുമായി തൃണമൂൽ കോൺഗ്രസ്; ധിക്കാരത്തിന്റെ രാഷ്ട്രീയം ബംഗാളിൽ വിലപ്പോവില്ലെന്ന് മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ മുപ്പത് വർഷമായി പാർട്ടിക്ക് ജയിക്കാൻ കഴിയാതിരുന്ന രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ മൂന്നിടത്തും പാർട്ടി നേടിയത് തകർപ്പൻ വിജയം. ബിജെപിയുടെയും കോൺഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകളാണ് ഭരണകക്ഷിയായ തൃണമൂൽ പിടിച്ചെടുത്തത്. ഖരഗ്പുർ സദർ, കാളിഗഞ്ച്, കരിംപൂർ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കരിംപൂർ മാത്രമായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്. ഖരഗ്പുർ ബിജെപിയുടെയും കാളിഗഞ്ച് കോൺഗ്രസിന്റെയും സീറ്റായിരുന്നു.

ധിക്കാരത്തിന്റെ രാഷ്ട്രീയം വിലപ്പോവില്ലെന്നും ബിജെപിയെ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. കാളിഗഞ്ചിൽ തൃണമൂലിന്റെ തപൻ ദേവ് സിൻഹ 2304 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. സിറ്റിങ് എംഎൽഎ പർമതാ നാഥ് റേ (കോൺഗ്രസ്) അന്തരിച്ചതിനെ തുടർന്നാണ് കാളിഗഞ്ച് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസ്-സിപിഎം സഖ്യ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി കൊണ്ടാണ് കാളിയഗഞ്ച് നിയമസഭ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചത്. കോൺഗ്രസ്-സിപിഎം സഖ്യ സ്ഥാനാർത്ഥിയായ ദിത്ത ശ്രീറോയിയെയാണ് തപൻ ദേബ് സിൻഹ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ്.

മറ്റു രണ്ടിടത്തും തൃണമൂലിനു വ്യക്തമായ മുൻതൂക്കമാണു ലഭിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കിയ ബിജെപിക്കു തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. ഒരുമിച്ചു മത്സരിച്ച ഇടതു-കോൺഗ്രസ് സഖ്യം മൂന്നിടത്തും മൂന്നാം സ്ഥാനത്താണ്. കരിംപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവാ മൊയ്ത്രയും, ഖരഗ്പുർ സദറിനെ പ്രതിനിധീകരിച്ച ബിജെപി നേതാവ് ദിലീപ് ഘോഷും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഖരഗ്പൂരിൽ കോൺഗ്രസ്-സിപിഎം സഖ്യ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്താണ്. ബിജെപിയുടെ പ്രേം ചന്ദ്ര ഝായാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. ഖരഗ്പൂർ സദറിൽ 20,811 വോട്ടിനാണു തൃണമൂൽ സ്ഥാനാർത്ഥി പ്രദീപ് സർക്കാർ ബിജെപിയുടെ പ്രേം ചന്ദ്ര ഝായെ പരാജയപ്പെടുത്തിയത്.

പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും ധാരണയിലാണ് മത്സരിച്ചത്. എന്നിട്ടും ഇരു പാർട്ടികൾക്കും യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ ഇരു പാർട്ടികൾക്കം കഴിഞ്ഞില്ല. ധാരണ അനുസരിച്ച് കലിയഗഞ്ചിലും ഖരഗ്പൂർ സദറിലും കോൺഗ്രസും കരിംപൂരിൽ സിപിഎം സ്ഥാനാർത്ഥിയുമാണ് മത്സരിച്ചത്. അതേസമയം ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ ബിജെപി മുന്നേറുകയാണ്. മന്ത്രിയായിരുന്ന പ്രകാശ് പന്ത് അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പന്തിന്റെ ഭാര്യ ചന്ദ്രയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP