Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാരാഷ്ട്രക്ക് ശേഷം ഇനി ബിജെപി ഭരണം അവസാനിക്കാൻ പോകുന്നത് ഗോവയിലെന്ന് ശിവസേന; ബിജെപിയുടെ മുൻ സഖ്യകക്ഷിയുമായ ഗോവ ഫോർവേഡ് പാർട്ടിയുമായി തങ്ങൾ ചർച്ച നടത്തിവരികയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്; ഗോവയിൽ ഉടൻ ഒരു അത്ഭുതം നിങ്ങൾക്ക് കാണാം, അത് രാജ്യത്തുടനീളം സംഭവിക്കുമെന്നും റാവത്ത്; 27 പേരുടെ പിന്തുണയുള്ളതിനാൽ ഗോവയിൽ ഭീഷണിയില്ലെന്ന് ബിജെപി; ചാക്കിടൽ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങി ശിവസേന

മഹാരാഷ്ട്രക്ക് ശേഷം ഇനി ബിജെപി ഭരണം അവസാനിക്കാൻ പോകുന്നത് ഗോവയിലെന്ന് ശിവസേന; ബിജെപിയുടെ മുൻ സഖ്യകക്ഷിയുമായ ഗോവ ഫോർവേഡ് പാർട്ടിയുമായി തങ്ങൾ ചർച്ച നടത്തിവരികയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്; ഗോവയിൽ ഉടൻ ഒരു അത്ഭുതം നിങ്ങൾക്ക് കാണാം, അത് രാജ്യത്തുടനീളം സംഭവിക്കുമെന്നും റാവത്ത്; 27 പേരുടെ പിന്തുണയുള്ളതിനാൽ ഗോവയിൽ ഭീഷണിയില്ലെന്ന് ബിജെപി; ചാക്കിടൽ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങി ശിവസേന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സ്വതന്ത്രരെയും മറ്റുപാർട്ടിയിലെ അംഗങ്ങളെയും ചാക്കിട്ട് പിടിച്ച് ഭരണം ഒപ്പിക്കുകയെന്ന അമിത്ഷായുടെ തന്ത്രത്തിന് അതേ നാണയത്തിൽ തിരച്ചടി നൽകാൻ ഒരുങ്ങി ശിവസേന. മഹാരാഷ്ട്രക്ക് ശേഷം ഇനി ബിജെപി ഭരണം അവസാനിക്കാൻ പോകുന്നത് ഗോവയിലെന്ന് ശിവസേന എംപി സഞ്ജയ് റാവത്തിന്റെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കയാണ്. ബിജെപി ഭരിക്കുന്ന ഗോവയിൽ ഒരു അദ്ഭുതം സംഭവിക്കാൻ പോകുന്നു എന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ഗോവ മുൻ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുൻ സഖ്യകക്ഷിയുമായ ഗോവ ഫോർവേഡ് പാർട്ടി നേതാവുമായ വിജയ് സർദേശായ് താനുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായി, മഹാരാഷ്ട്രയിലെ സഖ്യസർക്കാർ രൂപീകരണ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച സഞ്ജയ് റാവുത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലെ പോലെ ഗോവയിലും പുതിയൊരു രാഷ്ട്രീയ സഖ്യം രൂപപ്പെട്ടുവരുകയാണ്. ഗോവയിൽ ഉടൻ ഒരു അദ്ഭുതം നിങ്ങൾക്ക് കാണാം. അത് രാജ്യത്തുടനീളം സംഭവിക്കും. രാജ്യത്താകെ ബിജെപി ഇതര സഖ്യം രൂപീകരിക്കാനാണ് ശ്രമിക്കുന്നത് എന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. സഞ്ജയ് റാവത്തുമായി സംസാരിച്ചതായി വിജയ് സർദേശായ് സ്ഥിരീകരിച്ചു. സർക്കാരുകൾ എന്തെങ്കിലും പ്രഖ്യാപനം നടത്തിയ ശേഷമല്ല മാറുന്നത്. അത് വളരെ പെട്ടെന്നാണ് മാറുന്നത്. മഹാരാഷ്ട്രയിൽ സംഭവിച്ചത് ഗോവയിലും സംഭവിക്കണം. പ്രതിപക്ഷം ഒരുമിച്ച് നിൽക്കണം. ഞങ്ങൾ സഞ്ജയ് റാവുത്തിനെ കണ്ടു. മഹാവികാസ് അഖാഡി ഗോവയിലും വേണം - വിജയ് സർദേശായ് പറഞ്ഞു.

2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗോവയിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റ കക്ഷി. കോൺഗ്രസിന് 17 സീറ്റും ബിജെപിക്ക് 13 സീറ്റുമാണ് കിട്ടിയത്. ഗോവ ഫോർവേഡ് പാർട്ടിക്കും (ജി എഫ് പി) മഹാരാഷ്ട്ര ഗോമന്തക് പാർട്ടിക്കും (എംജിപി) മൂന്ന് സീറ്റുകൾ വീതം. മൂന്ന് സ്വതന്ത്രന്മാരും ജയിച്ചു. ഒരു സീറ്റ് എൻസിപിക്ക് കിട്ടി. 40 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 21 പേരുടെ പിന്തുണ. ഗോവ ഫോർവേഡ് പാർട്ടിയുടേയും മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.

കാൻസർ ബാധിതനായിരുന്ന മുഖ്യമന്ത്രി മനോഹർ പരീകർ ഈ വർഷം ആദ്യം അന്തരിക്കുകയും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. പിന്നീട് കോൺഗ്രസിലെ 10 എംഎൽഎമാരും ബിജെപിയിലേയ്ക്ക് കൂറ് മാറുകയും മന്ത്രിമാരാവുകയും ചെയ്തു. ഇതേത്തുടർന്ന് ഈ വർഷം ജൂലായിൽ ഉപമുഖ്യമന്ത്രി വിജയ് സർദേശായിയേയും ജി എഫ് പി മന്ത്രിമാരേയും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുറത്താക്കി. കോൺഗ്രസിൽ നിന്ന് കൂറ് മാറി വന്നവർക്ക് മന്ത്രി സ്ഥാനം നൽകുകയും ചെയ്തു. അതേസമയം നിലവിൽ 27 പേരുടെ പിന്തുണയുള്ളതിനാൽ ഗോവൻ സർക്കാറിന് ഭീഷണിയില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP