Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എഐഡിഎംകെയെ പിളർത്തുമെന്ന് ആശങ്ക; രാഷ്ട്രീയത്തിലേക്ക് ശശികലയുടെ തിരിച്ചുവരവ് ചെറുക്കാൻ ഇപിഎസും ഒപിഎസും; ബിനാമി ഇടപാടിൽ കുരുക്ക് മുറുക്കാൻ ഇഡിയും; ചെന്നൈയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കാൻ അനുയായികൾ; ശശികലയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നു

എഐഡിഎംകെയെ പിളർത്തുമെന്ന് ആശങ്ക; രാഷ്ട്രീയത്തിലേക്ക് ശശികലയുടെ തിരിച്ചുവരവ് ചെറുക്കാൻ ഇപിഎസും ഒപിഎസും; ബിനാമി ഇടപാടിൽ കുരുക്ക് മുറുക്കാൻ ഇഡിയും; ചെന്നൈയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കാൻ അനുയായികൾ;  ശശികലയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നു

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിൽ മോചിതയായി തിരിച്ചെത്തുന്ന വി കെ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നു. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ ഉറ്റ തോഴിയുമായിരുന്ന ശശികല ജയിൽ മോചിതയായി തിരിച്ചെത്തുമ്പോൾ എഐഡിഎംകെ ചേരിയിൽ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നതാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

മരണശേഷവും ജയലളിത മുന്നോട്ടുവച്ച സേവനപദ്ധതികളുമായി പളനിസ്വാമി സർക്കാർ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജയലളിതയുടെ സന്തത സഹചാരിയായിരുന്ന ശശികല തിരിച്ചുവരുന്നതിൽ എഐഡിഎംകെ നേതൃത്വത്തിന് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശശികല തയ്യാറെടുക്കുന്നതെങ്കിൽ എഐഎഡിഎംകെയിലെ എംഎൽഎമാർ ഉൾപ്പടെയുള്ള നേതാക്കളെ ഒപ്പം നിർത്താനുനള്ള ശ്രമങ്ങൾ ശശികലയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ശശികല ജയിൽ മോചിതയാകുന്നതിന് തൊട്ടുമുൻപ് ജയലളിതയ്ക്ക് 79 കോടിയുടെ സ്മാരകം നിർമ്മിച്ച് തമിഴ്‌നാട് ജനതയ്ക്കായി സമർപ്പിച്ചതിലൂടെ മുഖ്യമന്ത്രി ഇ പളനിസ്വാമി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ജയലളിതയുടെ ലെഗസിയിൽ അവകാശവാദം ഉന്നയിച്ച് ആരും വരേണ്ടതില്ലെന്ന സൂചനകൂടി ഈ പ്രഖ്യാപനത്തിനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇ പളനിസ്വാമി അധികാരമേറ്റതിന് തൊട്ടുപിന്നാലെ തന്നെ ശശികലയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വാതിലുകൾക്കും അദ്ദേഹം പൂട്ടിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ പുറത്താക്കിയത്. അവരുടെ നേതൃത്വത്തെ എതിർത്തിരുന്ന ഒ പനീർസെൽവം ഇന്ന് ഇപിഎസിനൊപ്പമാണെന്നതും ഇന്ന ഏറെ ശ്രദ്ധേയമാണ്.

ശശികലയുടെ അനന്തരവനായ ടിടിവി ദിനകരനെയും പാർട്ടി പുറത്താക്കിയിരുന്നു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർകെ നഗർ സീറ്റിൽ ദിനകരന് വിജയിക്കാൻ സാധിച്ചിരുന്നെങ്കിലും രണ്ടില ചിഹ്നമില്ലാതെ മത്സരിക്കുന്നത് ശശികല വിഭാഗത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

എഐഎഡിഎംകെയിൽ ബിജെപിയുടെ ആളായാണ് ഒപിഎസിനെ കണക്കാക്കുന്നത്. പാർട്ടിക്കുള്ളിൽ ഇതിനോടകം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാത്രമല്ല, ശശികലയ്ക്ക് തേവർ വിഭാഗത്തെ നയിക്കാൻ സാധിക്കുമെന്ന വാർത്തകൾ ഉയരുമ്പോഴും തേവർ വിഭാഗത്തിൽപ്പെട്ട ഒപിഎസിന് അവരുടെ പിന്തുണ ഉറപ്പാക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. അതുകൊണ്ടതന്നെ ഗൗണ്ടർ വിഭാഗത്തിന്റെ പിന്തുണയുള്ള ഇപിഎസിന് തന്നെയാണ് എഐഎഡിഎംകെയിൽ മേൽകൈയുള്ളത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ ശിക്ഷാകാലാവധി അവസാനിച്ചതോടെ ബുധനാഴ്‌ച്ചയാണ് ശശികല ജയിൽ മോചിതയായത്. പിന്നാലെ രണ്ടായിരം കോടിയുടെ ബിനാമി ഇടപാടിൽ വിശദീകരണം തേടി ശശികലയ്ക്ക് ഇഡി നോട്ടീസയച്ചു. നിലവിൽ കോവിഡ് ബാധയെ തുടർന്ന് ബെംഗളുരു ആശുപത്രിയിൽ ചികിത്സയിലാണ് ശശികല. ഒരാഴ്‌ച്ചത്തെ ചികിത്സ പൂർത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഇഡി നോട്ടീസ്.

ചികിത്സ പൂർത്തിയാക്കി മടങ്ങുമ്പോൾ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ ശശികലക്ക് വലിയ സ്വീകരണം നൽകാനാണ് അനുയായികൾ പദ്ധതിയിട്ടിരിക്കുന്നത്. 2017 ഫെബ്രുവരി 15 നായിരുന്നു ശശികല, ഇളവരസി, സുധാകരൻ എന്നിവരെ ബിനാമി കേസിൽ റിമാൻഡിൽ വിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP