Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ലോക വിശപ്പു ദിനത്തിൽ സൗജന്യ ഭക്ഷണം; വിജയ് മക്കൾ ഇയക്കത്തിന്റെ നീക്കം ഇളയ ദളപതിയുടെ തമിഴക രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നൊരുക്കം; 2026ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകം; വിജയ് രാഷ്ട്രീയത്തിലേക്കോ?

234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ലോക വിശപ്പു ദിനത്തിൽ സൗജന്യ ഭക്ഷണം; വിജയ് മക്കൾ ഇയക്കത്തിന്റെ നീക്കം ഇളയ ദളപതിയുടെ തമിഴക രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നൊരുക്കം; 2026ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകം; വിജയ് രാഷ്ട്രീയത്തിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ : ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്? ലോക വിശപ്പുദിനം പ്രമാണിച്ച് തമിഴ്‌നാട്ടിലുടനീളം അശരണർക്ക് സൗജന്യഭക്ഷണം നൽകാനൊരുങ്ങുകയാണ് വിജയ് മക്കൾ ഇയക്കം. 28-നാണ് സംസ്ഥാനത്തുടനീളം ഭക്ഷണവിതരണം നടത്തുകയെന്ന് നടൻ വിജയിന്റെ ആരാധകരുടെ സംഘടന പ്രഖ്യാപിച്ചു. വിജയിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇത്.

വിജയിനെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനയായി വിലയിരുത്തുന്നു. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ഞായറാഴ്ച രാവിലെ 11 മുതലാണ് ഭക്ഷണം വിളമ്പുകയെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്ലി എൻ. ആനന്ദ് പറഞ്ഞു. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യഭക്ഷണം വിതരണമുണ്ടാകും.

ഒരുവർഷത്തിനകം വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്നാണ് സൂചന. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് ഇത്. ആരാധകസംഘടന ശക്തിപ്പെടുത്താനാണത്രേ തീരുമാനം. 2026-ഓടെ വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ലക്ഷ്യം. ലോക്‌സഭയിലേക്ക് അടുത്ത വർഷം മത്സരിക്കുകയുമില്ല. ആംആദ്മി മോഡലിൽ പുതിയ രാഷ്ട്രീയ പാർട്ടിയാണ് ലക്ഷ്യം.

2011-ൽ ഡൽഹിയിൽ അഴിമതിക്കെതിരായ അണ്ണ ഹസാരെയുടെ നിരാഹാരത്തിൽ വിജയ് പങ്കെടുത്തു. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉണർത്താനുള്ള ധീരമായ നീക്കമാണെന്നു വിശേഷിപ്പിച്ചു. 2021-ൽ പുതുതായി രൂപവത്കരിച്ച ജില്ലകളിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ച് 120-ലധികം സീറ്റുകൾ സ്വന്തമാക്കി. പിന്നീട് നഗര തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിച്ചു.

കേന്ദ്ര സർക്കാരിനെ സിനിമകളിലൂടെ വിമർശിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. തമിഴ്‌നാട് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ച് വിജയ് പലതവണ രംഗത്തെത്തിയിരുന്നു. വിജയ് ചിത്രങ്ങളിൽ ബിജെപിക്കെതിരെയും തമിഴ്‌നാട്ടിലെ പഴയ അണ്ണാ ഡിഎംകെ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഎഡിഎംകെ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

വിജയ് ചിത്രമായ മെർസലിൽ മോദി സർക്കാരിനെതിരെ പരാമർശം ഉണ്ട് എന്ന പേരിൽ ബിജെപിയും സംഘപരിവാറും അപ്പോൾ തന്നെ രംഗത്തിറങ്ങിയിരുന്നു.പിന്നീട്, വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയിൽ പ്രചാരണം ശക്തമായി. അതിന് വിജയുടെ മതം തന്നെയാണ് ഇവർ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേർക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്.

തുടർച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിനിൽക്കുന്ന സൂപ്പർതാരമാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുള്ള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP